0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 9.1K

എടുത്തടിച്ച പോലെയായിരുന്നു അവന്റെ ചോദ്യം... അവൻ ഒന്നും എളുപ്പം വിടുന്ന മട്ടില്ല ........

""""" പറ .... എവിടെപ്പോയതാ ഏട്ടൻ ഇന്നലെ ................ """"

"""" ഒരിടിമുഴക്കം പോലെയായിരുന്നു അവന്റെയാ കുഞ്ഞു ശബ്ദം എന്റെ കാതിൽ പതിച്ചത് .......അതെന്നെ കഴിഞ്ഞ ദിവസത്തെ സംഭവങ്ങളൊക്കെ ഒന്നൂടെ ഓർമ്മപ്പെടുത്തി ......

"""" ഇന്നലെ 7 മണിമുതൽ രാത്രി വൈകും വരെ എവിടെയായിരുന്നു ഞാൻ .?? .. എന്റെ സാമീപ്യം അങ്ങേയറ്റം കൊതിക്കുന്ന പ്രാണനെ പോലും തനിച്ചാക്കി എങ്ങോട്ടായിരുന്നു ഞാൻ ഇറങ്ങിത്തിരിച്ചത് ... ??.... എന്തിനായിരുന്നു ലോഡ് കൊണ്ട് പോയ വാൻ കേടായി റോഡിൽ നിക്കേണ്ടി വന്നു എന്ന് കള്ളം പറഞ്ഞത്......... ???...............

""""" ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം കിട്ടണമെന്നുണ്ടെങ്കിൽ കുറച്ച് നാളുകൾ പിന്നിലേക്ക് പോവേണ്ടി വരും ..... കൃത്യമായി പറഞ്ഞാ അന്ന് ആ അനൂജയുടെ ഫോൺ കോൾ എത്തിയ ആ ദിവസത്തിലേക്ക് .......

////////////////////////////////////////////////////

"" ആ ഞായറാഴ്ച ദിവസം രാവിലെ ഞാൻ കടയിലേക്ക് ഇറങ്ങാൻ നിക്കുമ്പോ എന്റെ ഫോണിലേക്ക് വന്ന കോള് ഞാനല്പം നീരസത്തോടെയാണ് എടുത്തത് ............. .......

""""" ഹലോ ...

“””” ഹലോ രഞ്ജിത്ത് … ഞാൻ …… ഞാൻ അനൂജയാണ് …….. “””””........

"""""" അനൂജയാണ് മറുതലയ്ക്കൽ എന്ന് കേട്ടപ്പോൾ എനിക്കങ്ങോട്ട് വിറഞ്ഞു കേറി ...... ഈ നായിന്റെ മോള് ഇതിപ്പോ എന്തിനാ എന്നെ വിളിക്കണേ ....... !.....

"""""" പ്ലീസ് ... കോള് കട്ടാക്കരുത്.. എനിക്ക് പറയാനുള്ളത് കൂടെ കേട്ടിട്ട് .............. """.............. ഞാൻ കോൾ ഡിസ്‌ക്കണക്ട് ആക്കാൻ ഒരുങ്ങിയപ്പോ അവളെന്നോട് കെഞ്ചി

💬 Comments

View all comments