Chapter Title : രാത്രി [വേടൻ]
ഇതെപ്പോ... "" ന്നായിരുന്നു ഞങ്ങളുടെ മറുപടി, കാരണം അവൻ ഇവളെ കാണാൻ ഇവിടെ വരുമെങ്കിലും അധികനേരം നിൽക്കില്ല അതിന്റെ ഇടക്ക് ഇവൻ ഇതെങ്ങനെ..
"" അതൊന്നുമില്ല ചെറിയൊരു താല്പര്യം.. അത്രേയുള്ളന്നെ.. ""
"" ഏതായാലും അവൾക്കും ഇഷ്ട്ടാ... വീട്ടിൽ വന്നാലോചിക്കാൻ പറഞ്ഞിട്ടാ പോയെ ""
അതവൾ പറഞ്ഞ് നിർത്തേണ്ട താമസം അവനദിയം അമ്പരന്നൊന്ന് നിന്നു. പിന്നേ ഭ്രാന്ത് പിടിച്ചപോലെ ഓരോന്ന് കാണിക്കാൻ തുടങ്ങി. അവന്റെ കളി കണ്ടിട്ട് എല്ലാരുമൊന്ന് ചിരിച്ചു, പെട്ടെന്ന് അവളുടെ മുഖം വേദനയിൽ അഴുന്നത് കണ്ടതും എല്ലാരും പഴയ പടിയായി. പെട്ടെന്ന് അന്തരീക്ഷം ഒന്ന് മയപെടുത്താൻ അഭി തന്നെ വേണ്ടി വന്നു
"" കണ്ട തള്ളേ ഇത്രേ ആയിട്ട് നിങ്ങൾക്ക് ന്നേ ഒന്ന് കെട്ടിക്കണമെന്ന് തോന്നിയോ.. ന്റെ മനസ്സറിഞ്ഞു കാര്യങ്ങൾ നീക്കിയ ഏട്ടത്തിക്കെ ന്നോട് അല്പമെങ്കിലും സ്നേഹവുള്ളു.. ""
"" ന്തിനാ കേട്ടികൊണ്ട് വരുന്നതിന്റെ താല്ലൂടെ നിനക്ക് വാങ്ങിത്തരുന്നേന്നോർത്ത് വേണ്ടന്ന് വച്ചതല്ലേ ഞാൻ.. ""
അതിനമ്മയും കുട്ടിലുപിടിച്ചപ്പോ സംഭവം കളർ ആയി.. അവൾക് ഡ്രസ്സ് ചേഞ്ച് ചെയ്യാൻ ഞനോ അമ്മയോ ആണ് നില്കുന്നത് ഇന്ന് അമ്മ ഉള്ളത് കോണ്ട് അമ്മ നോക്കിക്കോളാം ന്നു പറഞ്ഞ്.. ന്നാലും പെണ്ണിന് ഞാൻ ചെയ്യുന്നതാണ് ഇഷ്ടവും. കണ്ണുകൾ കോണ്ട് യാത്ര ചോദിച്ച് അവനോടൊപ്പം മുറി വിട്ട് ഇറങ്ങുമ്പോൾ വല്ലാത്ത സന്തോഷം ന്നേ വന്നു മൂടുന്നതായി തോന്നി.
"" നാളെ വീട്ടിലെക്ക് പോകാന്നാ ഡോക്ടർ പറഞ്ഞെ.. ""
"" മ്മ്.. അവരറിഞ്ഞോ... ""
"" എയ്യ്... എവിടെ മകള് എന്റെ ഒപ്പം ഇറങ്ങി വന്നതിലുള്ള വാശിയിലാ അവര് ഇപ്പോളും.. അമ്മേ വിളിച്ചു ഞാൻ പറഞ്ഞായിരുന്നു.. നാളെ എങ്ങനേലും വരാമെന്നും പറഞ്ഞ്.. പാവം അതെന്ത് ചെയ്യാനാ.""
ആശുപത്രി വരാന്തയിലൂടെ അവനോടൊപ്പം നടന്നു നീങ്ങുമ്പോൾ നാളത്തെ കാര്യത്തെ ഓർത്തായിരുന്നു ഞാൻ, അന്നാ മഴയുള്ള രാത്രിയിൽ എന്റെ ഒപ്പം എല്ലാരും കൺകെ ഇറങ്ങിവന്ന് ന്റെ കൈ പിടിച്ചവൾ, സ്നേഹിക്കുന്ന സമയങ്ങളിൽ ചെറിയ എന്തേലും നിക്ക് ഉണ്ടായാൽ സഹിക്കാത്തവൾ തനിക്കുണ്ടാകുന്ന ചെറിയ തലവേദന പോലും കാര്യമാക്കില.., അവസാനം ജീവന്റെ പതിയാകാൻ മാസങ്ങൾ നിൽക്കേ അവളിൽ ഉണ്ടായ മാറ്റങ്ങൾ
💬 Comments
View all comments