Chapter Title : രാത്രി [വേടൻ]
പിടിച്ച് മാറ്റാനോ ആസ്വാസിപ്പിക്കാനോ ആർക്കും കഴിയില്ല കാരണം, അവന്റെ മുന്നിൽ ജീവനില്ലാതെ കിടക്കുന്നത് അവന്റെ പാതിയാണ്.. കത്തിയാളുന്ന അഗ്നിക്ക് മുന്നിൽ അവന്റെ താലി യുടെ അവകാശിയായി അവനിലേക്ക് ചേക്കേറിയവളാണ്, ജീവൻ ഉള്ളടത്തോളം നീയെന്റെയാണെന്നും ഞാൻ നിന്റെയാണെന്നും ഈശ്വരനുമുന്നിൽ വാക്ക് കൊടുത്തവർ.. ഇന്ന് ആ ഈശ്വരൻ തന്നെ അവരെ തമ്മിൽ വേർപെടുത്തി., അത്രമേൽ മനോഹരമാകുന്നതൊന്നിനെയും ഒന്നിക്കാൻ ഈശ്വരൻ അനുവദിക്കില്ല...!!
കുടി നിന്നവർക്കടുത്തായി ഒരുവന്റെ കൈകളിൽ അവന്റെ ഏട്ടത്തിയുടെ ഡയറി ഉണ്ടായിരുന്നു മടക്കിവച്ച ഭാഗത്തു കൂടെ വിരലോടിച്ച അവന്റെ കണ്ണീർ ആ വാക്കുകളെയും പടർത്തി.. അതിങ്ങനെയായിരുന്നു.
"" വേദന കിനിഞ്ഞിറങ്ങും മുൻപേ... ജീവിതത്തിലെ മറക്കാനാവാത്ത ഓരോ നിമിഷവും ഇനിതിരിച്ചു കിട്ടില്ലെന്ന അറിവോടെ- ഓർത്തെടുക്കും മുൻപേ,
പെട്ടെന്നൊരു നിമിഷത്തിൽ മരിച്ചുപോകുക എന്നത് എത്ര മനോഹരമാണ്...
അടുത്ത ജന്മത്തിൽ നിനക്കായി ഞാൻ കാത്തിരിക്കും, മണ്ണിൽ അലിഞ്ഞാലും വീണ്ടും തളിർക്കുമെന്ന വാശിയോടെ...
എന്ന് ന്റെ ഏട്ടന്റെ മാത്രം
രേഖു..... ? ""
അവസാനിച്ചു......
വേടൻ ❤️❤️
💬 Comments
View all comments