Chapter Title : ?രാവണചരിതം 8 [LOVER]
ഇറങ്ങണില്ല.... ""..................... നന്തു പറഞ്ഞു വരുന്നത് ആരുടെ കാര്യമാണെന്ന് മനസിലായപ്പോ പിന്നെ ഞാൻ കാറിലോട്ട് ഒരു ഓട്ടമായിരുന്നു ............ വേഗം ചെന്ന് ആ കറുത്ത ബിഎംഡബ്ല്യൂവിന്റെ ഡോർ തുറന്നു .... അവിടെ ബാക്ക് സീറ്റിൽ കമിഴ്ന്ന് കിടക്കുകയാണ് കക്ഷി............ ... ...
""" വിനൂസേ..... """................. ഞാൻ വിളിക്കുന്നത് കേട്ടിട്ടും അനങ്ങാതെ കിടക്കുകയാണ് അവൻ... അത് കണ്ടപ്പോ വീണ്ടും എന്റെ ഉള്ളൊന്ന് പിടഞ്ഞു.
""" ഏട്ടനോട് ഇപ്പഴും പിണക്കണോ നീയ്യ് ....... "". ............................... ഞാൻ പറഞ്ഞു തീരും മുന്നേ അവൻ ചാടിപിടഞ്ഞെഴുന്നേറ്റു ...,
""" എനിക്കോ... പിണക്കോ..... ഏട്ടനല്ലേ എന്നെ ഇഷ്ടല്ലാത്തെ, അതോണ്ടല്ലേ ഇത് വരെ എന്നെ കാണാൻ വരാത്തെ...., അവന്റെ വിഷമം ആ വാക്കുകളെക്കാൾ അവന്റെ മുഖത്ത് നിറഞ്ഞിരുന്നു ..... ഞാനവനെ വലിച് എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു ...
"""" എന്തിനാടാ ഏട്ടന് നിന്നോട് ഇഷ്ടക്കേട് , നീയ്യല്ലേ ഈ ഏട്ടനെ കാണണ്ടാന്നൊക്കെ പറഞ്ഞത് .... ""............................. ഞാൻ പറഞ്ഞു നിർത്തും മുന്നേ , എന്റെ നെഞ്ചിൽ കിടന്ന് അവൻ പൊട്ടിപ്പൊട്ടി കരഞ്ഞു ...., ആ കണ്ണീർതുള്ളികൾ ആസിഡ് പോലെ എന്റെ നെഞ്ചകം എരിച്ചു.... കുഞ്ഞു നാളിൽ ഞാൻ എടുത്തോണ്ട് നടക്കുമ്പോ പോലും അവൻ കരഞ്ഞാ അത് കാണാൻ കെൽപില്ലാതെ ഞാൻ അവനെയുമായി അമ്മയുടെ അടുത്തേക്ക് ഓടുമായിരുന്നു , അന്ന് തൊട്ടേ അവന്റെ മുഖമൊന്ന് വാടുന്നത് പോലും എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു . നാളിത്ര കഴിഞ്ഞിട്ടും അതിന് മാത്രം ഇന്നും ഒരു മാറ്റവുമില്ല ............
""" ഏട്ടാ..... ഞാൻ.... സോറി എട്ടാ ...
💬 Comments
View all comments