0%

Chapter Title : രാത്രി സംഗീതം 7 [സ്മിത]

Author : സ്മിത Read All Parts 1452

എന്താ എന്നല്ലേ?”

“അതെ, മാഡം...”

“വെല്‍....”

അവള്‍ വിശദീകരണം തുടര്‍ന്നു.

“സോനം പറഞ്ഞത് പ്രകാരം കില്ലിംഗ് നടത്തേണ്ട സ്പ്പോട്ട് ലവ്വ്‌ സിമ്പലില്‍ ക്ലോക്ക് വൈസ് ആയാണ് മൂവ് ചെയ്യേണ്ടത്...അഞ്ചു സ്പോട്ടും ഇക്വിഡിസ്റ്റന്‍റ്റ് ആയിരിക്കണം...സെയിം ഡിസ്റ്റന്‍സ്....അവിടെ ചെത്തിപ്പൂക്കള്‍ വേണം...ഇക്സോറാ അല്ലെങ്കില്‍ ഫ്ലെയിം ഓഫ് ദ വുഡ്സ് ഫാമിലിയില്‍ പെട്ട ഏതെങ്കിലും ടൈപ്പ് പൂക്കള്‍ ... അടുത്ത് ഏതെങ്കിലും ദേവീക്ഷേത്രങ്ങള്‍ വേണം... വേസ്റ്റ്ഹില്ലിലെ സ്പോട്ടിനടുത്ത് ചെത്തിപ്പൂക്കള്‍ ഉണ്ടായിരുന്നു....വളയനാട് ദേവി ക്ഷേത്രം അടുത്താണ് അവിടെ...ഇനി മാനാഞ്ചിറയ്ക്കടുത്ത് ആണ് വരക്കാളി ദുര്‍ഗാ ദേവി ക്ഷേത്രം... അത് ക്ലോക്ക് വൈസില്‍ പോയാല്‍ ചെത്തിപ്പൂക്കള്‍ ഉള്ളതും ദേവി ക്ഷേത്രമുള്ളതുമായ അടുത്ത സ്പോട്ട് നടക്കാവ് ആണ്. അവിടെ ഒരു ഓപ്പണ്‍ ഏരിയ ഉണ്ട്..കാട് പിടിച്ചു കിടക്കുന്ന ഭാഗം...അപ്പോളോ ടെയേഴ്സിന്‍റെ ബില്‍ഡിങ്ങില്ലേ? അതിന്‍റെ തെക്ക് ഭാഗത്ത്....”

“യെസ്, യെസ്...”

ജെയിംസ് പറഞ്ഞു.

“അവിടെ അങ്ങനെ ഒരു സ്പോട്ട് ഉണ്ട് മാഡം...”

അപ്പോള്‍ ഓടിക്കിതച്ച് ദീപ്തിയുടെ രൂപം വാതില്‍ക്കല്‍ പ്രത്യക്ഷമായി.

“എന്താ ദീപ്തി...?”

സമീറ ഉദ്വേഗത്തോടെ ചോദിച്ചു.

“ഐ കോള്‍ഡ്...യൂ എ നമ്പര്‍ ഓഫ് ടൈംസ്‌....”

കിതച്ചുകൊണ്ട് ദീപ്തി പറഞ്ഞു.

“എവിടെ മാഡത്തിന്‍റെ ഫോണ്‍...?”

“ഇതല്ലേ?”

സമീറ ജീന്‍സിന്‍റെ പോക്കറ്റില്‍ നിന്നും തന്‍റെ മൊബൈല്‍ഫോണ്‍ എടുത്തു.

“ഷിറ്റ്!”

ഡിസ്പ്ലേയില്‍ നോക്കി അവള്‍ മുരണ്ടു.

“ഇത് മ്യൂട്ടില്‍ ആണ്...ഞാന്‍ ഒരിക്കലും ഫോണ്‍ മ്യൂട്ടില്‍ ഇടാറില്ലല്ലോ! പിന്നെങ്ങിനെ?”

മറ്റുള്ളവര്‍ പരസ്പ്പരം നോക്കി.

“മാഡം ഫിലിപ്പ് എവിടെ? ഫിലിപ്പ് സാര്‍ എവിടെ?”

“ഇപ്പോള്‍ വരും...മോന്‍റെ സ്കൂളില്‍ അവനെ വിട്ടോളാം എന്ന് പറഞ്ഞ് കൊണ്ടുപോയി...”

അപ്പോള്‍ സമീറയുടെ മൊബൈല്‍ റിങ്ങ് ചെയ്തു.

“ഡോക്റ്റര്‍ പ്രശാന്ത്...”

ഡിസ്പ്ലേയില്‍ നോക്കി അവള്‍ മന്ത്രിച്ചു.

ബേബി മെമോറിയല്‍ ആശുപതിയിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോക്റ്റര്‍ പ്രശാന്ത് കൃഷ്ണന്‍.

“ഹലോ പ്രശാന്ത്‌...”

സമീറ ഫോണ്‍ ചെവിയോട് ചേര്‍ത്തു.

“നിങ്ങളുടെ ടീമിലെ ഫിലിപ്പ് വര്‍ഗ്ഗീസിന് വെടിയേറ്റു....”

സമീറയുടെ കണ്ണുകള്‍ മിഴിച്ചു.

“മോന്‍....അവനെ...”

“എന്താ?”

സമീറ ശബ്ദമുയര്‍ത്തി.

“മോനെത് പറ്റി?”

“ആരോ മോനെ പിടിച്ചുകൊണ്ട് പോയി....കം ഫാസ്റ്റ്...”

ദേഹം തളരുന്നത് പോലെ അവള്‍ക്ക് തോന്നി.

“മാഡം എന്താ?”

എല്ലാവരും അവള്‍ക്ക് ചുറ്റും കൂടി.

“ടേണ്‍ ഓണ്‍ ദ

💬 Comments

View all comments