Chapter Title : രാവ് 3 [Achillies]
ആലോചിച്ചു നിന്ന എന്നെ നോക്കി ജോപ്പൻ ചോദിച്ചു.
"ഏയ്….മിസ്സിനോട് പറയാരുന്നു, മിസ് പ്രശ്നം ഒന്നുമില്ലെടാ, പാവമാണ് കൂടെ നിന്നേനെ, ഫണ്ട് തികഞ്ഞില്ലെങ്കിൽ മിസ്സ് കയ്യിലുള്ളത് തരാം എന്നുവരെ പറഞ്ഞു…"
എനിക്കെന്തോ മിസ്സിനെയും പറ്റിക്കേണ്ടി വന്നല്ലോ എന്നോർത്തു വിഷമം തോന്നി തുടങ്ങിയിരുന്നു.
"നീ അത് വിട്ടുകള, നമ്മളെപോലെ മിസ് നാച്ചുറൽ ആക്ടർ ഒന്നും അല്ല, ആ ജോർജിന്റെ പട്ടി ഷോ കണ്ടെങ്ങാനും അറിയാതെ ചിരിച്ചു പിടികൊടുത്താൽ എല്ലാം മൂഞ്ചും…"
അവൻ എന്നെ സമാധാനിപ്പിച്ചു,
"ഇനി അപ്പൊ പരിപാടി തുടങ്ങാം, നാളെ കാശും വാങ്ങി കൊടികേറ്റാൻ ഉള്ളതാ…"
ജോപ്പൻ ബെഡിലേക്ക് ചരിഞ്ഞു കിടന്നു സ്വപ്നം കണ്ടു തുടങ്ങി.
*************************************
ഓളം 2021
—-------–-–--–--
"ഡാ ഇവിടെ എല്ലാം സെറ്റ് അല്ലെ, പിള്ളേരെല്ലാം ഉണ്ടല്ലോ…"
രാവിലെ തന്നെ ഉച്ച കഴിഞ്ഞുള്ള പ്രോഗ്രാമിന് കേറേണ്ട പിള്ളേരെയൊക്കെ വാരിക്കൂട്ടി എണ്ണമെടുത്തു കൊണ്ടു ഇരുന്നപ്പോഴാണ് ജോപ്പൻ വന്നു കയറിയത്,.
"പിള്ളേരെല്ലാം സെറ്റ് ആണ്, ഇവരുടെ പരിപാടി ഒക്കെ ഉച്ച കഴിഞ്ഞല്ലേ ഉള്ളൂ, രാവിലത്തെക്കുള്ള സംഭവം ഒക്കെ എന്തായി…"
"ആ ഗസ്റ്റ് വരേണ്ട താമസമേ ഉള്ളൂ, വിളിക്കാൻ ഋതിൻ പോയിട്ടുണ്ട്, അവരെത്തിയാൽ പരിപാടി തുടങ്ങാം…"
ജോപ്പൻ പറഞ്ഞുകൊണ്ട് നിന്നപ്പോൾ അവനെയും തിരക്കി പിള്ളേര് വന്നു എന്തോ സംസാരിച്ചു അവൻ അവരുടെ കൂടെ പോവുകയും ചെയ്തു.
"അപ്പൊ നിങ്ങൾ വേണേൽ ഒരു വട്ടം ഒന്നു കളിച്ചു നോക്കിക്കോ…"
"ഏയ്, ഞങ്ങൾ സെറ്റാ….ഗസ്റ്റ് ആരാ ചേട്ടാ…"
ഫസ്റ്റ് ഇയറിലെ പിള്ളേരാണ് ഗസ്റ്റ് ആരാണെന്നു കുറച്ചു പേരോട് മാത്രമേ പറഞ്ഞിട്ടുള്ളൂ, ഒരു സർപ്രൈസ് വെക്കാം എന്നു വെച്ചു.
"അതൊക്കെ വരുമ്പോൾ കണ്ടാൽ മതീട്ട…ഗസ്റ്റ് എത്തുമ്പോൾ ഞാൻ വിളിച്ചു പറയാം നിങ്ങൾ അപ്പൊ പോര്…"
ഞാൻ ബാക്കിയുള്ള പരിപാടിക്കായി ഓഡിറ്റോറിയത്തിലേക്ക് നടന്നു, രാവിലെ എല്ലാവരെയും വിജയിച്ച സ്ഥാനത്തേക്ക് ഇരുത്തുന്ന പരിപാടി ഉള്ളതുകൊണ്ട് എനിക്ക് ഇരട്ടിപ്പണിയാണ്.
ഗസ്റ്റ് ആര് എൽക്കും എന്നു പറഞ്ഞ സെക്കന്റിൽ ഋതിൻ ചാടിക്കയറി ഞാൻ കൊണ്ടു വരാം എന്ന് പറഞ്ഞപ്പോഴേ ജോപ്പന് ഡൗട് ആയിരുന്നു, തെണ്ടി ഏതേലും പച്ചക്കുളം ബാസിയേയും കൊണ്ടു വരുമോ എന്നു,...
പക്ഷെ ആശാന്റെ റൂട്ട് മനസിലായതോടെ ഒരു
💬 Comments
View all comments