0%

Chapter Title : രാത്രിയിലെ അതിഥി [Smitha]

Author : സ്മിത Read All Parts 1.4K

ഗന്ധം അയാളിലേക്ക് ഒഴുകി.

"പേര്?"

കാപ്പി കുടിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.

"വർഷ,"

കാപ്പി കുടിക്കുന്നതിനിടയിൽ, എത്ര ശ്രമിച്ചിട്ടും ടോപ്പിനുള്ളിൽ ശ്വാസം മുട്ടിക്കിടക്കുന്ന തടിച്ച മുലകളുടെ മാദകത്വത്തിലേക്ക് നോക്കാതിരിക്കാൻ അയാൾക്കായില്ല.

തന്റെ തുറന്നു കിടക്കുന്ന മാറിടത്തിലേക്ക് നോക്കുന്ന അതീവ സൗന്ദര്യമുള്ള ചെറുപ്പക്കാരനെനോക്കി അവൾ വശ്യമായി പുഞ്ചിരിച്ചുകൊണ്ടിരുന്നു.

പകുതി കുടിച്ചതിന് ശേഷം അയാൾ കോഫി കപ്പ് മേമേൽ വെച്ച് അവിടെയിരുന്ന ഡയറക്റ്ററി എടുത്തു.
പേജുകൾ മറിയ്ക്കുന്നതിനിടയിലാണ് അയാൾ ശ്രദ്ധിക്കുന്നത്, മുമ്പിലെ വലിയ കണ്ണാടിയിൽ വർഷയുടെ പ്രതിബിംബം!
തന്റെ ഓരോ ചലനവും മനോഹരമായ എന്നാൽ നിഗൂഢമായ പുഞ്ചിരിയോടെ, പ്രകാശതിലും നിഴലിലും നിന്ന് അവൾ വീക്ഷിക്കുന്നു!

"ഇവിടെ ..ഇവിടെ നിങ്ങൾ തനിയെ ആണോ താമസിക്കുന്നത്?"

ഡയറക്റ്ററിയുടെ പേജുകൾ മറിയ്ക്കവേ അയാൾ ചോദിച്ചു.

"ആഹ്..അതെ!"

അവൾ നിഗൂഢമായ പുഞ്ചിരി മായ്ക്കാത്ത പറഞ്ഞു.

"അപ്പോൾ ഇതോ?"

മേശമേലിരുന്ന ഫോട്ടോയെടുത്തത് അയാൾ ചോദിച്ചു.

“അത് സുമേഷ്…”

വർഷ സാവധാനം പറഞ്ഞു.

" എന്റെ ഭർത്താവ്..."

ശാന്തമായ സ്വരത്തിൽ അവൾ പറഞ്ഞു.

അയാൾ അവളുടെ നേരെ തിരിഞ്ഞു.

"മരിച്ചു പോയി..."

അയാളുടെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു.

അവളുടെ സ്വരത്തിൽ ആവശ്യതിലേറെ തണുപ്പ് അനുഭവപ്പെടുന്നുണ്ട് എന്നയാൾക്ക് തോന്നി.

"രണ്ടു വർഷങ്ങൾക്ക് മുമ്പ്..."

തണുത്ത കാറ്റിന്റെ സ്പർശം പോലെ അവളുടെ വാക്കുകൾ അയാൾ കേട്ടു.

അയാൾ അവളെ ഉറ്റുനോക്കി.

"ഓഹ് ..സോറി ..കേട്ടതിൽ വിഷമമുണ്ട്!"

അയാൾ പറഞ്ഞു.

"പക്ഷെ എനിക്ക് വിഷമമില്ല!"

അവൾ പെട്ടെന്ന് പറഞ്ഞു.

പുഞ്ചിരിയോടെ അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി.

അയാൾ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

നീണ്ടു ഭംഗിയുള്ള മിഴികളിൽ വല്ലാത്ത ഒരു ദാഹമുറഞ്ഞുകൂടുന്നത് അയാൾ കണ്ടു.

💬 Comments

View all comments