0%

Chapter Title : രാവ് [Achillies]

Author : Achillies Read All Parts 846

താഴേക്ക് പോവാം…ഇല്ലേൽ ഇന്ന് ആ തെണ്ടി എന്നെ കൊല്ലും…"

ഞാൻ അവളുടെ കൈ പിടിച്ചു ഓടാൻ തുടങ്ങിയതും അങ്കി പെട്ടെന്ന് നിന്നു.

"ഡാ ഒരുമിച്ചു പോയാൽ ശെരിയാവില്ല നീ പൊക്കോ ഞാൻ വന്നേക്കാം…"

അവൾ പറഞ്ഞത് ശെരിയാണെന്നു എനിക്കും തോന്നി.

എന്റെ പെണ്ണിന് ഇറങ്ങും മുന്നേ ഒരുമ്മയും കൂടെ കൊടുത്തു ഞാൻ ഓടി.

രണ്ടാം നിലയിലെ കോണി തിരിയുമ്പോൾ മുകളിലേക്ക് കയറി വരുന്ന ഇംഗ്ലീഷ് ഡിപാർട്മെന്റ്ലേ മേഘ മിസ്സിനെ കണ്ടു.

ഒരു മിണ്ടാപ്പൂച്ചയാണ് ഓടിയിറങ്ങുന്ന എന്നെ നോക്കി ഒന്നു ചിരിച്ചു.

ഓടുന്നതിനിടയിൽ ഞാനും ഒന്നു ചിരിച്ചു

കോളേജിന്റെ പടിയിറങ്ങി കോമ്പൗണ്ടിലെ ഗ്രൗണ്ടിന് മുന്നിലെ തണൽ മരത്തിന് കീഴിൽ കൂട്ടം കണ്ടു ഞാൻ അങ്ങോട്ടു ചെന്നു.

"പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ…

നമ്മൾ ഇന്നിവിടെ പുതിയ ചരിത്രം കുറിക്കുകയാണ്,

കോളേജ് ലൈഫ് പഠിക്കാനും ആഘോഷമാക്കാനും ഉള്ളതാണ്,

ഇവിടെയുള്ള ദിവസങ്ങൾ ജീവിതത്തിൽ എന്നും സന്തോഷത്തോടെ ഓർക്കാനുള്ളതിന് എന്തൊക്കെയാണോ ചെയ്യേണ്ടത് അതൊക്കെ ഈ യൂണിയൻ നിങ്ങൾക്ക് വേണ്ടി ചെയ്യും….

ഏതു കോത്താഴത്തു പോയി കിടക്കുവായിരുന്നെട മൈരേ…."

പ്രസംഗത്തിലൂടെ തീപ്പൊരി ചിതറി ആവേശം പടർത്തിക്കൊണ്ടിരുന്ന ജോയൽ പിള്ളേരുടെ ഇടയിലൂടെ തിക്കി വരുന്ന എന്നെ കണ്ടതും എന്റെ ചങ്കായ ജോപ്പനായി മാറിയത് അവൻ പോലും അറിഞ്ഞില്ല…

പറഞ്ഞു പോയ നിയുക്ത ചെയർമാന്റെ അബദ്ധം പിള്ളേര് മുഴുവൻ ആർത്തു ചിരിച്ചും കളിയാക്കിയും ആഘോഷിക്കുമ്പോൾ മുഖം വളിച്ചു പിടിച്ചൊരു ചിരിയുമായി. ബാക്കി തെറികൾ അവൻ എന്നെ മനസ്സിൽ വിളിച്ചു.

"സുഹൃത്തുക്കളെ തിരക്ക് കൊണ്ടു വോട്ടെണ്ണൽ വരെ മിസ്സായ നമ്മുടെ പ്രിയപ്പെട്ട ആർട്‌സ് ക്ലബ്ബ് സെക്രെട്ടറി എഴുന്നുള്ളുന്നുണ്ട് എല്ലാവരും ഇച്ചിരി

💬 Comments

View all comments