0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 884

... ഇല്ലെങ്കി......... ഇല്ലെങ്കി നമ്മക്ക് ബാക്കി അപ്പൊ നോക്കാ................. ""...... അവളുടെ അന്നേരത്തെ ആ സംസാരത്തിന്റെ ടോൺ ... അതിൽ എവിടെയോ പ്രതീക്ഷ നിറഞ്ഞ് നിന്നിരുന്നു ...

""" എങ്ങനെ പറ്റുന്നു ന്റെ പൊന്നൂ... ... ... ഇവരുടെ ഈ വർത്താനൊക്കെ കേട്ടിട്ടും ഇങ്ങനെ പ്രതീക്ഷിക്കാൻ...... ""............ ഞാൻ അവളുടെ മുഖം എന്റെ കയ്യിൽ കോരിയെടുത്തു ....

""" അതോ.... ഇവരാരൊക്കെ എന്തൊക്കെ പറഞ്ഞാലും , ഞാനെന്റെയീ ചെക്കനെ വിട്ടുകളയൂല..... അതന്നെ ......... ""........... ഒരു ചെറിയ ചിരിയോടെ അവളിത് പറയുമ്പോ , അത്രനേരം ബാക്കിയുള്ള കണ്ണീർതുള്ളികളെ തടഞ്ഞു നിർത്തിയ ഒന്നാമൻ തന്റെ ശക്തി കുറഞ്ഞിട്ടോ , അല്ലെങ്കിൽ അവളുടെ കവിളിനെ മുത്തമിടാൻ കൊതിച്ചിട്ടോ ആവും , കണ്ണിൽ നിന്നും താഴേക്ക് കുതിക്കാൻ ഒരുങ്ങി ......

"" നടക്കില്ല മോനേ.... എന്റെ പെണ്ണിനെ ചുംബിക്കാൻ എനിക്കേ ഇപ്പൊ അവകാശമുള്ളൂ.... നിന്നെയൊന്നും ഈ പരിസരത്തു പോലും കണ്ട് പോവരുത് ഇനി....... ""........... ഞാനവനെ കവിളിലേക്ക് ചേരാൻ അനുവദിക്കാതെ , ചാടിയപ്പോ തന്നെ എന്റെ ചൂണ്ട് വിരലുകൾ കൊണ്ട് പിടികൂടി മണ്ണിലേക്ക് കുടഞ്ഞു ........

""" അപ്പോഴും എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിക്കേണ് കക്ഷി ...

""" പൊന്നൂസേ... അച്ഛന്റടുത്ത് കാര്യങ്ങളൊക്കെ പറയണ്ടേ ............ "".......

""" വേണം.... """...

"""" ന്നാലെ.... ഇവിടിങ്ങനെ നിന്നാ മതിയോ .......... പെണ്ണിന് അച്ഛനോട് എല്ലാം പറയേം വേണം പക്ഷെ അകത്തേക്ക് ചെല്ലാൻ പേടീം ആണ് .... അത് കൊണ്ട് പുറത്ത് തന്നെ മടിച്ചു നിക്കേണ് ആള് .......

"""" പോവാല്ലേ ... അകത്തേക്ക് ......... '..........

""" ഒരു നിമിഷം കണ്ണടച്ച് നെഞ്ചിൽ കയ്യും വച് നിന്ന ശേഷം പെണ്ണ് അകത്തേക്ക് നടന്നു .. പിന്നാലെ ഞാനും ...........

""" ഞങ്ങൾ ചെല്ലുമ്പോ അകത്തവർ ഞങ്ങളെയും കാത്ത് ഇരിക്കുകയായിരുന്നു.......

""" ഒരു ചാരു കസേരയിൽ പിന്നോട്ടും ചാരി കണ്ണും അടച്ചിരിക്കുന്ന അവളുടെ അച്ഛൻ ... അതിന്റെ തൊട്ട് പിന്നിൽ തന്നെ തലക്ക് കയ്യും കൊടുത്ത് മറ്റൊരു കസേരയിൽ കുമ്പിട്ടിരിക്കുന്ന അവളുടെ അമ്മ .... ............. തികച്ചും ശാന്തത...........

""" അച്ഛാ......... ""............... മെല്ലെ അവളുടെ വിളി ഉയർന്നതും അയാളുടെ കണ്ണുകൾ തുറന്നു , തലയും കുനിച്ചിരുന്ന് കരയുകയായിരുന്ന അവളുടെ അമ്മ തന്റെ കണ്ണ്നീരൊക്കെ തുടച് ഞങ്ങളെ നോക്കി ........

"""" പറയെടി അസത്തെ ആരാ

💬 Comments

View all comments