0%

Chapter Title : രാത്രിയില്‍ വിടരുന്ന പൂവുകള്‍ [സ്മിത]

Author : സ്മിത Read All Parts 26.6K

ശ്രദ്ധിച്ചു. ജ്യോത്സ്യത്തിലുള്ള താല്‍പ്പര്യവും വിശ്വാസവും അമ്മയ്ക്ക് ഒത്തിരി കൂടുതലാണ്. ഇപ്പോള്‍ അത് മാത്രമല്ല. തന്നെപ്പൂട്ടാനുള്ള ആയുധമായാണ് അമ്മ കൃഷ്ണേട്ടനെ വരുത്തിയത് എന്ന് സന്ദീപിനറിയാം.

“അപ്പം അതാണ്‌ തെക്ക്..”

പാനോപചാരങ്ങളൊക്കെ കഴിഞ്ഞ് അയാള്‍ ദിക്ക് നിര്‍ണ്ണയിച്ചു.

മഹാലക്ഷ്മിയുടെ വലിയ ചിത്രത്തിന് മുമ്പില്‍ അയാളിരുന്നു. പിന്നെ കവിടി നിരത്തി. ധ്യാനിച്ച്‌ അല്‍പ്പനേരമിരുന്നു. അതിന് ശേഷം കരുക്കള്‍ വെച്ച് ഗണന നീക്കം തുടങ്ങി. നീളത്തില്‍, കുറുകെ, ഡയഗ്ണലായി...

“ശ്രീലതെ...”

അയാള്‍ ആകുലതയോടെ അമ്മയെ നോക്കുന്നത് സന്ദീപ്‌ കണ്ടു.

“എന്താ കൃഷ്ണേട്ടാ?”

ഭയത്തോടെ ചോദിച്ചു,അമ്മ.

“മോന്‍ ഇവട്‌ന്നു മാറിയെ പറ്റൂ..”

അയാള്‍ ശ്രീലതയേയും സന്ദീപിനെയും മാറി മാറി നോക്കിക്കൊണ്ട്‌ പറഞ്ഞു.

“കൊറഞ്ഞത് ഒരു കൊല്ലങ്കിലും...”

“എഹ്?”

സന്ദീപ്‌ ദേഷ്യവും അദ്ഭുതവും കലര്‍ന്ന ഭാവത്തോടെ അയാളെ നോക്കി.

“എന്തിന്?”

“ഇല്ലാച്ചാല്‍ മരണം വരെ സംഭവിക്കും, നിശ്ചയം!”

“അതാണ്‌ പ്രശ്നത്തി കാണുന്നെങ്കി അങ്ങനെ ചെയ്തെ പറ്റൂ...”

ശ്രീലത വിധിച്ചു.

“ഞാന്‍ എങ്ങോട്ട് പോണന്നാ ഇപ്പറയുന്നെ?”

“ശ്രീദേവീടെ അടുത്തേക്ക്...”

ഒരു നിമിഷം പോലും ആലോചിക്കാതെ ശ്രീലത പറഞ്ഞു.

ശ്രീലതയുടെ മൂത്ത മകളാണ് ശ്രീദേവി. മട്ടന്നൂരാണ് അവള്‍ താമസിക്കുന്നത്. ഭര്‍ത്താവ് ഖത്തറില്‍. ഒറ്റമോളാണ് അവള്‍ക്ക്. പ്ലസ് റ്റുവിലാണ്. സന്ദീപിനെക്കാള്‍ രണ്ടു വയസ്സിന് മാത്രമാണ് ഇളപ്പം അവള്‍ക്ക്.

“അവള്‍ടെ കൂടെ നിന്നാ ഹോസ്റ്റലില്‍ കൊടുക്കണ കാശ് മിച്ചം വെക്കാം...”

ശ്രീലത മകനോട്‌ പറഞ്ഞു.

“എത്ര നാളായി അവള് പറയുന്നു നിന്നോട് അവള്‍ടെ അടുത്ത് ചെന്നുനിക്കാന്‍..അവള്ടെം പ്രാര്‍ത്ഥന ഈശ്വരന്‍ കേട്ടൂന്നു കരുതിയാ മതി...”

ശ്രീദേവിയുടെ വീട്ടില്‍ നിന്നും കഷ്ട്ടിച്ച് ഒന്നരക്കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ സന്ദീപ്‌ പഠിക്കുന്ന കോളെജിലേക്ക്.

ഇതിനി അമ്മയും ശ്രീദേവിച്ചേച്ചിയും

💬 Comments

View all comments