Chapter Title : രാവ് 3 [Achillies]
വെക്കാൻ പറഞ്ഞിട്ടുണ്ട്…."
"ജോപ്പൻ അറിഞ്ഞോ…"
"ഇല്ല…വേറെ ആരോടും പറഞ്ഞില്ല, വെറുതെ ഇപ്പോൾ ഒരു ഒച്ചപ്പാടും ബഹളവും ഒന്നും വേണ്ടല്ലോ…"
"എന്നിട്ട് ചാർട്ട് ചെയ്തോ…?"
"അതൊക്കെ കഴിഞ്ഞു,..."
"ആരതി വേറെ ആരേം കിട്ടിയില്ലേൽ നീ തന്നെ കേറി ചെയ്യേണ്ടി വരും…"
ഞാൻ അവളെ ഒന്നു താളിക്കാനും പിന്നെ കാര്യമായിട്ടും പറഞ്ഞു.
"എന്നെക്കൊണ്ട് തെറി വിളിപ്പിക്കല്ലേ മോനെ…"
"ആരതി, പ്രോഗ്രാം ചാർട്ട് റെഡി അല്ലെ…"
ഓടി പാഞ്ഞു വന്ന മേഘ മിസ് ആരതിയോട് ചോദിച്ചു…ആരതി നീട്ടിയ പേപ്പർ വാങ്ങി ഒന്നു ഓടിച്ചു നോക്കി.
"ആരെയ മിസ്സെ കിട്ടീത്…"
"കൃഷ്‌ണേന്ദു സമ്മതിച്ചു."
മിസ്സ് തിരക്കിട്ട് പറഞ്ഞു വേഗം പോയി..
"അയ്യേ, അതിനെ മാത്രേ കിട്ടിയുള്ളോ…"
ആങ്കർ ചെയ്യാൻ വരുന്നത് കൃഷ്ണേന്ദു ആണെന്നറിഞ്ഞതും ആരതി മുഖം ചുളിച്ചു പറഞ്ഞു.
അതിന് ഞാൻ ഒന്ന് കൂർപ്പിച്ചു നോക്കിയപ്പോൾ അവൾ ഒന്നു മയപ്പെട്ടു.
"എല്ലാ യോഗ്യതയും ഉള്ള ഏൽപിച്ച ഒരുത്തി ഉണ്ടായിരുന്നല്ലോ….ഇതിന് ചെയ്യാൻ വരാനെങ്കിലും തോന്നിയല്ലോ…"
ഞാൻ അത്രയും പറഞ്ഞിട്ട് വേഗം മിസ്സിന്റെ പിന്നാലെ നടന്നു.
ശ്രീഷ്മ എതിർ പാർട്ടി ആയിരുന്നു ഞങ്ങളുടെ പാനലിൽ അതേ പൊസിഷനിൽ നിന്ന ആള് ജയിച്ചില്ല, യൂണിയൻ എന്തായാലും ഞങ്ങളുടേത് ആയപ്പോൾ ആരെയും പിണക്കാതെ കൂടെ കൂട്ടാം എന്ന ഞങ്ങളുടെ ആറ്റിട്ട്യൂഡിൽ ആരതിയും ജോപ്പനും ഒക്കെ പോയി സംസാരിച്ചു കൂട്ടി വന്നതാണ് ശ്രീഷ്മയെ, പക്ഷാബേധം വേണ്ട എന്നോർത്തിട്ടാണ് ആങ്കറിങ്ങിന് ഇവളെ എടുത്തത്, ചോദിച്ചപ്പോൾ ഏൽക്കുകയും ചെയ്തു, പെണ്ണ് കാണൽ ഉണ്ടെന്നു പറഞ്ഞു പോവുമ്പോൾ അറ്റ്‌ലീസ്റ് പറഞ്ഞിട്ട് പോവാനുള്ള മര്യാദ പോലും കാണിച്ചില്ല…
ആലോചിക്കുമ്പോൾ എനിക്കെന്തോ അവളോട് ദേഷ്യം വരുന്നുണ്ടായിരുന്നു.
"കാൽവീ….എത്ര നേരം കൂടി കിട്ടും നമുക്ക്…"
"ഞാൻ നോക്കാം മിസ്സെ ഗസ്റ്റ് വന്നാലും കുറച്ചു നേരം ഞാൻ കോഫി കൊടുക്കാൻ ഒക്കെയായി താഴെ തന്നെ പിടിച്ചിരുത്താം…."
കൃഷ്ണേന്ദുവിന്റെ അടുത്തിരുന്നു എല്ലാം സോർട്ട് ചെയ്തു കൃഷ്ണേന്ദുവിനെ പ്രിപ്പയർ ചെയ്യിക്കുന്ന മിസ്സിനോട് ഞാൻ പറഞ്ഞു.
"ഉം…..നീ നോക്ക്…"
കൃഷ്ണേന്ദുവിനും മിസ്സിനും ഒരു ട്രീറ്റ് കൊടുക്കണം എന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു.
അപ്പോഴേക്കും ഗസ്റ്റ് എത്താറായി എന്നു ജോപ്പൻ വിളിച്ചു പറഞ്ഞു.
പിള്ളേരെ എല്ലാം മുകളിലേക്ക്
💬 Comments
View all comments