0%

Chapter Title : രാത്രി [വേടൻ]

Author : Kambikathakal Read All Parts 451

കൂട്ടം കാണിക്കില്ലായിരുന്നോ.. ദേ ഇവിടെ കടിച്ചിട്ട് അമർത്തിയോരുമ്മ... ""

ഇടക്ക് അവളെന്തോ ഓർത്ത്.. പഴേ കാര്യമായിരികാം. പണ്ടവൾ ന്നോട് പിണങ്ങി ഏതേലും മൂലക്ക് പോയിരിക്കും., അധികം ആളുള്ള സ്ഥലം അവളാ സമയം തിരഞ്ഞെടുക്കില്ല കാരണം ഞാൻ പിണക്കം മാറ്റാൻ വരുമെന്നവൾക് അറിയാം. അപ്പോളെല്ലാം കവിളിൽ ഒരു കടി കൊടുത്ത് ആ ഭാഗത്തു അമർത്തിയൊരു ഉമ്മ കൊടുത്താണ് പെണ്ണിന്റെ പിണക്കം മാറ്റുന്നെ.. അതാണ് പെണ്ണ് പറഞ്ഞ് വരുന്നേ .

"" അതിന് നിന്റെ പിണക്കം മാറിയില്ലേ.. ഇനിയെന്തിനാ..?? ""

ഞാൻ അവളെയൊന്ന് വട്ട് പിടിക്കാൻ നോക്കി.ഉടനെ നെഞ്ചിൽ ഒരു പോറൽ ആഹ്ഹ് അവള് കടിച്ചതാ..

"" ആര് പറഞ്ഞ് ന്റെ പിണക്കം മാറിയിന്ന്... ഞാൻ ഇപ്പോളും പിണക്കത്തിലാ... ""

ചുണ്ട് രണ്ട് സൈഡിലേക്ക് കോട്ടി അവൾ പരിഭവം കാണിച്ചു തിരിഞ്ഞു കിടന്ന്.. ഒരു പത്തു മിനിറ്റ് കഴിഞു ഞാൻ ഒരു ചിരിയോടെ ഉയർന്നു പൊങ്ങി പുറകിലൂടെ തലയെത്തിച്ചു അവളുടെ കവിളിൽ വേദനയില്ലാത്ത ഒരു കടി കൊടുത്തൂ പിന്നീട് അവിടെ തന്നെ അമർത്തിയൊരു ഉമ്മയും, കുറച്ചുനേരം ആ കവിളിൽ ന്റെ ചുണ്ടുകൾ പതിഞ്ഞിരുന്നു.

ചുണ്ടുകൾ പിൻവലിക്കാതെ തന്നെ ഞാൻ അവളോടായി ചോദിച്ചു

"" പിണക്കം മാറിയോ ന്റെ പെണ്ണിന്റെ...?? ""

അവിടെ അനക്കമില്ല പെണ്ണ് പിണക്കത്തിലാ..ചുണ്ടിലേക്ക് ഒഴുകി എത്തിയ എന്തോ ഒന്ന് നേർത്ത ഉപ്പുരുചിയെക്കുമ്പോൾ അവൾ കരഞ്ഞിരുന്നോ ന്ന് ഒരു നിമിഷം എന്നിലൂടെ പാഞ്ഞുപോയി..

"" പൊന്നെ... ടാ.. കണ്ണോറന്നേ...

തമാശ കളിക്കല്ലേ പെണ്ണെ..!!നിക്ക് ദേഷ്... ദേഷ്യം വരുവേ....

വാവേ ടാ... ഏട്ട..ന്റെ പൊന്ന്... പൊന്നല്ലേ കണ്ണൊറക്കെടാ ....

മോളെ

💬 Comments

View all comments