0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 9.2K

റോഡ് സൈഡിൽ ഒതുക്കി ഞാൻ അവിടേക്ക് ചെന്നു .........

""""" ഞാൻ ഗേറ്റ് തുറക്കുമ്പോഴേക്കും അവൾ വീടിന്റെ ഉമ്മറത്തെത്തിയിരുന്നു ........

""""" എന്റെ വീടാ ഇത് .... കേറി വായോ ........ ".................. അങ്ങോട്ട് ചെന്നപ്പോ അവളെന്നെ അകത്തേക്ക് ക്ഷണിച്ചു .......

""""" വേണ്ടാ ..... ഞാനിവിടെ നിന്നോളാ താൻ കാര്യം പറ.......... ""......... ഞാൻ അകത്തേക്ക് ചെല്ലാൻ മടിച് പുറത്ത് തന്നെ നിന്നു .......

""""" പേടിക്കണ്ട .... ഇവിടെ വേറെ ആരൂല്ല ..... അമ്മ ചേച്ചിയെ കാണാൻ പോയതാ,... """.................. ഒരു വശപ്പിശക് ചിരിയോടെ അവളിത് പറഞ്ഞപ്പോ ഞാനൊന്ന് കിടുങ്ങി ....... ഇവളിത് എന്തിനുള്ള പുറപ്പാടാ... അവളുടെ ആ കഴുത്ത് ഇറക്കമുള്ള ചുരിദാറിന്റെ ടോപ് കൂടെ കണ്ടപ്പോ എനിക്ക് എന്തോ ഒരു പന്തികേട് തോന്നി ... ......

""""" അനൂജാ .... തന്റെ ഉദ്ദേശൊന്നും നടക്കാൻ പോണില്ല .., എല്ലാം ഞാൻ അന്നേ പറഞ്ഞതല്ലേ എനിക്ക് തന്റെ കാര്യത്തില് ഒരു താല്പര്യോമില്ല .............. """.............. അവളുടെ ആ നിപ്പും ഭാവവും ഒക്കെ കണ്ടപ്പോ അങ്ങനെയേ എന്റെ വായില് വന്നുള്ളൂ ........

"""""" ഞാൻ പറഞ്ഞത് കേട്ടിട്ടും അവൾക്ക് വലിയ കുലുക്കമൊന്നൂല്ല ..., ഒരു തരം നിസ്സംഗ ഭാവം മാത്രം.... .... ""

"""" രഞ്ജു അകത്തേക്ക് വരുന്നിലേൽ വേണ്ടാ ... ദാ ഇവിടിരിക്കാലോ........ """................. മുന്നിലെ സിറ്റൗട്ടിലെ കസേര ചൂണ്ടി അവള് പറഞ്ഞു ...................

ഒരു ചെറിയ മടിയോടെ ഞാനാ കസേരയിലേക്ക് ചെന്നിരുന്നപ്പോ എന്റെ അടുത്ത് തന്നെ മറ്റൊരു കസേര നീക്കിയിട്ട് അവളും ഇരുന്നു

💬 Comments

View all comments