0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 891

പുവാ...... പക്ഷെ അച്ഛനോട് പിണങ്ങീട്ടല്ലാട്ടോ ഞാൻ പോണേ.... ഒരിക്കലും നിക്കതിന് പറ്റൂല്ല .... അമ്മ പറഞ്ഞു ഇനി ന്നെ കാണണ്ടാന്ന്............ അച്ഛനും ന്നെ വെറുപ്പായി ല്ലേ...... അച്ഛനും ന്നെയിപ്പോ ഇഷ്ടല്ലല്ലേ ... അതോണ്ടല്ലേ അമ്മ പുറത്താക്കീപ്പഴും തടയാതിരുന്നേ...................... ന്നെ കാണണ്ട ല്ലേ....... എങ്ങനെ വെറുക്കാണ്ടിരിക്ക്യ അമ്മാതിരി ചതിയല്ലേ ഞാൻ നിങ്ങളോട് കാട്ടിയെ ... ല്ലേ...... പക്ഷേങ്കില് എനിക്ക് നിങ്ങളോട് വെറുപ്പോ ദേഷ്യോ ഒന്നില്ല്യാട്ടോ ..... ............... അച്ഛൻ ന്നോട് പൊറുക്കണം ... വേറെ വഴി ഇല്ല്യാഞ്ഞിട്ടാ..... ഒരിക്കെ ഇവനെ നഷ്ടപ്പെട്ടപ്പോ ഞാൻ ന്റെ കൃഷ്ണന് വാക്ക് കൊടുത്തതാ ഇനി മരണം വരെ അവന്റെ കൂടെ തന്നെ കാണൂന്ന്..... അതോണ്ടാ ... നിങ്ങളൊക്കെ ഇറക്കി വിട്ടപ്പോ ഞാൻ ഇവന്റൊപ്പം പോണേ........ .... ഒരിക്കലും അച്ഛനെ ധിക്കരിച്ചിട്ടല്ലാട്ടോ ഞാൻ പോണേ..... ന്നെ ഇറക്കി വിട്ടോണ്ട് മാത്രാ.......... മരുന്നൊക്കെ കറക്റ്റ് സമയത്തിന് കഴിക്കണംട്ടോ,,, ...... .................................. ""....... അത്രനേരം വിതുമ്പിക്കൊണ്ട് പറഞ്ഞ രാജി അവസാനത്തെ വാക്കിൽ കരഞ്ഞു പോയി........... അച്ഛനെ ഒന്ന് നോക്കിയ ശേഷം പൊത്തിപ്പിടിച്ച വായുമായി അവൾ എന്നിലേക്ക് ഓടി അടുക്കുമ്പോഴും അയാൾ തലയും കുനിച്ചിരുന്ന് കണ്ണീർ പൊഴിക്കുകയായിരുന്നു...........

"""""" ന്നെ........ ന്നെയിവിടുന്ന് ഇറക്കി വിട്ട് മോനൂ.... """.................... ഒരു പൊട്ടിക്കരച്ചിലോടെ എന്റെ നെഞ്ചിലേക്ക് വീണു....... ഒന്നും മിണ്ടാതെ ഞാൻ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചവിടെ ഒരു നിമിഷം നിന്നു.......

"""" എനിക്ക് വേണ്ടി വീട്ടുകാരോട് കൊറേ പറഞ്ഞു നോക്കിയെങ്കിലും , അവരുടെ ശക്തമായ എതിർപ്പിലും എന്നെ വിട്ടുകളയില്ലെന്ന് വാശിപിടിച് ഒടുവിൽ സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്ന എന്റെ പെണ്ണിനെ മാറോട് ചേർത്ത് നിർത്തുമ്പോഴും എന്റെ മനസ്സ് ആകെ കലങ്ങിക്കിടക്കുകയായിരുന്നു..... .............

" വീട്ടുകാരിൽ നിന്നും അടർത്തി മാറ്റി ഇവളെ കൂടെ കൂട്ടണോ.........???? അതോ കഴിഞ്ഞതൊക്കെ മറക്കാൻ ആവശ്യപ്പെട്ട് ഇവളെ തിരിച്ചേൽപ്പിക്കണോ................!!!!!!

"".....ഞാൻ ഇപ്പൊ അവളെ തിരികെ പറഞ്ഞയച്ചാ അവൾ അങ്ങേയറ്റം ആരാധിക്കുന്ന ഭഗവാൻ കൃഷ്ണൻ പോലും എന്നോട് പൊറുക്കില്ല... എന്ന് തോന്നിയത് കൊണ്ട് ഞാൻ അവളെയും നെഞ്ചോട് ചേർത്ത് ആ വീടിന്റെ പടികടക്കാൻ തന്നെ തീരുമാനിച്ചു........

"""""""" സാരല്ല്യാട്ടോ..... കരയണ്ട... ഞാനില്ലേ എന്റെ പൊന്നൂസിന്........... """.................. എന്റെ നെഞ്ചിൽ പൂഴ്ന്ന് കിടന്ന് സങ്കടം മുഴുവൻ കരഞ്ഞു തീർക്കുകയായിരുന്ന അവളെ ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു .......

'"" നിക്ക് സങ്കടൊന്നും ഇല്ല്യാ... ഞാനെന്റെ മോനൂന്റെ കൂടെയല്ലേ .......... """............ മിനിറ്റുകൾ നീണ്ട കണ്ണീർവർഷത്തിന്

💬 Comments

View all comments