Chapter Title : രാത്രിയുടെ മറവിൽ 3 [SaHu]
നനെമ്മാറ വല്ലങ്ങി എന്ന് കേട്ടിട്ടില്ലേ അവിടെയായിരുന്നു ഞങ്ങളുടെ കോവിലകം ....ആ അങ്ങനെവരട്ടെ അപ്പൊ രാമൻ നമ്മുടെ ബാലേട്ടന്റെ മകൻ ആണല്ലേ...അച്ഛനെ അറിയുമോ...പിന്നെ ഞങ്ങൾ ന്നല്ല കൂട്ടായിരുന്നു ഞാൻ എത്രയോ തവണ രാമാ നിന്റെ കോലോത് വന്നിരിക്കണു ഞാനും നിന്റെ അച്ഛനും കൂടിയാ വേലകാണാനൊക്കെ പോയിരുന്നത് ഞാനും നിന്റെ അച്ഛനും കൂടിയാ പണ്ട് വേല കുള്ള രണ്ട് ആനയെ കൊടുത്തിരുന്നത്...ആ ഇപ്പൊ ഓർമവന്നു തിരുമനസ് കവളപ്പാറ അതൊക്കെ പണ്ടല്ലേ പിന്നെ എത്ര വലിയ ആനകൾ വന്നു നനെമ്മാറവല്ലങ്ങി ഗുരുവായൂർ പത്ഭനാഭൻ മംഗലാംകുന്ന് ഗണപതി .കർണൻ .അയ്യപ്പൻ.തൃസൂർ രാജൻ അങ്ങനെ എത്രെ എത്രെ കൊമ്പന്മാർ എനിക്ക് ആനയെ അന്ന് ഭയങ്കര പേടിയായിരുന്നു ഞാൻ കുറച്ചു ഒഴിഞ്ഞാ നില്കാര് രാമേട്ടൻ പറഞ്ഞു നിർത്തി..അപ്പോയ് അയാൾ ചോദിച്ചു.ഇപ്പോയോ രാമാ...ഇപ്പോഴും പേടിക്കൊന്നും ഒരു കുറവും ഇല്ലാ..ഹഹഹഹഹാ.രണ്ടുപേരും ഇരിന്നു ചിരിച്ചു ....രാമാ ഇപ്പൊ പഴയ പോലെ വെടിക്കെട്ടൊക്കെ കേമമാകുന്നുണ്ടോ....അതിന്റെ കാര്യം പറയാതിരിക്ക്യ ബേധം അത്യാവശ്യം ഒക്കെ പൊട്ട്ന്നുണ്ട് ഇല്ലാ എന്നുപറയുന്നില്ല പക്ഷെ പണ്ടത്തെ അത്ര അങ്ങട് പോര സംഭവം കോടികൾ ആണ് ഇപ്പൊ ചെലവാകുന്നെതെങ്കിലും നമ്മുടെ പഴയ കാലത് ഉള്ളത്രെ ഇല്ലാന്ന് തന്നെ അങ്ങട് പറയാം പിന്നെ വേറൊരുകാര്യം ഇപ്പൊ പഴയതുമാതിരി പൊട്ടിക്കാനും പറ്റിണില്ലാ പോലീസ് നടക്കുകയല്ലേ ഒരു കുന്ത്രാണ്ടവും കയ്യിൽ പിടിച് ഇത്ര ശബ്ദ്ദമേ ഉണ്ടാവാൻ പാടൊള്ളു എന്നെല്ലാം പറഞ് .പക്ഷെ ഇന്നും പഴയത് മാറാത്ത ഒരുസ്ഥലമുണ്ട് അവിടെ അഗ്രഹാരത്തെരുവിലുള്ള ആ കുളം എന്റെ ചെറുപ്പത്തിലൊക്കെ അതിൽ പോയൊരു കുളിയുണ്ട് ഹൌ എപ്പോ അതിൽ ഇറങ്ങിയാലും തണുപ്പാണ് ..രാമേട്ടൻ നാടിനെ പറ്റിപറഞ്ഞപ്പോൾ വാചാലനായി....അല്ല രാമാ ചാലക്കര പൂരത്തിന് പോകാറില്ല...അന്തിമഹാകാളൻ പുരത്തിനല്ലേ ഒന്നോ രണ്ടോ അത്രേ പോയിട്ടുള്ളൂ ഇപ്പൊ എവിടേക്കും പോകാറില്ല നമ്മുടെ ദേശപൂരം ഇപ്പൊ ഇതാ ഈ തിരുവല്ലാമല അത്യാവശ്യം കുഴപ്പമില്ലാത്ത പൊട്ടും ഉണ്ട് അവിടെപ്പോയി അമ്പലത്തിൽഒന്ന് തൊഴുത് ആ പാറമേൽ കയറിയിരിക്കും അതും ഞാൻ പോകതില്ല കുട്ടി പിടിവലി കൂടിട്ടു പോണതല്ലേ....ഏതുകുട്ടിയാ രാമാ....മോള് മാലിനി പുരത്തിന്റന്ന് ഒരു സെക്കന്റ് ഇവിടെ ഇരിക്കാൻ പറ്റില്ല പോവാ പോവാ എന്ന് പറഞ്ഞുകൊണ്ടിരിക്കും ഇനി അവൻ കൊണ്ട് പൊയ്ക്കോളും
💬 Comments
View all comments