Chapter Title : ?രാവണചരിതം 11 [LOVER][Climax]
സമയം 10 മണി ആയതിന്റെ പേരില് അമ്പലത്തിൽ വല്യ തിരക്കും കാര്യങ്ങളും ഒന്നും ഇല്ലായിരുന്നു ... മുന്നോട്ട് നടന്ന എന്റെ കാലുകൾ പെട്ടന്ന് ഒരിടത്ത് തറയിൽ ഉറച്ച പോലെ നിന്നു ......
""""" ആൽമരത്തിന്റെ മറവിൽ തലയിൽ മുല്ലപ്പൂവൊക്കെ ചൂടി സെറ്റ് സാരിയൊക്കെ ഉടുത്ത് നിക്കുന്നു എന്റെ പെണ്ണ് .... കുറേ നേരമായി എന്നെ തന്നെ കാത്ത് നിന്ന കഥ അപ്പൊ എന്നെ കണ്ടപ്പോഴുണ്ടായ സന്തോഷത്തിൽ ചാലിച്ചു പറയുന്നുണ്ടായിരുന്നു അവളുടെ ആ മിഴികൾക്ക് ... """"
"""" ഡാ .... നടക്ക് .... """........ പെട്ടെന്ന് സൈഡിൽ നിന്ന് അജു എന്നെയൊന്ന് തട്ടി ........
"""""" പിന്നെ മുന്നോട്ട് നടക്കുമ്പോൾ ചുറ്റുമുള്ള കാഴ്ചകളൊക്കെ മങ്ങി അവൾ മാത്രം തെളിഞ്ഞു നിന്നു എന്റെ കണ്ണിൽ ......
"""" ഏട്ടാ ........... """"......... പെട്ടെന്ന് വിളി കെട്ട് ഞാൻ നോക്കുമ്പോ വിനു എന്റെ അടുത്തേക്ക് ഓടി വരുന്നു ...... ഒരു ചെറിയ മുണ്ടും ഉടുത്തോണ്ട് ഓടി വരേണ് ആള് .... മുണ്ട് എടുത്തിട്ട് കാർണോർക്ക് ഓടാനൊന്നും പറ്റണില്ല , എന്നാലും അതൊന്നും കാര്യക്കാതെ എന്റടുത്തേക്ക് വരാനാണ് അവന്റെ ശ്രമം.... മുണ്ട് തട്ടിത്തടഞ്ഞവൻ വീഴാതിരിക്കാൻ ഞാൻ തന്നെ ഓടിപ്പോയി അവനെ എടുത്തു ....
""" എങ്ങനിണ്ട് എട്ടാ ... ഞാൻ മുണ്ട്ട്ത്തിട്ട്...... ''''..............
""" ഹയ്യ്... ഇതിപ്പോ നിന്നേം എന്റെ കൂടെ കെട്ടിക്കാലോ............ """ അത് പറഞ്ഞപ്പോ ആള്ടെ മുഖത്തെ ആ നാണം കാണണായിരുന്നു .....
"""" അയ്യടാ ... എന്താ നാണം.... ....... എന്തിനാ വിനൂട്ടൻ ഇപ്പൊ ഈ മുണ്ടൊക്കെ
💬 Comments
View all comments