Chapter Title : രാവണ ഉദയം 5 [Uncle jhon]
എനിക്ക് വയ്യ നിന്നോട് കലഹിക്കാൻ ഞാൻ പോണു പറഞ്ഞ കാര്യം മറക്കണ്ട...
സുഭദ്ര.... മാളു മാളു
മാളവിക അമ്മ തമ്പുരാട്ടിയുടെ മുറിയുടെ വാതിലിനു മുമ്പിൽ ഇരിക്കുകയാണ്
സുഭദ്ര... നീ എന്താ ഇവിടെ ഇരിക്കുന്നത് എനിക്ക് നിന്നോട് അത്യാവശ്യ കാര്യം പറയനുണ്ട്
മാളവിക... എന്താണെങ്കിലും ചേച്ചി പറഞ്ഞിട്ട് പൊയ്ക്കോ
സുഭദ്ര... നീയെന്താ ഇങ്ങനെ പറയുന്നത്
മാളു... പിന്നെ ഞാൻ എങ്ങനെ പറയണം ഇവിടെ നടക്കുന്ന പലതും എനിക്ക് മനസ്സിലാവുന്നില്ല എന്റെ അച്ഛൻ മരിച്ചു അതോടെ വീടിന്റെ വിളക്കണഞ്ഞു ഇപ്പോ എന്റെ അമ്മ ഇന്നലെ രാത്രി കയറി വാതിൽ അടച്ചത് ആണ് ഇതുവരേക്കും ആയിട്ട് പുറത്തുവന്നിട്ടില്ല അമ്മ ജീവനോടെ ഉണ്ടോ എന്ന് പോലും എനിക്ക് അറിയില്ല ചേച്ചിയും ചേട്ടൻ ഓക്കേ സന്തോഷമായിരിക്കും കാരണം നിങ്ങൾക്ക് വലുത് നിങ്ങളുടെ സന്തോഷവു ഈ തറവാട്ടിൽ സ്വത്തും മുതലും ഒക്കെയാണ് അതൊക്കെ നിങ്ങൾ എടുത്തോ ഇവിടെയുള്ളവർക്ക് കുറച്ച് സമാധാനം എങ്കിലും തരണം അത് തരാൻ പറ്റിയില്ലെങ്കിൽ ഞങ്ങളെ ഓക്കേ കൊന്നു തരണം
സുഭദ്ര... അയ്യോ അമ്മയിക്ക് എന്ത് പറ്റി നീ വാതിൽ തുറക്കൂ
മാളു.. ചേച്ചിക്ക് പറ്റുമെങ്കിൽ ചേച്ചി തുറക്കും നിങ്ങളൊക്കെ ചെയ്യുന്ന തെറ്റിന് നമ്മുടെ അമ്മയ്ക്ക് ആണ് ശാപമായി മാറിയത് ആ തീയിൽ അവർ അത് സ്വയം എരിഞ്ഞു തീരുകയാണ് അനുഭവിക്കട്ടെ നമ്മളെയൊക്കെ പെറ്റ് പോറ്റിയതിന് ഉള്ള ശിക്ഷ അനുഭവിക്കട്ടെ
സുഭദ്ര... എന്റെ പൊന്നു മാളു അമ്മയെ ഇപ്പൊ ഒന്നും പറഞ്ഞു മനസ്സിൽ ആകാൻ പറ്റിയാ ടൈം ഇല്ല നീയും രാമനും കൂടെ അമ്മയെ ഒന്നും സമാധാനപെടുത്തു ഭദ്രട്ടാൻ ഏട്ടൻ ഹോസ്പിറ്റലിൽ ആണ്
മാളു... അവൻ ചത്തോ
സുഭദ്ര.. മാളു നീ എന്തൊക്കയാ ഇ പറയുന്നേ
മാളു... എനിക്കു കേക്കാൻ കൊതിക്കുന്നാ വാർത്ത എന്താ തെറ്റുണ്ടോ... ചേച്ചി ഇതുവരെ എനിക് സംശയം ഇല്ലായിരുന്നു പക്ഷേ ആ പാവം പയ്യനെ ഇവിടെ ഇട്ട് അടിച്ചു പിന്നെ പുറത്ത് കൊണ്ടു പോയി കൊന്നു കഴുവേറ്റി ഇല്ലേ അപ്പൊ മനസ്സിൽ ആയി നമ്മുടെ അച്ഛനെയും കൊന്നു കളഞ്ഞത് അവൻ തന്നെ ആണ് എന്ന് ആ രാക്ഷസൻ
സുഭദ്ര... മാളു..........
💬 Comments
View all comments