Chapter Title : രാവണ ഉദയം 5 [Uncle jhon]
വന്നു
തബുരാട്ടി... മോനെ ഭദ്രു എഴുന്നേൽക്
അത് കേട്ടതും അവിടെ ഉള്ള എല്ലാവരും ഞെട്ടി രാമൻ മാളു മുഖത്തോട് മുഖം നോക്കി എന്താണ് ഇപ്പൊ കേട്ടത് എന്ന പോലെ ഷോക്ക് ആയി പോയി ഭദ്രൻ കരഞ്ഞു കൊണ്ടു കേട്ടതും സത്യം ആണോ എന്ന് അറിയാതെ അമ്മയേ ഇമാ വെട്ടാതെ നോക്കി നിന്നു പോയി
തബുരാട്ടി... എഴുന്നേൽക് ഭദ്രു ഇങ്ങനെ കരയാലേ കുഞ്ഞിയോ മറ്റോ കണ്ടാൽ വലിയ കുഴപ്പം ആവും എഴുന്നേൽക്
അത് കേട്ട് ഭദ്രൻ എഴുന്നേറ്റു ആകെ ഒരു മരവിപ്പ് ആയിരുന്നു ഭദ്രന്ന് അമ്മ തന്നെ ഭദ്രു എന്ന് വിളിച്ചു കാലങ്ങൾ ആയി അയാൾ അമ്മയുടെ കൈ പിടിച്ചു ആ മുഖത്തേക് തന്നെ നോക്കി നിന്നും
ഭദ്രൻ... അമ്മ എന്നെ ഭദ്രു എന്ന് വിളിച്ചു കാലങ്ങൾ ആയി ഇത് സ്വപ്നം ആണോ
അത് പറഞ്ഞതും തബുരാട്ടി ഭദ്രന്റെ മുഖത്തു ഒരു ചെറിയ ഒരു അടി അടിച്ചു അയാൾ ആ അടി കൊണ്ടു ഞെട്ടി പോയി പക്ഷെ അയാൾ കരഞ്ഞു കൊണ്ടു ചിരിച്ചു
ബാക്കി എല്ലാവരും അവിടെ നടക്കുന്നത് എന്താണ് എന്ന് അറിയാതെ ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്
തബുരാട്ടി... എന്താ എല്ലാവരും ഇങ്ങനെ തരുത്തു നികുന്നത് എല്ലാവരും വരും നമുക്ക് അകത്തേക്ക് പോകാം എനിക്കു വിശക്കുന്നു അത് കേട്ടതും അവർ അമ്മയെ തന്നെ നോക്കി നിന്നും അത് കേട്ട് എല്ലാം കൊണ്ടു ത്രില്ല് അടിച്ചു നിന്ന ഭദ്രൻ സാവിത്രീ യേ നോക്കി അലറി എടി എന്റെ അമ്മ പറഞ്ഞത് കെട്ടിലെ പോയി എടുത്തു വെക്കടി ഭക്ഷണം അത് കേട്ട എല്ലാവരും എന്താണ് അവിടെ നടക്കുന്നത് എന്ന് അറിയാതെ അവരെ തന്നെ നോക്കി നിന്നും
അമ്മ തബുരാട്ടി.... ഇന്ന് ഈ കുടുബത്തിലെ എല്ലാവരും ഒരുമിച്ച് ഇരുന്നു വേണം പ്രഭാതംഭക്ഷണം കഴിക്കാൻ പോകും എല്ലാവരും പോയി കുളിച്ചു ഭക്ഷണം കഴിക്കാൻ വരും ഞാൻ ഒന്നും പോയി കുളിച്ചിട്ടു വരാം അവർ അതു പറഞ്ഞു ഭദ്രന്റെ കവിളിൽ ഒന്നും തലോടി അകത്തേക്ക് പോയി
രാമൻ... മാളു എന്താ ഇപ്പൊ ഇവിടെ നടന്നത്
💬 Comments
View all comments