0%

Chapter Title : രാവ് [Achillies]

Author : Achillies Read All Parts 848

നിലത്തിറങ്ങി മുണ്ടെടുത്തു കുത്തി.

ഈ തെണ്ടിക്ക് പിന്നെ തല്ലു കൊണ്ടും കൊടുത്തും ഉറക്കം വരാത്തത് കൊണ്ടു ഇന്നത്തെ ഉറക്കത്തിനുള്ളതായി എന്നു എനിക്ക് മനസ്സിലായി.

ഞാൻ അങ്കിയെ നോക്കുമ്പോൾ എന്നെ തന്നെ നോക്കി പേടികിട്ടിയ പോലെ നിൽപ്പുണ്ട്, ഞാൻ ഒന്നുമില്ലെന്ന്‌ കണ്ണടച്ചു കാട്ടിയിട്ടും അവളുടെ പരിഭ്രമം മാറിയിട്ടില്ല.

എനിക്ക് തല്ലിനോടൊന്നും അത്ര താൽപര്യമില്ല,

കാരണം അടുത്തത് എന്താവും എന്നു പറയാൻ പറ്റില്ല എന്നതുകൊണ്ട് തന്നെ, ഒരാവേശത്തിൽ എന്തേലും ചെയ്തിട്ടു ജീവിതകാലം മുഴുവൻ അതിന്റെ കയ്പ്പ് കുടിച്ചു നടക്കേണ്ടി വരുമോ എന്ന പേടിയാണ്.

എന്നാൽ അവിടുന്ന് കണ്ണും മിഴിച്ചു മുന്നിൽ നടക്കുന്നവന്മാരെ കണ്ടതോടെ ഇതൊരു വഴിക്ക് പോവില്ലെന്നു എനിക്ക് മനസ്സിലായി,

കൂടുതൽ വഷളായാൽ പിടിച്ചുമാറ്റാം എന്ന ചിന്തയിൽ ഞാനൊന്നു ചുറ്റും നോക്കി.

ഇലക്ഷൻ പ്രമാണിച്ചു നോക്കാൻ വന്നിരുന്ന പൊലീസുകാരെ അവിടെ ഒട്ടു കാണാനുമില്ല.

ഞങ്ങളുടെ കൂട്ടത്തിലെ ഹോക്കി പിള്ളേരും ഫുട്ബോൾ പിള്ളേരും കയ്യും ചുരുട്ടി വ്യായാമത്തിന് റെഡി ആവുന്നത് ഒരുതരം ഉൾക്കിടിലത്തോടെ ഞാൻ കണ്ടു നിന്നു.

തുടരും…

കുറച്ചു കുറച്ചായി പോസ്റ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്. ഓരോ പാർട്ടിലും പേജ് കുറച്ചു ഗ്യാപ്പ് ഇല്ലാതെ…

അങ്ങനെ വേണ്ട എന്നു തോന്നുന്നുണ്ടെങ്കിൽ കമന്റിൽ പറയാവുന്നതാണ്..

വൈകാതെ ഇടാൻ കഴിയും എന്ന പ്രതീക്ഷയുണ്ട്..

സ്നേഹപൂർവ്വം…❤️❤️❤️

💬 Comments

View all comments