0%

Chapter Title : രാത്രിയുടെ മറവിൽ 2 [SaHu]

Author : sahu Read All Parts 167

കാര്യങ്ങളെല്ലാം പറഞ്ഞു ...,അത് ഞാനെന്തുപറയാനാണ് തമ്പുരാട്ടി നിങ്ങൾക് എതിർപ്പില്ലെങ്കിൽ നാടെത്താം എനിക്ക് വിരോധം ഇല്ല....എന്നാ അവനോട് വരാൻ പറയ്യാ....ഉണ്ണിയുടെ കൂട്ടുകാരൻ പോകുമ്പോൾ രാമൻ കാര്യേങ്ങളെല്ലാം അവനോട് പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഉണ്ണി വന്നു മാലിനിയുടെയും ഉണ്ണിയുടെയും കല്ലിയാണമാണ് വെള്ളിയാഴ്ച അതിനുള്ള സ്വർണവും മറ്റുസാധനങ്ങളും വാങ്ങി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കല്യാണത്തിനുള്ള പന്തൽ വർണ കടലാസുകൾകൊണ്ട് അതിമനോഹരമാക്കി .... (മറ്റൊരിടത്, പട്ടാമ്പി) പട്ടാമ്പിയിൽ നിന്നും കുറച്ചു കിഴക്കുമാറി അതിസുന്നരമായ ഒരുസ്ഥലമുണ്ട് പാടശേഖരവും നിളാനദിയും കരിമ്പന കളും തിങ്ങിനിറഞ്ഞ വീടുകളും പാടവരമ്പിലൂടെ കുറച്ചു നടെന്നാൽ നിളാനദിയായി ആ നിളയുടെ തീരത്തായ് ഒരുകൊച്ചു അമ്പലവും ആസ്ഥലത്തിന്റെ പേരാണ് തിരുമാറ്റക്കോട്. തിരുമാറ്റക്കോട് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന അരാളാണ് ദാസൻ വെറും ദാസനല്ല കള്ളൻ ദാസൻ ചെറിയ ചെറിയ കളവുകൾ നടത്തിവന്ന ദാസന് ഒരുമോഹം ഒരുവലിയ കളവ് നടത്തിയാലോ അതിന് ഒറ്റക്ക് പോയാൽ ശരിയാവില്ല എന്ന് ദാസനറിയാം ദാസൻ തന്റെ ഉറ്റസുഹൃത്തായ സലീമിനെ വിളിച്ചു അപ്പോൾ സലീമുണ്ടായിരുന്നത് പെരിന്തൽ മണ്ണയിലായിടുന്നു സലീമും ചന്ദ്രനും ഒറ്റക്കയ്യൻ ബംഗാളി ബാബു ബംഗാളി ബാബു പണ്ട് ബംഗ്ലാദേശിൽനിന്നും നിന്നും ഇന്തയിലേക്ക് വഴിതെറ്റി വന്നതാണ് അങ്ങനെ എങ്ങനെയോ മംഗലാപുരം എത്തിപ്പെട്ടു അന്ന് എന്തിനോ വേണ്ടി മംഗലാപുരത് പോയ സലീമിന്റെ കയ്യിൽ വന്നുപെട്ടു അങ്ങനെ അന്ന് ഇവരുടെ ഇടയിൽ രണ്ടു ബാബു ഉണ്ടായിരുന്നതുകൊണ്ട് ഇവർ വിളിച്ചതാണ് ബംഗാളി ബാബു എന്ന് അങ്ങനെ അവൻ ആ പേര് പിന്നെ അവനെ വിട്ട് പോയിട്ടില്ല ട്രെയിനിൽ നിന്ന് വീണ് അവന്റെ ഒരുകൈ തോളിനിന്നും അറ്റുപോയി ഒറ്റക്കയ്യനാണെങ്കിലും ആ ഒരു കൈ വച് അവൻ എന്തും ചെയ്യും .പിന്നെ ചന്ദ്രൻ അവനെപ്പറ്റി പറയുകയാണെങ്കിൽ മീശ വടിച്ചു മുറുക്കാൻ മുറുക്കി ഒരുപാട് തണ്ടും താടിയുമുണ്ടങ്കിലും വിശ്വസിക്കാൻ പറ്റാത്തവൻ . പിന്നെ ഇവരുടെ ഒക്കെ തലവൻ സലിം നീണ്ട് തൊട്ടിപോലെയാണെങ്കിലും ഒടുക്കത്തെ ബുദ്ദിയാ പിന്നെ അവന് എപ്പോഴും ഏതെങ്കിലും ഒരുപെണ്ണിനെ കിട്ടണം അതുകൂടാതെ എവിടെയെങ്കിലും പോയി ഒരു ആറു മാസം നിന്നാൽ അവിടെ ഒരുപെണ്ണക്കെ കെട്ടി സെറ്റിലാവും അങ്ങനെ ഇപ്പൊ ഒരുപാട് ഭാര്യ മാരും കുറേ കുട്ടികളും

💬 Comments

View all comments