Chapter Title : രാവ് 3 [Achillies]
ഒരു പുച്ഛ ചിരിയും തന്നു പെണ്ണ് എന്റെ കയ്യും വലിച്ചു നേരെ ഡെസ്കിലേക്ക് നടന്നു.
“നീ കഴിച്ചില്ലല്ലോ…ബാ…”
ബ്ലൗസിന്റെ പുറത്തേയ്ക്ക് ചാടികിടന്ന ബ്രാ സ്ട്രാപ്പ് ഞാൻ ബ്ലൗസ് കൊണ്ടു നേരെയിട്ടു കൊടുത്തപ്പോൾ പെണ്ണ് ബാഗിൽ നിന്ന് പാത്രമെടുത്തു തുറന്ന് വെച്ചു.
മോര് ചാറ് ചോറിലൊഴിച്ചു ഒരു മീനിന്റെ കഷ്ണം നുള്ളി ചോറിനൊപ്പം കുഴച്ചു എന്റെ വായിലേക്ക് ഉരുട്ടി വെച്ചു തന്നു.
“ചെക്കന്റെ കോലം നോക്ക്, നേരാം വണ്ണം ഒന്നും കഴിക്കേമില്ല…”
അമ്മയെ പോലെ എന്നെ പിണങ്ങി തീറ്റിക്കുന്നതിനിടയിൽ അവളും ഒന്നോ രണ്ടോ ഉരുള വിഴുങ്ങി.
“നീ ഇപ്പൊ ഓരോ ദിവസോം ഭയങ്കര ഭംഗി ആയിട്ടാണല്ലോ വരുന്നേ…അതിന്റെ ട്രിക്ക് എന്താടി…”
എന്റെ വായിലേക്ക് ഉരുള വെച്ചിട്ട് പുറം കൈകൊണ്ടു മുന്നിലേക്ക് വീണ നീണ്ട മുടിയിഴ ഒതുക്കുന്ന അങ്കിയോട് ഞാൻ ചോദിച്ചു.
“അതൊക്കെ ഒരു സംഭവ മോനെ, പ്രേമത്തിൽ പെട്ടാൽ ആ പ്രേമത്തിൽ പെണ്ണ് ഹാപ്പി ആയാൽ അവൾക്ക് ഭംഗി കൂടും…..”
പുരികം വളച്ചുപൊക്കി കുറുമ്പോടെ അവൾ പറഞ്ഞു.
“കലാ പരിപാടികൾ ഉടനെ ആരംഭിക്കുന്നതാണ്,...യൂണിയൻ മെമ്പേഴ്‌സും, പ്രോഗ്രാമിന് ലിസ്റ്റ് ചെയ്തിട്ടുള്ളവരും ഓഡിറ്റോറിയത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്…താങ്ക്യൂ…”
“അയ്യോ…ഡി…ഞാൻ പോവാ, പിള്ളേരെയൊക്കെ തപ്പി പിടിച്ചു എത്തിക്കണം…”
ചവച്ചോണ്ടിരുന്ന ചോറ് വേഗം ഇറക്കി ഞാൻ പെണ്ണിനോട് പറഞ്ഞതും ചുണ്ട് കൂർപ്പിച്ചു പെണ്ണ് ചിണുങ്ങി.
ഒന്നു കവിളിൽ തട്ടി സമാധാനിപ്പിച്ചു ഞാൻ നേരെ വാഷ് ബേസിനിൽ ചെന്നു മുഖവും കഴുകി ഓഡിറ്റോറിയത്തിലേക്ക് ഓടി.
ജോപ്പൻ കുറച്ചു പിള്ളേരുടെ കൂടെ ഡി ജെ ക്ക് കൊണ്ടു വന്ന സ്മോക് ഗണ്ണും മറ്റും ഒക്കെ എടുത്തു നോക്കി കളിക്കുന്നുണ്ട്.
“ഡാ…കാൽവീ…”
അവനടുത്തേക്ക് ചെല്ലാൻ നോക്കുമ്പോൾ വിളി കേട്ടു.
മേഘ മിസ്സാണ്…
ആള് ആദ്യ പരിപാടിക്കുള്ള പിള്ളേരുടെ അടുത്തു നിൽപ്പുണ്ട്, ഫ്യൂഷൻ ഡാൻസിന് വേണ്ടി അവരെല്ലാം കോസ്റ്യൂം ഇട്ടു റെഡി ആയി നിൽപ്പുണ്ട്.
“ഡാ…പിള്ളേര് എല്ലാം റെഡി ആയാൽ ഇവരെ വെച്ചു തുടങ്ങാം…നീ അവരോടു പറഞ്ഞു ഓഡിറ്റോറിയത്തിലേക്ക് എല്ലാത്തിനെയും കേറ്റി ഇരുത്താൻ നോക്ക്, സമയം കളയാനില്ല…”
മിസ്സ് ആകെ സ്പീഡിലാണ്, ക്ഷീണം മുഖത്തുണ്ട്, ആൾക്ക് ഈ പരിപാടിയുടെ ടെൻഷൻ നല്ലോണം ഉണ്ടെന്നു
💬 Comments
View all comments