Chapter Title : രാവ് 3 [Achillies]
ഞാൻ എന്നോട് ചേർത്തു നടത്തി.
"പിണങ്ങല്ലെഡി പെണ്ണേ…ഇന്ന് നിനക്ക് ഉമ്മ തരാതെ പോവുന്ന പ്രശ്നമില്ല…പോരെ.."
അവളുടെ സാരി മാറി തെളിഞ്ഞ നനുത്ത വയറിൽ എന്റെ കൈ വീണതും പെണ്ണ് കുറുകി എന്നെ നോക്കി.
"ഡാ ചെക്കാ…വേണ്ടേ, സ്ഥലം നോക്കണേ…"
പെണ്ണ് പറഞ്ഞതും ഞാൻ ചിരിയോടെ കൈ അവളുടെ വിരലിൽ കോർത്തു പിടിച്ചു.
"ഇന്ന് എന്റെ കൊച്ചു സാരി ഒക്കെ ഉടുത്തു സുന്ദരിയായി വന്നതല്ലേ, അതോണ്ട് എത്ര കഷ്ടപ്പെട്ടിട്ടാണേലും മോൾക്ക് ഉമ്മ തന്നിരിക്കും പോരെ.. "
ഓഡിറ്റോറിയത്തിൽ നിന്ന് പാട്ട് കേൾക്കാൻ തുടങ്ങി, പാട്ടെന്നല്ല ബീറ്റ് ആണ് പിള്ളേരെ പരിപാടിക്ക് കേറ്റാനുള്ള ടൈം ആയി.
"വിദ്യാർഥികൾ എല്ലാവരും യൂണിയൻ ഡേ പ്രോഗ്രാംസിനായി ഓഡിറ്റോറിയത്തിലേക്ക് കടന്നിരിക്കേണ്ടതാണ്…"
പുറകെ അന്നൗൻസമെന്റ് കേട്ടു,...
"വാടി….കേറി ഇച്ചിരി മുന്നേ സീറ്റ് പിടിച്ചോ, അല്ലേൽ ഗസ്റ്റ് വരുമ്പോൾ ഏതേലും മൂലയ്ക്ക് പോയി ഒളിഞ്ഞു നോക്കേണ്ടി വരും.."
അങ്കിയെ വലിച്ചു നടത്തി ഞാൻ പറഞ്ഞു.
"ഓഹ് പിന്നെ, എനിക്ക് വലിയ കൊതി ഒന്നുല്ല, പിന്നെ ചെക്കൻ കേറി സ്റ്റേജിൽ നിക്കുന്നത് കാണാൻ ആണേൽ ഇരിക്കാം…"
കൊഞ്ചിക്കൊണ്ടു പെണ്ണ് പറഞ്ഞു,...
അവളെ ആക്കി ഞാൻ സ്റ്റേജിന്റെ ഭാഗത്തേക്ക് പോയി.
**************************************
ചുട്ട് പൊള്ളുന്ന വെയിലിനെ മറക്കാൻ എന്ന കണക്ക് സാരിതലപ്പ് കൊണ്ട് തല മൂടിയ ഒരു രൂപം കോളേജിന്റെ കുറച്ചകലെ മാറി കിടന്ന കാറിലേക്ക് നടന്നു, തുറന്നു കിടന്ന ഡോറിലൂടെ അകത്തേക്ക് കയറിയ അവൾ ചുറ്റും ഒന്നു മിഴി പായിച്ചു.
"വേഗം പോവാം അവരെങ്ങാനും കണ്ടാൽ പ്രശ്നാ…"
സ്റ്റിയറിങ് വീലിൽ കൈ വെച്ചിരുന്ന ജിജോ കൈ നീട്ടി സാരിയിൽ
💬 Comments
View all comments