Chapter Title : രാവ് [Achillies]
വഴി വിട്ടു കൊടുക്കണേ…"
കൂടി നിന്നത് മുഴുവൻ 3ർഡ്‌ഇയറിലെ കൂട്ടുകാരും പിന്നെ പരിചയമുള്ള ഞങ്ങളോട് അടുപ്പമുള്ള ജൂനിയർസും പി ജി ക്കാരും ഒക്കെയായതിനാൽ വലിയ ചളിപ്പില്ലാതെ ജോയലിന്റെ കുത്തു കണ്ടില്ലെന്നു നടിച്ചു ഞാൻ അവനടുത്തേക്ക് നടന്നു.
ജയിച്ച ബാക്കി യൂണിയൻ പിള്ളേരും അവിടെ തന്നെ ഉണ്ടായിരുന്നു.
"എന്തുവാടെ…."
ഞാൻ കേറി ചെന്നതിന് പിന്നാലെ ആരതി ചുണ്ടനക്കി എന്നെ ആക്കി ചോദിച്ചു. തിരിച്ചു ചുണ്ടനക്കി പോടി എന്നു പറഞ്ഞു തിരിയുമ്പോൾ ഞാൻ കണ്ടു എന്റെ പെണ്ണ് കോളേജിന്റെ വരാന്തയിലൂടെ എന്നെ നോക്കി ചിരിച്ചുകൊണ്ട് വരുന്നത്.
അവൾക്ക് തിരികെ ചിരി കൊടുത്തു ജോപ്പന്റെ ബാക്കി വായിട്ടലക്കല് നടക്കുന്നതിന്റെ ഇടയിലാണ് ഗേറ്റിന്റെ ഭാഗത്തു നിന്ന് എന്തോ ബഹളം ഒക്കെ കേട്ടു തുടങ്ങിയത്.
ഞാനും ഋതിനും ഒന്നു മരത്തിന്റെ മറവിൽ നിന്നും മാറി നിന്നു നോക്കുമ്പോൾ എതിരെ നിന്ന് തോറ്റ പിള്ളേരും കുറച്ചു ടീമുകളും കൂടി ആഞ്ഞു പിടിച്ചു നടന്നു വരുന്നുണ്ട്.
പരിസരത്തുള്ള എയറ് മുഴുവൻ വലിച്ചുകയറ്റിപ്പിടിച്ചു വരുന്ന കണ്ടപ്പോഴേ പണിയാണെന്നു മനസിലായ ഋതിൻ നേരെ ജോപ്പനോട് സ്വകാര്യമായി കാര്യം പറഞ്ഞു.
"സുഹൃത്തുക്കളെ ഇലക്ഷൻ കഴിഞ്ഞതിന്റെ ഭാഗമായ കുറച്ചു കലാപരിപാടികൾ കൂടി ബാക്കി ഉള്ളതിനാലും ട്രോഫികൾ കൈപ്പറ്റാൻ ആഘോഷമായി തോറ്റവർ വരുന്നതിനാലും ഇതിൽ പങ്കെടുക്കാൻ താൽപര്യമില്ലാത്ത വിദ്യാർത്ഥി സുഹൃത്തുക്കൾ കുറച്ചുകൂടെ സേഫ് ആയ സ്ഥലം നോക്കി മാറി നിന്നു കാണേണ്ടതാണ്…"
ജോപ്പന്റെ ഡയലോഗടിയും കഴിഞ്ഞു ആരതിയോട് അവൻ എന്തോ പറയുന്നതും അവൾ അവിടെ ഉണ്ടായിരുന്ന പെണ്പിള്ളേരെയും ബാക്കി കുറച്ചുപേരെയും എല്ലാം കൂട്ടി മാറുന്നത് കണ്ടു.
ജോപ്പൻ മരത്തിന്റെ പൊങ്ങി നിന്ന വേരിൽ നിന്നും
💬 Comments
View all comments