Chapter Title : ?രാവണചരിതം 10 [LOVER]
അച്ഛൻ ഒരു കസേര നന്തൂന് നേരെ നീക്കി കൊടുത്തു........
"" ഞാൻ അവിടെ ഒരു സൈഡിൽ നീങ്ങി നിന്നേ ഉളളൂ...... എന്റെ പെണ്ണിന്റെ മുഖം കണ്ടോണ്ടിരിക്കാൻ അവളുടെ നേരയാണ് എന്റെ നിൽപ്പ്........ """
"""" നന്തു അകത്തേക്ക് കേറിയത് മുതൽ പെണ്ണിന്റെ മുഖത്ത് രക്തയോട്ടം നിലച്ചിരുന്നു... വിളറി വെളുത്ത് കണ്ണും മിഴിച്ച് നിക്കേണ് കക്ഷി ...... ഞാൻ നോക്കി നിക്കുന്നത് കണ്ടപ്പോ പുരികം ഉയർത്തി കണ്ണ് കൊണ്ട് അവളുടെ ആവലാതി എന്നെ അറിയിക്കാനും ഒരു ശ്രമം നടത്തി ...... """ എല്ലാം ശെരിയാവും എന്ന് തിരികെ ഞാൻ കണ്ണടച്ച് കാണിച്ചെങ്കിലും , കനലില് നിക്കുന്ന പോലെയാണ് പെണ്ണ് നിക്കുന്നത് ......
അച്ഛൻ മുരടനക്കി സംസാരിച്ച് തുടങ്ങിയപ്പോ ഞങ്ങൾ അത് ശ്രദ്ധിച്ചു ..........
"""" ഒരു പ്രായം കഴിഞ്ഞാ പിള്ളേർക്ക് വളർത്തി വലുതാക്കിയ തന്തേനേം തള്ളേനേം കാളും ഒക്കെ വലുതാ ഇടക്ക് എപ്പോഴോ വച്ച് ഇഷ്ടം തോന്നിയ ആള് ....... ""............... അയാള് എന്നിട്ട് താഴേക്കും നോക്കി നിൽക്കുന്ന രാജിയെ ഒന്ന് ഇരുത്തി നോക്കിയ ശേഷം വീണ്ടും തുടർന്നു .....
"""" കാര്യങ്ങള് ഒക്കെ പറഞ്ഞ് മനസ്സിലാക്കാന്നു വച്ചാ എങ്ങനാ പ്രേമം മനസ്സ് അടക്കി ഭരിക്കുവല്ലേ.......... നമ്മള് പറേണതൊന്നും ഇപ്പൊ അവരുടെ ചെവിയിലോട്ട് കേറില്ല ..... ജീവിതം എന്ന് വച്ചാ കുട്ടിക്കളിയാന്നാ മക്കള്ടെ വിചാരം.... ഇന്നൊരു ആവേശത്തിന്റെ പുറത്ത് ഇറങ്ങിത്തിരിക്കുമ്പോ , നാളെ അത് കാരണം കണ്ണീര് കുടിക്കേണ്ടി വരൂന്ന് അവര് ഒരിക്കലും ആലോചിക്കുന്നില്ല .................. """ അച്ഛൻ പറഞ്ഞ് നിർത്തി നന്തൂനെ ഒന്ന് നോക്കി ......പുള്ളി അച്ഛനെ തന്നെ ശ്രദിച്ച് ഇരിപ്പാണ് ......
"""" എനിക്ക് ആണായും പെണ്ണായും ഇവളേ ഉളളൂ ...... എന്റെ മോളെ നല്ല രീതിയിൽ കെട്ടിച്ചു വിടണം എന്ന സ്വപ്നം മാത്രേ ഞങ്ങക്കുള്ളൂ..... ഞങ്ങളെ എത്ര വേദനിപ്പിച്ചാലും ഇവള് സന്തോഷായിട്ട് ഇരിക്കണം അത്രേ ഉളളൂ..... തനിക്ക് ഞാൻ തുറന്ന് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്...... നാട്ടുകാരുടേം ബന്ധുക്കരുടേം കാര്യമൊക്കെ അവിടെ നിക്കട്ടെ,,,, എങ്ങനെ ഇവന്റൊപ്പം എന്റെ മോള് ജീവിക്കും..... പഠിപ്പ് പോലും നേരെ ചൊവ്വേ
💬 Comments
View all comments