0%

Chapter Title : രാവ് 3 [Achillies]

Author : Kambikathakal Read All Parts 420

റൂമിൽ ആദ്യ ഡെസ്ക്കിൽ ഇരുന്ന് ആൻസർ പേപ്പർ നോക്കിക്കൊണ്ടിരുന്ന റീത്ത മിസ്സിനോട് ഞാൻ മേഘ മിസ്സിനെ ചോദിച്ചു.

"മേഘ മിസ്സെ…ദേ മിസ്സിനെയ ചോദിക്കുന്നെ…"

തല പൊക്കി അകത്തേക്ക് നീട്ടി വിളിച്ചതും എന്റെ കണ്ണും നോട്ടം പിന്തുടർന്നു,

അകത്തെ ഷെൽഫിലെ ഏറ്റവും മുകളിലെ ഏതോ ബുക്ക് കയ്യെത്തിച്ചെടുക്കാൻ നോക്കുവായിരുന്നു മിസ്സ്. റീത്ത മിസ്സിന്റെ വിളി കേട്ടതും തിരിഞ്ഞു നോക്കി. എന്നെ കണ്ടപാടെ നോക്കി ചിരിച്ചു. അതോടെ ചിരിച്ചുകൊണ്ട് ഞാനും അകത്തേക്ക് കയറി.

മിസ്സിനെ അത്ര പരിചയം ഒന്നുമില്ല, ….ഞങ്ങൾക്ക് ക്ലാസ് എടുത്തിട്ടില്ല, ഇവിടെ വന്നിട്ട് കുറച്ചു വർഷങ്ങളെ ആവുന്നുള്ളൂ, അധികം ആരോടും സംസാരിക്കാത്ത ഒരു പാവം.

"എന്താ കാൽവിൻ…."

ഇമ്പമുള്ള സ്വരത്തിൽ മിസ് ചോദിച്ചു.

"മിസ്സെ…..യൂണിയൻ ഓഫിസിന്റെ കീ ചോദിക്കാൻ ആയിരുന്നു, ഓഫീസിൽ പറഞ്ഞപ്പോൾ മിസ്സിന്റെ പെർമിഷൻ ഉണ്ടെങ്കിലേ പ്രിൻസിപ്പലിനെ കണ്ടു കീ വാങ്ങാൻ പറ്റൂ എന്നു ആന്റപ്പേട്ടൻ പറഞ്ഞു…."

ഞാൻ വന്ന കാര്യം അങ്ങു പറഞ്ഞു.

"മേഘേ….അപ്പൊ പണി തുടങ്ങാൻ പോവാ…"

റീത്ത മിസ് ചിരിച്ചുകൊണ്ട് എന്നെ കൂടി നോക്കി കളിയാക്കി പറഞ്ഞു.

അതിനും അവിടുന്നൊരു പുഞ്ചിരി മാത്രം തന്നു.

"അതേയ്, റിക്വസ്റ്റ്‌ ഉണ്ടോ കാൽവീ…റിക്വസ്റ്റ്‌ ഉണ്ടെങ്കിലേ എനിക്ക് അത് ഫോർവേഡ് ചെയ്യാൻ പറ്റുള്ളൂ…"

മിസ്സ് എന്നോട്, ഓൾ റെഡി അറിയാവുന്ന കാര്യം പറഞ്ഞു.

ഞാൻ എന്റെ കയ്യിലിരുന്ന റിക്വസ്റ്റ്‌ അങ്ങു കൊടുക്കുവേം ചെയ്തു, അതൊന്നു ഓടിച്ചു വായിച്ചിട്ട് മിസ്സ് അതിൽ ഒപ്പിട്ടു തന്നു.

"മിസ്സെ യൂണിയൻ ഡേ നടത്താനുള്ള മീറ്റിങ് കൂടുന്നുണ്ട്, മിസ്സിന്റെ ഫുൾ സപ്പോർട്ട് വേണം…"

മിസ്സ് അതേ ചിരിയോടെ തലയാട്ടി കാണിച്ചു. ദൈവമേ ഇതിനെവെച്ചു എങ്ങനെ ഈ പരിപാടിക്കൊക്കെ സമ്മതം വാങ്ങിച്ചെടുക്കുവോ എന്തോ.

ഞാനൊരു താങ്ക്യൂ പറഞ്ഞു തിരിഞ്ഞു നടന്നു.

"ഡാ ആ ഷെല്ഫിൻ മുകളിൽ ഇരിക്കുന്ന ആ ബുക്ക് ഒന്നു എടുത്തു കൊടുത്തിട്ട് പോ…കുറച്ചു നേരമായി മിസ്സ് അതിന് വേണ്ടി ഡാൻസ് കളിക്കണേ…"

തന്നെ കടന്നു പോവനൊരുങ്ങുമ്പോൾ റീത്ത മിസ്സ് എന്നോട് പറഞ്ഞു. ഒപ്പിട്ടു തന്നതല്ലേ ചെയ്തുകളയാം…

ഞാൻ ചെന്നതും മിസ്സ് ഒതുങ്ങി തന്നു.

"ഏതു ബുക്കാ മിസ്സെ വേണ്ടേ…"

"മോളിലെ ക്രിട്ടിക്കൽ തിങ്കിങ് ന്റെ…"

ഞാൻ നോക്കുമ്പോൾ നല്ല പൊക്കത്തിലാണ്, ഇവർക്ക് എന്നെക്കാൾ പൊക്കവും കുറവാണ് എന്നിട്ടും എന്തിനാണാവോ ഇവര് വലിഞ്ഞു കേറാൻ നോക്കിയേ…"

"ചെറിയ സ്ടൂൾ ഉണ്ടായിരുന്നതാ, അതിന്റെ കാലിന് ഇളക്കം ഉള്ളതുകൊണ്ട് ആന്റപ്പേട്ടൻ ശെരിയാക്കാൻ കൊണ്ടു പോയി…"

ഈ പൊക്കത്തിൽ നിന്ന്

💬 Comments

View all comments