Chapter Title : രാവണ ഉദയം 4 [Uncle jhon]
വന്നു അവൻ അങ്ങോട്ട് പോയി.. ശേഖരൻ പതുക്കെ ഇരുന്നു ഭദ്രനെ നോക്കി പക്ഷെ ചിന്തകൾ വേറെ വഴിക്ക് പോയി.. ഭദ്രൻ.....ഓഹ് ഒടുക്കത്തെ ചൂടും കൊതുകടിയും മാണവും ശേഖരന്റെ അടുത്തേക്ക് പോയാലോ അല്ലേൽ വേണ്ടാ ഞാൻ എന്തിന് അവന്റെ അടുത്തേക്ക് പോണം ഞാൻ മംഗലത്ത് വീരഭദ്രൻ ആണ്...അവിടെ കാറ്റും കൊണ്ടു ഇരിക്കുന്ന അവന്ന് ഇങ്ങോട് ഒന്നും വന്നൂടെ ആ തെണ്ടിയും ആയി കളി ചിരി ആണലോ അയാൾ മുഖത്തു കൂടെ ഒലിച്ചു ഇറങ്ങുന്ന വിയർപ് ജൂബ കൊണ്ടു തുടച്ചു അയാൾ ശേഖരനെ നോക്കി ഇവൻ എന്നെ നോക്കി ഇരുന്നു ചത്തോ അനക്കം ഒന്നും ഇല്ല. രാവിലെ ഇവനെ കാണിക്കണ്ട പോലെ തന്നെ ഒരു മൂഞ്ചിയാ ദിവസം ആണലോ.. തൊണ്ട വരാളുന്നു വെള്ളം ചോദിച്ചാലോ അല്ലെ വേണ്ടാ ഈ വൃത്തികെട്ട സ്ഥലത്തുനിന്ന് വെള്ളം കുടിക്കാൻ പറ്റില്ല.. ഇയാൾ ആരെ അമ്മയെ കെട്ടിക്കാൻ പോയത് ആണാവോ നാശം.... ഭദ്രൻ സ്വയം പിറു പിറുത്തു ശേഖരൻ... മനോജ് പറഞ്ഞ കാര്യം ആലോചിച്ചു എന്താ ഇവര് ചെയ്യാൻ പോണെ.. പിന്നേ ചുറ്റും ഒന്നും കണ്ണോടിച്ചു ഉണ്ട് എല്ലായിടത്തും സിസി ടീവി ക്യാമറ ഉണ്ട് അയാൾ രാത്രി തൊട്ടുള്ള കാര്യംങ്ങൾ ചിന്തിച്ചു. രാത്രി വന്നു മകനെ വിട്ടയച്ചു തന്നെ ഒന്നും വിരട്ടി രാവിലെ 7 മണിക്ക് വരാൻ പറഞ്ഞു അപ്പൊ ഈ സ്ഥലം ഇങ്ങനെ അല്ല അയാൾ ഓർത്തു എടുത്തു... താൻ കയറി വന്ന വാതിലിന്റെ വലത് ഭാഗത്തു ഒരു ബ്ലോക്ക് പോലെ ചെറിയ ഒരു സ്പേസ് ആയിരുന്നു അങ്ങോട്ട് പോകാതെ താൻ നേരെ ഇടത്തു ഭാഗതേക് വന്നു അതെ താൻ ഇരിക്കുന്ന ഈ ഭാഗത്തേക്ക്. ഇവിടെ ഓക്കേ ലൈറ്റ് ട്യൂബ് ആയിരുന്നു രണ്ടു സൈഡിലും ഇപ്പോൾ അയാൾ മേലേക്ക് നോക്കി അതെ ഇവിടെ വെള്ള ട്യൂബ് ആണ് അയാൾ ഭദ്രൻ ഇരിക്കുന്ന ഇടത്തേക് നോക്കി അവിടെയും ട്യൂബ് ഉണ്ട് പക്ഷേ അവിടെ അത് കാത്തുന്നില്ല പകരം അവിടെ ഒരു വലിയ മഞ്ഞ ബൾബ് കത്തുന്നു നല്ല മഞ്ഞ ലൈറ്റ് ഉണ്ട് അയാൾ അതിലേക്ക് നോക്കി പെട്ടന്ന്
💬 Comments
View all comments