0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 2.8K
"""" ഹാ.... എന്താ നന്തു ഇത്..., എല്ലാ ജോലിക്കും അതിന്റേതായ മര്യാദയൊക്കെ ഉണ്ടെന്ന് എന്നെ പഠിപ്പിച്ച നന്തു തന്നെയാണോ ഇപ്പൊ ഇങ്ങനെ പറയണേ., .............. ""......................... """" എല്ലാ ജോലിക്കും അതിന്റെ വിലയുണ്ട്.., പക്ഷെ നീ .... നീയങ്ങനെ കിടന്ന് കഷ്ടപ്പെടണ്ടവനല്ല,,, എന്റെ സ്വന്തം മക്കളെ പോലെയല്ലേടാ നിന്നേം ഇവനേമൊക്കെ ഞാൻ വളർത്തീത്..., ആ നീ അടിച്ചു പൊളിക്കണ്ട പ്രായത്തിൽ കിടന്ന് കഷ്ടപെടുന്നു എന്ന് കേട്ടപ്പോൾ എന്റെ ചങ്ക് നുറുങ്ങി പോയി..... .............. വേണ്ടാ...... ഇനിയാ ജോലി നിനക്ക് വേണ്ട...... എനിക്കറിയാ എന്താ വേണ്ടേന്ന്......... ചെല്ല് .... എടുക്ക്... എടുക്കാനുള്ളതൊക്കെ എടുത്തോ..., തിരിച് വിസ റെഡിയാവുന്ന വരെ നീയേ ഇനി എന്റ കൂടാ...... നിനക്കൂടെ അവകാശവുണ്ട് എന്റെ വീട്ടില്.... അല്ല ... നിനക്കെ.. അവകാശമുള്ളൂ...., അവിടെ നിന്ന് ഒരാളും നിന്നെ പെരുവഴിയിലേക്ക് ഇറക്കി വിടൂല..... .. രാജാവിനെപോലെ കഴിയേണ്ട എന്റെ ചെക്കനാ , കണ്ടില്ലേ ഇപ്പൊ........ ഒന്നും പറയണ്ട.... ഞാൻ തിരിക്കുമ്പോ നീയും വരുവാ എന്റെ കൂടെ അമേരിക്കയിലേക്ക്...., മതി ഇവിടുത്തെ പഠിപ്പും കോപ്പുമൊക്കെ..... """............................................................. നന്തു ചെറിയ കുട്ടികളെപ്പോലെ വാശിയും വെപ്രാളവും കാണിച് തുടങ്ങി............
""""""" നന്തൂ....... ഒന്നവിടെ ഇരുന്നേ...... ""............ എഴുന്നേറ്റ് എന്റെ ബാഗ് എടുക്കാൻ പോവാൻ ഒരുങ്ങിയ നന്തുവിനെ ഞാൻ അവിടെ പിടിച്ചിരുത്തി ...... "" ആ.. ഇനി ഞാൻ പറയുന്നതങ്ങോട്ട് കേട്ടെ.........., ഞാനേ ഇപ്പൊ ഇവിടുന്ന് എങ്ങോട്ടും വരുന്നില്ല... ഇവിടുന്ന് എന്ന് വച്ചാ ഈ വീട്ടീന്ന്.... ഞാൻ പറഞ്ഞില്ലേ നന്തു, ഞാനിപ്പോ ഭയങ്കര ഹാപ്പിയാ...., ഇവിടേ എനിക്ക് ഒരു കുറവും വരുത്താതെയാ

💬 Comments

View all comments