Chapter Title : രാത്രി സംഗീതം 7 [സ്മിത]
ഓഫ് വൈറ്റല്‍ സിഗ്നിഫിക്കന്‍സ്...പിന്നെ എന്‍റെ ഒരു ഗട്ട് ഫീലിംഗ് അടുത്ത മര്‍ഡര്‍ കില്ലര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് നടക്കാവില്‍ ആണെന്നാണ്...”
മുമ്പിലിരിക്കുന്നവരുടെ മുഖങ്ങലിലെക്ക് ചകിതമായ ഒരു ഭാവം കടന്നുവരുന്നത് അവള്‍ കണ്ടു.
“ഹൌ കുഡ് യൂ....?”
വിനായകന്‍ ചോദിച്ചു.
“ജെയിംസിന്‍റെ റൂട്ടിലൂടെയാണ് ഞാനും പോയത്...”
ജെയിംസിനെ നോക്കി പുഞ്ചിരിച്ച് സമീറ തുടര്‍ന്നു.
“ഇതില്‍ ഒരു മന്ത്രവാദിയുടെ ബുദ്ധിയുണ്ടെന്ന് ക്രൈം സ്പോട്ട് കാണുന്ന ആര്‍ക്കും മനസ്സിലാക്കാം...പോലീസിന്‍റെ റൂട്ട് തിരിച്ചു വിടാന്‍ കില്ലര്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ച ബാക്ക്ഗ്രൌണ്ട് അല്ല അത്... എന്‍റെ ഒരു ഫ്രണ്ട്, ഹിന്ദി സിനിമയിലെ ഒരാക്ട്രസ് ആണവള്‍...അവളുടെ...”
“നിഷയല്ലേ മാഡം?”
അനിരുദ്ധന്‍ ചോദിച്ചു.
“നിഷാ ആന്‍ഡ്രൂസ്?”
സമീറ പുഞ്ചിരിയോടെ തല കുലുക്കി.
“എഹ്?”
ജെയിംസും വിനായകനും അദ്ഭുതത്തോടെ സമീറയെ നോക്കി.
“സൂപ്പര്‍ ആക്ട്രസ് നിഷ മാഡത്തിന്‍റെ ഫ്രണ്ടാണോ?”
“അവളുടെ ഡ്രൈവര്‍ കം മാനേജര്‍ ഒരു സോനം വാങ്ങ്ച്ചുക് ഭൂട്ടാനിയാണ്...”
സഹപ്രവര്‍ത്തകരുടെ അദ്ഭുതഭാവങ്ങള്‍ അവഗണിച്ചുകൊണ്ട് സമീറ തുടര്‍ന്നു.
“അയാള്‍ പുരോഹിത കുടുംബത്തില്‍ ജനിച്ചയാളാ...അല്‍പ്പം താന്ത്രികവും നമ്മള്‍ അതിന്ദ്രീയമെന്ന് വിചാരിക്കുന്ന ചില കാര്യങ്ങളില്‍ അസാമാന്യ കഴിവുള്ളയാളുമാണ്... സോനം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മകരം നക്ഷത്രത്തില്‍ ജനിച്ച അഞ്ചു ആണ്‍കുട്ടികളെ ബലികൊടുത്താല്‍ ആഗ്രഹിക്കുന്ന പെണ്ണിനെ അല്ലെങ്കില്‍ പുരുഷനെ നേടാം..അല്ലെങ്കില്‍ ജെയിംസ് പറഞ്ഞത് പോലെ സെക്ഷ്വല്‍ പൊട്ടന്‍ഷ്യാലിറ്റി വീണ്ടെടുക്കാം...അങ്ങനെ ബലികൊടുക്കുന്നതിനു, അല്ലെങ്കില്‍ കില്ലിംഗ് നടത്തുന്ന സ്പോട്ടിന് ഒരു പ്രത്യേകത വേണം....”
വിനായകനും അനിരുദ്ധനും ജെയിംസും സമീറയെ ആകാംക്ഷയോടെ നോക്കി.
“ലവ്വിന്‍റെ സിംബലില്ലേ?”
എഴുന്നേറ്റ് മുമ്പിലെ ഇന്‍റെറാക്റ്റീവ് ബോഡില്‍ പ്രണയതിന്റെ ചിഹ്നമായ “ഹാര്‍ട്ട്” വരച്ച് അവള്‍ സഹപ്രവര്‍ത്തകരെ നോക്കി.
“കില്ലിംഗ് നടത്തുന്ന അഞ്ചു സ്പോട്ടും ഒരു രേഖയില്‍ യോജിപ്പിക്കുമ്പോള്‍ ഈ ഹാര്‍ട്ടിന്‍റെ ഷേപ്പ് കിട്ടണം...ആദ്യ കൊല നടന്നത് ഇവിടെ, വെസ്റ്റ് ഹില്ലില്‍ ആണ്...”
അവള്‍ ഹാര്‍ട്ട് ചിഹ്നത്തിന്‍റെ അടിയിലെ പോയിന്‍റില്‍ ഒരു ബിന്ദു രേഖപ്പെടുത്തി.
“മാനാഞ്ചിറ ഇവിടെയാണ് എന്ന് സങ്കല്‍പ്പിക്കുക...”
സമീറ പ്രണയചിഹ്നത്തിന്‍റെ വലത് വശത്ത് മറ്റൊരു ബിന്ദു രേഖപ്പെടുത്തി.
“പക്ഷെ മാഡം, അത്...”
അനിരുദ്ധന്‍ സംശയം പ്രകടിപ്പിക്കാന്‍ കൈ ഉയര്‍ത്തി.
“അനിരുദ്ധന്‍ പറയാന്‍ പോകുന്നത് എനിക്ക് മനസ്സിലായി...”
സമീറ പറഞ്ഞു.
“മാനാഞ്ചിറ വലത് വശത്ത് രേഖപ്പെടുത്തിയാല്‍
💬 Comments
View all comments