Chapter Title : രാവ് 2 [Achillies]
മറന്നു പോയി. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചതും മുഖം വെട്ടിച്ചു പെണ്ണ് ബുക്കിൽ കുത്തികുറിക്കാൻ തുടങ്ങി.
"മിസ്സെ…."
പെട്ടെന്ന് വാതിലിൽ നിന്ന് സ്വരം കേട്ട ഞാൻ നോക്കി.
"എന്താ ജോയലെ…."
"കാൽവിനെ ഒന്നു വേണം…യൂണിയന്റെ പരിപാടിക്ക് വേണ്ടി പ്രിൻസിപ്പലിനെ കാണാനാ…"
മിസ്സിന്റെ വയറിൽ നിന്നും കഷ്ടപ്പെട്ടു കണ്ണു പറിച്ചു ഒരു വിധത്തിൽ എങ്ങനെയോ അവൻ പറഞ്ഞൊപ്പിച്ചു.
"കാൽവിൻ….പോയിട്ട് വാ…നോട്സ് ഒക്കെ എഴുതി എടുത്തേക്കണം, ഇനി ക്ലാസ്സിൽ ഇരുപ്പൊക്കെ കണക്കായിരിക്കും…ചെല്ല്…"
മിസ്സ് വിട്ടതും ഞാൻ ജോയലിന്റെ മുതുകിൽ ഇടിച്ചു…
"കൃത്യം ഈ പീരിയഡ് തന്നെ നിനക്ക് മുടക്കണം അല്ലെടാ തെണ്ടി.."
"ഓഹ് പിന്നെ…അങ്ങനെയിപ്പോ സുഖിക്കണ്ട, പണിയുള്ളതാ…"
ജോപ്പൻ നിസാര മട്ടിൽ പറഞ്ഞു താഴേക്കുള്ള സ്റ്റെപ് ഇറങ്ങി തുടങ്ങി.
ഫസ്റ്റ് ഫ്ലോറിലെ കോറിഡോറിൽ യൂണിയൻ മീറ്റിങ് നടക്കുന്നു എന്നു പറഞ്ഞപോലെ ജയിപ്പിച്ചു വിട്ട എല്ലാം കൂടി നിക്കുന്നു.
"എന്താടാ ജോപ്പ എന്താ കാര്യം…എല്ലാത്തിനേം വിളിച്ചു കൂട്ടി വല്ല സമരോം ഒണ്ടാക്കാൻ പോവാണോ…"
"ഇല്ലട മൈരേ…യൂണിയൻ ഡേ ഒക്കെ നടത്തേണ്ടേ അതിന് മുന്നേ യൂണിയൻ ഓഫിസ് താക്കോൽ വാങ്ങണ്ടേ, അതിന് ഒരു പഞ്ച് വേണോല്ലോ എന്നു കരുതിയ എല്ലാത്തിനേം വിളിച്ചത്, ദേ കണ്ട അഖിൽ വിഡിയോ ഒക്കെ എടുക്കുന്നുണ്ട്…ഇത് ഞാൻ ഒരു സംഭവമാക്കും മോനെ…"
ജോയൽ ആവേശത്തോടെ അതും പറഞ്ഞു പടയുടെ മുൻപിൽ എത്തി.
പിന്നെ എല്ലാരൂടെ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് ജാഥ പോലെ നടന്നു. മുൻപിൽ കൊച്ചിരാജാവിലെ ജഗതിയെ പോലെ ജോപ്പനും.
"ഡാ എന്നെ ഫുൾ കിട്ടണം ചെയർമാൻ ഞാനാ അവസാനം തലയും വാലും ഇല്ലാതെ ഓരോ ഊമ്പിയ വീഡിയോ എടുത്തു
💬 Comments
View all comments