0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 3.5K

നോക്കി ഒരു ചിരിയും ചിരിച് ഞാൻ തിരിഞ്ഞ് നടന്നു ..........

"""" ഞാൻ ചെല്ലുമ്പോ വീടിന്റെ ഉമ്മറത്തിരുന്ന് പെണ്ണിന്റെ അച്ഛന്റെ മടിയിലിരുന്ന് മൂപ്പരുടെ കഥ കേട്ട് ഇരിക്കേണ് വിനു . ഇടക്ക് അവനെന്തോ വലിയ വായിൽ ചോദിക്കുന്നുമുണ്ട് .... തൊട്ടടുത്തിരുന്ന് അവന്റെ കുസൃതിവർത്താനൊക്കെ കേട്ടിരിക്കുന്ന എന്റെ അമ്മായിഅമ്മയുടെ മുഖത്തും ഇപ്പൊ ഒരു ചിരി വിടർന്നിട്ടുണ്ട് .....

""" എട്ടാ .... വാ ഇവടെ വന്നിരിക്ക് രാവണന്റെ കഥ കേക്കാ..... നല്ല രസാ ................ """................. ഞാൻ അങ്ങോട്ട് ചെന്നപ്പോ അവൻ ആ കുഞ്ഞി കൈ വീശി എന്നെ കഥ കേൾക്കാൻ വിളിച്ചു ............. അച്ചാച്ചനും അമ്മമ്മയും ഇവൻ ജനിക്കുന്നതിന്റെ മുന്നേ തന്നെ മരണമടഞ്ഞത്കൊണ്ട് കഥ കേൾക്കുന്ന അനുഭവം അവന് ആദ്യമായിരുന്നു ........

"""" ആണോ ..... വിനൂട്ടൻ കേട്ടിട്ട് ഏട്ടന് പിന്നെ പറഞ്ഞ്തന്നാ മതീട്ടോ., ഏട്ടനിപ്പോ ചെറിയൊരു പണിയുണ്ട് ., """""""""ഷർട്ടിന്റെ കൈ ഒരു മടക്ക് കൂടി കയറ്റി വച്ചോണ്ട് ഞാൻ അവനോട് പറഞ്ഞു, ഇത് കേട്ടപ്പോൾ അച്ഛന്റെയും അമ്മയുടെയും നെറ്റി ചുളിഞ്ഞത് ഞാൻ ശ്രദ്ധിച്ചു .....

""" എവിടെക്കാ താൻ ഇപ്പൊ ........... """...... . തോന്നിയ കാര്യം അപ്പൊ തന്നെ അച്ഛൻ ചോദിച്ചു ..... അമ്മയുടെ മുഖത്തേക്ക് നോക്കീപ്പോ അവരും അതിന്റെ ഉത്തരം പ്രതീക്ഷിച്ചിരിക്കേണ്ന്ന് മനസ്സിലായി ......

""" കടയിലെ ചെറിയൊരു വർക്ക്‌ തീർക്കാനുണ്ടച്ഛാ ... ഞാൻ ചെന്നാലേ ശെരിയാവൂ ........ പോയിട്ട് വേഗം തന്നെ വരാ............ """........

"" ഒന്നമർത്തി മൂളിയ ശേഷം അച്ഛൻ വീണ്ടും കഥ പറച്ചിലിൽ മുഴുകി ....... ''

💬 Comments

View all comments