0%

Chapter Title : രാവ് 3 [Achillies]

Author : Kambikathakal Read All Parts 442

വലിയ പ്രശ്നം സിംപിൾ ആയി ഒതുങ്ങി തീർന്നു,

ഋതിന്റെ ചേച്ചിയുടെ കൂടെ ഡിഗ്രിക്ക് പഠിച്ച ആളാണ് സമിഷ അജയൻ എന്നു പിന്നെയാണ് തെണ്ടി പറഞ്ഞത്, അങ്ങനെ ഗസ്റ്റ് ആയി.

"ഡാ…ചെക്കാ…ഓടി പോവല്ലേ ഞാനും വരുന്നു…"

വലിഞ്ഞു പിടിച്ചു നടക്കുമ്പോൾ പിൻവിളി വിളിച്ചു അങ്കി ഓടി വന്നെന്റെ കയ്യിൽ ചുറ്റി.

"എന്തൊരു ധൃതിയാടാ, ഇവിടെ നിന്നേം നോക്കി നിൽക്കുന്ന എന്നെ എന്തേലും മൈൻഡ് ഉണ്ടോ…"

എന്റെ വയറിൽ നുള്ളി പെണ്ണ് ചിണുങ്ങി.

"നിന്നെ കാണാഞ്ഞിട്ടല്ലെടി, തലേൽ നൂറു കാര്യങ്ങളാ ഓടിക്കൊണ്ടിരിക്കുന്നെ, പിന്നെങ്ങനാ…"

അവളുടെ കയ്യിൽ കോർത്തു പിടിച്ചു നടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

"ഉം….എന്റെ സാരി എങ്ങനെയുണ്ട്, അടിപൊളി ആയിട്ടില്ലേ…"

എന്റെ മുന്നിലേക്ക് കയറി സാരി ഒന്നു ചുറ്റിച്ചു അവൾ ചോദിച്ചു.

"എന്റെ പ്രാന്തി സാരിയുടുത്താൽ നിനക്ക് എത്ര ഭംഗിയുണ്ടാവും എന്നു നിനക്ക് അറിഞ്ഞൂടെ…"

"ഹി ഹി ഹി….മുണ്ട് നല്ലോണം മുറുക്കിയുടുത്തോട്ടാ ചെക്കാ…ഉരിഞ്ഞെങ്ങാനും പോയാൽ…"

"ഏയ്‌, അങ്ങനെ ഉരിഞ്ഞു പോവൊന്നുമില്ല…"

"എടാ….എനിക്കൊരുമ്മരോ…"

പെണ്ണ് എന്റെ കയ്യിൽ ചുറ്റി നടക്കുന്നതിനിടെ കൊഞ്ചി…

"ഡി എല്ലായിടത്തും പിള്ളേരാ….നാണക്കേടാവും…"

"പോടാ പട്ടി….ഇനി നീ കുമ്മേം ചോയ്ച്ചു വാട്ടോ…"

എന്റെ കയ്യിൽ നിന്നൂരി നടന്ന പെണ്ണിന്റെ അരയിൽ ചുറ്റി ഞാൻ എന്നോട് ചേർത്തു നടത്തി.

"പിണങ്ങല്ലെഡി പെണ്ണേ…ഇന്ന് നിനക്ക് ഉമ്മ തരാതെ പോവുന്ന പ്രശ്നമില്ല…പോരെ.."

അവളുടെ സാരി മാറി തെളിഞ്ഞ നനുത്ത വയറിൽ എന്റെ കൈ വീണതും പെണ്ണ് കുറുകി എന്നെ നോക്കി.

"ഡാ ചെക്കാ…വേണ്ടേ, സ്ഥലം നോക്കണേ…"

പെണ്ണ് പറഞ്ഞതും ഞാൻ ചിരിയോടെ കൈ അവളുടെ വിരലിൽ കോർത്തു പിടിച്ചു.

"ഇന്ന് എന്റെ കൊച്ചു സാരി ഒക്കെ ഉടുത്തു സുന്ദരിയായി വന്നതല്ലേ, അതോണ്ട് എത്ര കഷ്ടപ്പെട്ടിട്ടാണേലും മോൾക്ക് ഉമ്മ തന്നിരിക്കും പോരെ.. "

ഓഡിറ്റോറിയത്തിൽ നിന്ന് പാട്ട് കേൾക്കാൻ തുടങ്ങി, പാട്ടെന്നല്ല ബീറ്റ് ആണ് പിള്ളേരെ പരിപാടിക്ക് കേറ്റാനുള്ള ടൈം ആയി.

"വിദ്യാർഥികൾ എല്ലാവരും യൂണിയൻ ഡേ പ്രോഗ്രാംസിനായി ഓഡിറ്റോറിയത്തിലേക്ക് കടന്നിരിക്കേണ്ടതാണ്…"

പുറകെ അന്നൗൻസമെന്റ് കേട്ടു,...

"വാടി….കേറി ഇച്ചിരി മുന്നേ സീറ്റ് പിടിച്ചോ, അല്ലേൽ ഗസ്റ്റ് വരുമ്പോൾ ഏതേലും മൂലയ്ക്ക് പോയി ഒളിഞ്ഞു നോക്കേണ്ടി വരും.."

💬 Comments

View all comments