0%

Chapter Title : രാത്രി സംഗീതം 7 [സ്മിത]

Author : സ്മിത Read All Parts 2.4K

ഫാസ്റ്റിന് ശേഷം കൈകഴുകിക്കഴിഞ്ഞ് സമീര്‍ സമീറയോട് ചോദിച്ചു.

“ടൈം ആയി, വേഗം പോണം...”

“ദേവു ആന്‍റി വരും...”

സമീറ പറഞ്ഞു.

“ഏതാ മോന്‍റെ സ്കൂള്‍?”

ഫിലിപ്പ് ചോദിച്ചു.

“സെയിന്‍റ്റ്സ് ജോസഫ്‌സ്‌...”

“ഏത്? മാനാഞ്ചിറയ്ക്കടുത്ത ആ സ്കൂളോ?”

“അതെ, അങ്കിള്‍...”

“എങ്കില്‍ ഞാന്‍ കൊണ്ടുവിട്ടാല്‍ പോരെ...അതിനടുത്താ എന്‍റെ അപ്പാര്‍ട്ട്മെന്‍റ്...”

“വേണ്ട ഫിലിപ്പെ...”

ശിവദാസ് പെട്ടെന്ന് പറഞ്ഞു.

“ദേവൂനോട്‌ പറഞ്ഞിട്ടുണ്ട്...ഫിലിപ്പിന് അത് ബുദ്ധിമ്മുട്ടാകും!”

“ഏയ്‌, എന്ത് ബുദ്ധിമ്മുട്ട്?”

ഫിലിപ്പ് ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഒരു ബുദ്ധിമ്മുട്ടുമില്ല...സമീര്‍ ആര്‍ യൂ റെഡി?”

“യെസ്, ഐം...”

“എന്നാല്‍ പോയാലോ?”

അയാള്‍ ചോദിച്ചു.

“ഷ്വര്‍...”

“എങ്കില്‍ അച്ഛനോടും മമ്മയോടും ബൈ പറഞ്ഞോ...”

“ബൈ അച്ഛാ, ബൈ മമ്മാ...വിഷ് മീ ആള്‍ ദ ബെസ്റ്റ്...”

രണ്ട് പേരും അവന്‍റെ നേരെ തംസ് അപ്പ് മുദ്ര കാണിച്ചു.

“വിഷ് യൂ ആള്‍ സക്സസ് മോനൂ...”

സമീറയും ശിവദാസും ഒരുമിച്ച് പറഞ്ഞു.

സമീര്‍ അവളുടെ നേരെ ഓടിവന്ന് രണ്ട് കൈകളും അവള്‍ക്ക് നേരെ ഉയര്‍ത്തി.

“വാട്ട് ഹാപ്പെന്‍ഡ്?”

സമീറ വാത്സല്യത്തോടെ ചോദിച്ചു.

“കിസ്സ്‌ മീ മമ്മാ....”

സമീര്‍ അതീവ വാത്സല്യത്തോടെ അവനെ നോക്കി. പിന്നെ അവനെ കോരിയെടുത്ത് ഉയര്‍ത്തി.

അവന്‍റെ നെറുകിലും കവിളിലും ചുണ്ടിലും ഉമ്മ വെച്ചു.

അപ്പോഴേക്കും ശിവദാസ് അവനെ അവളുടെ കൈയ്യില്‍ നിന്നും വാങ്ങിയിരുന്നു.

അവനും മകന് ചുംബനം നല്‍കി.

“ആള്‍ ദ വെരി ബെസ്റ്റ്!”

അയാള്‍ മകനോട്‌ പറഞ്ഞു.

പിന്നെ സമീര്‍ ഫിലിപ്പിനോടൊപ്പം അയാളുടെ കാറിന് നേര്‍ക്ക് നടന്നു.

******************

സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്‍റെ ഓഫീസ്.

സമയം പ്രഭാതം,പത്ത് മണി.

ദീപ്തിയും ഫിലിപ്പും ഒഴികെ മറ്റെല്ലാവരും

💬 Comments

View all comments