Chapter Title : രാത്രിയില്‍ വിടരുന്ന പൂവുകള്‍ [സ്മിത]
കണ്ടു.
അതെടുത്ത് കുടിക്കാൻ തുടങ്ങിയപ്പോൾ ശ്രീലത അകത്ത് നിന്ന് ഇഡ്ഡലിയുമായി വന്നു.
"മോനെ കൊറച്ച് കഴിയുമ്പോൾ കൃഷ്ണേട്ടൻ വരും..."
ഇഡ്ഡലിയും ചട്ട്ണിയും അവൻ്റെ നേരെ നീക്കി അവർ പറഞ്ഞു.
സന്ദീപ് അവളുടെ നേരെ ചോദ്യരൂപത്തിൽ നോക്കി.
"ഇന്നാള് കണ്ടപ്പോ കൃഷ്ണേട്ടൻ പറഞ്ഞിരുന്നു, എന്തൊക്കെയോ ദോഷങ്ങൾ ഉണ്ട് ഈ വീടിനും നമുക്കും എന്ന്..."
ശ്രീലത മടിച്ചു മടിച്ചാണെങ്കിലും അവനോടു പറഞ്ഞു.
"ഒന്ന് പ്രശ്നം വെപ്പിച്ചു നോക്കാൻ ഞാൻ അങ്ങോട്ട് പറയുവാരുന്നു, ഇന്നിങ്ങോട്ടു വരാന്നു സമ്മതിച്ചിട്ടുണ്ട് കൃഷ്ണേട്ടൻ..."
ജ്യോത്സനാണ് കൃഷ്ണേട്ടൻ. അത്യാവശ്യം പ്രസിദ്ധനാണ്. ചുറ്റുവട്ടത്തുള്ള വിവാഹം, മറ്റ് മംഗള കർമ്മങ്ങൾ അതിനൊക്കെ കൃഷ്ണേട്ടൻ അനിവാര്യമാണ്. സന്ദീപിൻറ്റെ അച്ഛൻ മോഹനൻറ്റെ സുഹൃത്തുമാണ്. സഹായിയും ഉപകാരിയുമാണ്.
"ഇവിടെയിപ്പം എന്ത് പ്രശ്നമുണ്ടായിട്ടാ അമ്മെ?"
സന്ദീപ് അസന്തുഷ്ടിയോടെ അവരെ നോക്കി.
"ഇല്ലേ, ഒരു പ്രശ്നവും?"
ശ്രീലത അവനെ തറപ്പിച്ചു നോക്കി. ആ നോട്ടത്തിനു മുമ്പിൽ അധികനേരം പിടിച്ചു നിൽക്കാൻ സന്ദീപിനായില്ല.
"ജാനുവേടത്തി മൊതല് ആ ഐഷുമ്മ വരെ ഒരുപാട് പേരുടെ കഥ ഞാൻ കേട്ടിട്ടുണ്ട്...സന്ദീപേ, നീ എന്നെക്കൊണ്ട് അധികം ഒന്നും പറയിപ്പിക്കരുത് കേട്ടോ..."
വെളളം കുടിച്ചുകൊണ്ടിരുന്ന സന്ദീപ് പെട്ടെന്ന് വിക്കി.
"ആൾക്കാർക്ക് എന്നതാ പറയാൻ മേലാത്തെ..."
സന്ദീപ് പിടിച്ചു നിൽക്കാൻ ഒരു ശ്രമം നടത്തി.
"ആരും അതിന്, അമ്മയൊന്നും നേരിട്ട് കണ്ടിട്ടില്ലല്ലോ, ഉണ്ടോ? അവരോടൊക്കെ ഞാൻ ഫ്രീയായി ഇടപെടും എന്നല്ലാതെ...."
അധികം സംസാരിക്കാന്‍ സന്ദീപ് മെനക്കെട്ടില്ല.
തന്‍റെ കന്നംതിരിവിനെപ്പറ്റിയൊക്കെ അമ്മയ്ക്ക് നല്ല ധാരണയുണ്ട്. അങ്ങനെയുള്ളപ്പോള്‍ മൌനമാണ് ഭൂഷണം.
വിദ്വാനും.
പിന്നെ കോഴിക്കും.
പത്ത് മണിയായപ്പോള്‍ കൃഷ്ണേട്ടനെത്തി. അയാളെ സീകരിക്കാന്‍ അമ്മ കാണിച്ച ഉത്സാഹവും സന്തോഷവും സന്ദീപ്
💬 Comments
View all comments