Chapter Title : രാവ് 3 [Achillies]
കാണുമ്പോൾ അറിയാം, വിയർത്തു സാരികൊണ്ടു ഇടയ്ക്കെല്ലാം ഒപ്പുന്നുണ്ട്.
“അതിപ്പോ റെഡി ആക്കാം മിസ്സെ…”
ഞാൻ പറഞ്ഞിട്ട് പോയി സൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നവരോട് ഒരു കിടിലൻ ട്രാക്ക് പ്ളേ ചെയ്യാൻ പറഞ്ഞു.,
തിരികെ വരുമ്പോൾ ജോപ്പൻ സ്മോക് ഗൺ കൊണ്ട് ചുമ്മ വരുന്ന പിള്ളേരുടെ മേലേക്ക് ചൂണ്ടി വെടിവെക്കുന്ന പോലെ കാണിക്കുന്നു, ഈ മൈരനെ ഏതു നേരത്താണോ…”
സീറ്റുകൾ നിറഞ്ഞു തുടങ്ങിയത് കണ്ട ഞാൻ തിരികെ മിസ്സിന്റെ അടുത്തെത്തി,
“മിസ്സെ പയ്യെ തുടങ്ങാം,...”
“ഉം…”
“രാവിലെ അടിപൊളി ആയിരുന്നൂട്ടോ രണ്ടു പേരും, ഇത്രയും കിടിലൻ ആയി ചെയ്യുമായിരുന്നേൽ വേറെ ആരേം നോക്കണ്ടായിരുന്നു…”
ഞാൻ പറഞ്ഞതുകേട്ട മിസ്സ് ഇടുപ്പിൽ കൈ ഒടിച്ചു കുത്തി നിന്ന് എന്നെയൊന്നു നോക്കി.
“ചെക്കാ…രാവിലെ ആണ് നീ ഇത് പറഞ്ഞിരുന്നേങ്കിൽ നിന്നെ ഞാൻ തല്ലിക്കൊന്നേനെ…ഹോ ആങ്കർ ചെയ്യാൻ ആളില്ലെന്നു പറഞ്ഞപ്പോ ഞാൻ അനുഭവിച്ച ടെൻഷൻ…”
“എന്തായാലും അടിപൊളിയായി…താങ്ക്യൂ…”
“ഉവ്വാ മോൻ താങ്ക്യൂൽ ഒന്നും ഒതുക്കാം എന്നു കരുതേണ്ട ഇതിനൊക്കെ ട്രീറ്റ് വേണം…”
മിസ്സ് ചിരിയോടെ പറഞ്ഞു, എനിക്ക് പക്ഷെ ഒരു മിസ്സിനോട് സംസാരിക്കുന്നതിനെക്കാൾ ഒരു ഫ്രണ്ട് ഫ്രണ്ടിനോട് വഴക്കടിക്കുന്ന പോലൊരു തോന്നലായിരുന്നു, ശെരിക്കും അങ്കിയൊക്കെ എന്നോട് വർത്താനം പറയുമ്പോലെ.
“അത് മിസ്സ് പറഞ്ഞാൽ മതി,...ട്രീറ്റ് എന്റെ വക….”
“മേഘ മിസ്സെ വാ തുടങ്ങാം…”
അപ്പുറെ നിന്ന് കൃഷ്ണേന്ദു വിളിച്ചതും മിസ്സ് നുണക്കുഴി ചിരിയോടെ അങ്ങോട്ട് നടന്നു.
കലാപരിപാടി തുടങ്ങി, പത്തു പരിപാടി എത്ര പെട്ടെന്ന് തീർക്കുന്നോ അത്ര നേരത്തെ ഡി ജെ തുടങ്ങാം എന്നുള്ളത് കൊണ്ട് പരമാവധി വേഗത്തിൽ ഓരോന്നും തീർക്കാൻ തുടങ്ങി, കൂടുതലും ഡാൻസ് ആയിരുന്നു, സീറ്റിലിരുന്നു കാണുന്ന കുറച്ചുപേരെ ഉണ്ടായിരുന്നുള്ളുവെങ്കിലും ഓഡിറ്റോറിയത്തിൽ ഡി ജെയ്‌ക്ക് മുൻപേ തുള്ളാൻ നിറയെ ആളുണ്ടായിരുന്നു, പെണ്പിള്ളേരുടേ ഇടയിൽ ആണുങ്ങൾ കേറാതെ ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ സാറുമ്മാരും മിസ്സുമാരും ഇടയിലെല്ലാം നിൽപ്പുണ്ട്.
രണ്ടു മൂന്നു ഡാൻസ് ഒക്കെ ചീറ്റിപ്പോയെങ്കിലും അധികം കൂവലൊന്നുമില്ലാതെ രക്ഷപെട്ടു, രണ്ടു മണിക്കൂർ കൊണ്ട് എല്ലാം തീർത്തു.
അതോടെ കുമ്പിടിയെ പിടിച്ച മുണ്ടൻ കേശവൻ നായരുടെ ഗതിയായി എനിക്ക്, തളർന്നൊടിഞ്ഞു ഞാൻ മൂലയിൽ ഒരു കസേരയിൽ ഇരിപ്പായി, ഇനിയാകെ ഡി
💬 Comments
View all comments