0%

Chapter Title : രാവ് 3 [Achillies]

Author : Kambikathakal Read All Parts 419

അറിയാലോ, ഒരു തൊട്ടാവാടിയാ, ആരുടേലും കൈ വിട്ടു എന്തേലും പറഞ്ഞുപോയാലോ ആള് കൂടിയാലോ പിന്നെ അത് മതി, അവര് ഒരു പണി ആയിക്കോട്ടെ എന്നു വെച്ചിട്ടാണെന്നു തോന്നുന്നു അതിനെ പിടിച്ചു സ്റ്റാഫ് അഡ്വൈസർ ആക്കിയത് അപ്പൊ അതിനെ മയത്തിൽ കാര്യം പറഞ്ഞു സെറ്റ് ആക്കി പ്രിന്സിപ്പലിനോട് അപ്പോയിന്മെന്റ് വാങ്ങിത്തരുന്ന വരെ സെറ്റ് ചെയ്യാൻ ഒരാള് വേണം…കൊരങ്ങൻ ജോർജിനെ ഞാൻ ഡീൽ ചെയ്തോളാം…"

ജോപ്പൻ വളരെ കാര്യമായി യുദ്ധം പ്ലാൻ ചെയ്യും പോലെ പറഞ്ഞു.

"എങ്കി ഋതിനെ വിടാം ഇവൻ ജനറൽ സെക്രെട്ടറി അല്ലെ…"

"എന്റെ പൊന്നുമോനെ ഞാൻ ഇല്ല…ടീച്ചർമാരോട് സംസാരിച്ചു നിൽക്കാനുള്ള പിടി ഒന്നും എനിക്കില്ല…ഒന്നു സംസാരിക്കാൻ പോയതാ എന്റെ ഇന്റേർണൽ ഇപ്പൊ പാതാളത്തിൽ കിടക്കുന്നത്…"

ഋതിൻ ആദ്യമേ കയ്യൊഴിഞ്ഞു.

"അതേ…അണ്ടീം കുണ്ടീം അറിയാത്ത ഇവനെ ഒന്നും ഇമ്മാതിരി സംഭവത്തിനൊന്നും വിടാൻ പറ്റില്ല…"

ഋതിന്റെ ഇളിഞ്ഞ ചിരി കണ്ടു ഞാൻ ആരതിയെ നോക്കാൻ ഒരുങ്ങിയതും.

"നീ ഇനി വേറെ ആരേം നോക്കണ്ട നീ തന്നെ മതി…നീയാ നല്ലത്, അത്യാവശ്യം മിസ്സുമാരോടും സാറുമ്മാരോടും ഒരു ബേധപ്പെട്ട ബന്ധം നിനക്കെ ഉള്ളൂ…"

"ഡാ എനിക്ക് ഇതുപോലുള്ള സംഭവം ഒന്നും അങ്ങനെ കമ്പൽ ചെയ്തു സമ്മതിപ്പിക്കാൻ അറിയില്ല…"

"നീ അതിന് അവരെ പിടിച്ചു പ്രേമിക്കുവോന്നും വേണ്ട, നമ്മുടെ പരിപാടിയുടെ കാര്യങ്ങൾ നയ്സ് ആയിട്ട് അവരോടു പറയുക പ്രിൻസിപ്പലിന്റെ അടുത്ത് എത്തിക്കുക, അത്രേ ഉള്ളൂ…

നീ ഇനി ഒന്നും പറയണ്ട…ഇത് നീ തന്നെ സെറ്റ് സെറ്റ് സെറ്റ്…."

എന്റെ വായും പൊത്തിപ്പിടിച്ചു ജോപ്പൻ അതങ് ഉറപ്പിച്ചു.

"ഇനി അപ്പോൾ റിക്വസ്റ്റ്‌ എഴുതണം അല്ലെ….

മോളെ ആരതി വെറുതെ പരിപ്പുവടേം കേറ്റി ഇരിക്കാതെ ഒരു അപേക്ഷ അങ്ങട് പെടച്ചേ…"

"എഴുതിതരാം പക്ഷെ ഒരു ഫ്രഷ് ലൈം വാങ്ങി തരണം…"

"ഫാ…തെണ്ടി…ഇത് നിന്റെ ക്ലാസ്സിലെ പൊട്ടന്മാർക്ക് സെമിനാർ എഴുതി കൊടുക്കാൻ അല്ല…പിള്ളേര്ടെ ഇടി കൊള്ളേണ്ടെങ്കിൽ മോള് ഇനി ഒരുപാട് റിക്വസ്റ്റ്‌ എഴുതേണ്ടി വരും…."

അതോടെ ആരതി നേരെ ആയി.

**************************************

"മിസ്സെ മേഘമിസ്സ്…"

ഫസ്റ്റും സെക്കണ്ടും തേർഡും ക്ലാസ് മുഴുവൻ കയറി ഇറങ്ങി അവസാനം ഇംഗ്ലീഷ് ഡിപാർട്മെന്റ് സ്റ്റാഫ് റൂമിൽ സ്റ്റാഫ് അഡ്വൈസറെ കാണാൻ ശരണം വിളിച്ചു ഒരു വിധത്തിൽ എത്തി, ജോപ്പനും ബാക്കി പരിവാരങ്ങളും മിസ്സ് പറഞ്ഞാൽ ഓടി പ്രിൻസിപ്പലിനെ കണ്ടു താക്കോൽ വാങ്ങാൻ താഴെ തന്നെ നിപ്പുണ്ട്, യുദ്ധഭൂമിയിൽ ഒറ്റയാൾ പട്ടാളം പോലെ ഞാൻ ഇവിടെയും.

സ്റ്റാഫ്

💬 Comments

View all comments