0%

Chapter Title : രാവ് 3 [Achillies]

Author : Kambikathakal Read All Parts 1.6K

പരിപാടിക്കായി ഓഡിറ്റോറിയത്തിലേക്ക് നടന്നു, രാവിലെ എല്ലാവരെയും വിജയിച്ച സ്ഥാനത്തേക്ക് ഇരുത്തുന്ന പരിപാടി ഉള്ളതുകൊണ്ട് എനിക്ക് ഇരട്ടിപ്പണിയാണ്.

ഗസ്റ്റ് ആര് എൽക്കും എന്നു പറഞ്ഞ സെക്കന്റിൽ ഋതിൻ ചാടിക്കയറി ഞാൻ കൊണ്ടു വരാം എന്ന് പറഞ്ഞപ്പോഴേ ജോപ്പന് ഡൗട് ആയിരുന്നു, തെണ്ടി ഏതേലും പച്ചക്കുളം ബാസിയേയും കൊണ്ടു വരുമോ എന്നു,...

പക്ഷെ ആശാന്റെ റൂട്ട് മനസിലായതോടെ ഒരു വലിയ പ്രശ്നം സിംപിൾ ആയി ഒതുങ്ങി തീർന്നു,

ഋതിന്റെ ചേച്ചിയുടെ കൂടെ ഡിഗ്രിക്ക് പഠിച്ച ആളാണ് സമിഷ അജയൻ എന്നു പിന്നെയാണ് തെണ്ടി പറഞ്ഞത്, അങ്ങനെ ഗസ്റ്റ് ആയി.

"ഡാ…ചെക്കാ…ഓടി പോവല്ലേ ഞാനും വരുന്നു…"

വലിഞ്ഞു പിടിച്ചു നടക്കുമ്പോൾ പിൻവിളി വിളിച്ചു അങ്കി ഓടി വന്നെന്റെ കയ്യിൽ ചുറ്റി.

"എന്തൊരു ധൃതിയാടാ, ഇവിടെ നിന്നേം നോക്കി നിൽക്കുന്ന എന്നെ എന്തേലും മൈൻഡ് ഉണ്ടോ…"

എന്റെ വയറിൽ നുള്ളി പെണ്ണ് ചിണുങ്ങി.

"നിന്നെ കാണാഞ്ഞിട്ടല്ലെടി, തലേൽ നൂറു കാര്യങ്ങളാ ഓടിക്കൊണ്ടിരിക്കുന്നെ, പിന്നെങ്ങനാ…"

അവളുടെ കയ്യിൽ കോർത്തു പിടിച്ചു നടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

"ഉം….എന്റെ സാരി എങ്ങനെയുണ്ട്, അടിപൊളി ആയിട്ടില്ലേ…"

എന്റെ മുന്നിലേക്ക് കയറി സാരി ഒന്നു ചുറ്റിച്ചു അവൾ ചോദിച്ചു.

"എന്റെ പ്രാന്തി സാരിയുടുത്താൽ നിനക്ക് എത്ര ഭംഗിയുണ്ടാവും എന്നു നിനക്ക് അറിഞ്ഞൂടെ…"

"ഹി ഹി ഹി….മുണ്ട് നല്ലോണം മുറുക്കിയുടുത്തോട്ടാ ചെക്കാ…ഉരിഞ്ഞെങ്ങാനും പോയാൽ…"

"ഏയ്‌, അങ്ങനെ ഉരിഞ്ഞു പോവൊന്നുമില്ല…"

"എടാ….എനിക്കൊരുമ്മരോ…"

പെണ്ണ് എന്റെ കയ്യിൽ ചുറ്റി നടക്കുന്നതിനിടെ കൊഞ്ചി…

"ഡി എല്ലായിടത്തും പിള്ളേരാ….നാണക്കേടാവും…"

"പോടാ പട്ടി….ഇനി നീ കുമ്മേം ചോയ്ച്ചു വാട്ടോ…"

എന്റെ കയ്യിൽ നിന്നൂരി നടന്ന പെണ്ണിന്റെ അരയിൽ ചുറ്റി

💬 Comments

View all comments