0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 1940

കാണണംന്ന് തോന്നിയത് കൊണ്ട് ഞാൻ അവിടുന്ന് പോവാൻ എഴുനേറ്റു .......

""" ഞാൻ ഇന്ന് വൈകീട്ട് തന്നെ അമ്മേടെ ഒപ്പം നാട്ടിലേക്ക് പോവും , തലശ്ശേരിയിലേക്ക് എന്തായാലും വന്നവര് പ്രശ്നൊണ്ടാക്കൂല്ലല്ലോ ..., പോയിട്ട് എല്ലാം ഒന്ന് ആറിത്തണുക്കുമ്പോ വരാ ......... നീ മിസ്സിന്റെ കൂടെ തന്നെ ഉണ്ടാവണംട്ടോ .... ഒറ്റക്കൊന്നും അതിനെ പുറത്തേക്കൊന്നും വിടണ്ട ...................... """................. പിന്നിൽ നിന്ന് അനൂജ വിളിച്ചു പറഞ്ഞെങ്കിലും , ഞാൻ അതൊന്നും ശ്രദ്ധക്കാതെ അവിട്ന്നിറങ്ങി ഓടുകയായിരുന്നു ............

""" അപ്പൊ തന്നെ എന്റെ പെണ്ണിനെ കണ്ടില്ലെങ്കിൽ തലയ്ക്കു ഭ്രാന്ത് പിടിക്കുമെന്ന് തോന്നി ബൈക്കിന്റെ ആക്സിലറേറ്റർ പരമാവധി പിഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോവുമ്പോഴും നെഞ്ചിൽ ചോര കിനിയുകയായിരുന്നു........ ......

വണ്ടി നിർത്തി സ്റ്റാന്റ് വീണോന്ന് പോലും നോക്കാതെ ഹെൽമെറ്റും വലിച്ചെറിഞ്ഞു ഞാൻ അകത്തേക്കൊടി ........ ആദ്യം ചെന്ന് നോക്കിയ അവളുടെ മുറിയിൽ കാണാതായപ്പോ , ഞാൻ നേരെ അടുക്കളയിലേക്ക് പാഞ്ഞു .........

""" ഞാൻ വന്നതൊന്നും അറിയാതെ അടുക്കളയിൽ തിരിഞ്ഞ് നിന്ന് എന്തോ പച്ചക്കറി അരിയുകയാണ് പെണ്ണ് ...... അവിടെ അവളുടെ അമ്മ ഉണ്ടോന്ന് പോലും നോക്കാതെ കണ്ണൊക്കെ ഒന്ന് തുടച്ചു ഞാനെന്റെ പെണ്ണിന്റെ അടുത്തേക്ക് ഓടി ചെന്ന് അവളെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു ..............

എന്റെ കൈകൾ പിന്നിൽ നിന്ന് ചുറ്റി വരിഞ്ഞപ്പോ അവളൊന്ന് ഞെട്ടിപ്പിടഞ്ഞു ., അടുത്ത നിമിഷം കൈകൾ എന്റെയാന്ന് അറിഞ്ഞിട്ടും അവളുടെ ഞെട്ടൽ മാറാൻ സമയമെടുത്തു .... ...... അവളുടെ ശ്വാസം പോലും കുറച്ച് നേരത്തേക്ക് നിലച്ചു പോയതായി എനിക്ക് തോന്നി ...... പക്ഷെ അതെന്നെ കൂടുതൽ വേദനിപ്പിക്കുകയാണ് ചെയ്തത് ...... ഏതുറക്കത്തിലും ഞാൻ പിന്നിൽന്ന് കെട്ടിപ്പിടിച്ചാലും , എന്റെ സാന്നിധ്യം മനസ്സിലാക്കി " വിട് മോനൂ ".. എന്ന് കൊഞ്ചിക്കൊണ്ട് പറയാറുള്ള പെണ്ണ് ഇന്നീ ഞെട്ടിത്തരിച്ചു നിക്കുന്നുണ്ടെങ്കി അത് കഴിഞ്ഞ സംഭവങ്ങൾ അവളിൽ ഏൽപ്പിച്ച ഷോക്ക് ഇനിയും വിട്ടുമാറാത്തത് കൊണ്ടാണെന്നുള്ള കാര്യം എന്റെ നെഞ്ച് കുത്തിക്കീറി ....................

"""""" എ..ഹ്‌.... തിരക്കുണ്ട്ന്ന് പറഞ്ഞ് പോയിട്ട് ... ഇത്ര നേരത്തെ വന്നോ ............ ""............ മുഖത്തെ ആ

💬 Comments

View all comments