Chapter Title : ?രാവണചരിതം 11 [LOVER][Climax]
നീ ആരോടും......... ""................. ഇത്രയും പറഞ്ഞപ്പോൾ തന്നെ രാജിയുടെ വാക്കുകൾ ഏങ്ങലാൽ മൂടിയിരുന്നു ............
""""" ഇല്ല മിസ്സേ... എന്റെ വായിൽ നിന്നും ഇതാരും അറിയില്ല ... മിസ്സ് ധൈര്യായിട്ട് പൊയ്ക്കോ...................... """.................... രാജിയുടെ കയ്യിൽ അമർത്തിപ്പിടിച്ച് ഉറപ്പ് നൽകിയ ശേഷമാണ് അനൂജ അവളെ യാത്രയാക്കിയത് ..........
\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\
""......... അന്ന് മിസ്സിന് വാക്ക് കൊടുത്തെങ്കിലും ,. നാളെ ഒരവസരത്തിൽ മിസ്സ് പുറത്തിറങ്ങുമ്പോ അവരെന്തേലും ചെയ്താലോ..... അതോണ്ട് എന്തോ നീ കൂടി ഇതറിയണംന്ന് തോന്നി ........ ""....................... അനൂജ പറഞ്ഞു നിർത്തുമ്പോൾ ഞാൻ ആകെ മൊത്തം മരവിച്ച അവസ്ഥയിലായിരുന്നു ...... ഇത്രയൊക്കെ സഹിക്കേണ്ടി വന്നിട്ടും ഒരുപാട് വാക്ക് പോലും അവള് എന്നോട് പറഞ്ഞില്ല ...... ഞാൻ വിഷമിക്കണ്ടാന്ന് കരുതി നെഞ്ച് തകർന്നിരിക്കുമ്പോഴും ഒന്നും സംഭവിക്കാതെ പോലെ പെരുമാറാൻ എന്തോരം പാട് പെട്ടിട്ടുണ്ടാവും എന്റെ പെണ്ണ് .... ഓർത്തപ്പോ തന്നെ എന്റെ നെഞ്ചിൽ ചോര പൊടിഞ്ഞു ........
""" അന്നവൾ കോളേജിൽ നിന്ന് തിരിച്ചു വന്നപ്പോ ആ കരഞ്ഞു കലങ്ങിയിരിക്കുന്ന കണ്ണുകൾ കണ്ട് ഞാൻ കാര്യം തിരക്കിയെങ്കിലും ' ആദ്യായി കിട്ടിയ ജോലിയും , ആ അന്തരീക്ഷവും ഒക്കെ വിട്ട് പോവേണ്ടി വന്നതിന്റെ കാരണാ ' എന്നവൾ പറയുമ്പോ ആ ചുണ്ടിൽ എന്നെ സമാധാനപ്പെടുത്താൻ ഒരു പുഞ്ചിരി വരുത്താൻ എന്തോരം പാട് പെട്ടിട്ടുണ്ടാവും എന്റെ പെണ്ണ് ......
' അറിഞ്ഞില്ലല്ലോ പെണ്ണേ ഞാൻ., എനിക്ക് വേണ്ടി ത്യാഗത്തിന്റെ ആഴങ്ങളിലേക്ക് സ്വയം താഴ്ന്നിറങ്ങിയ നീ നിന്റെയാ കണ്ണീർതുള്ളികളെ എന്തേ എന്നിൽ നിന്നിത് മറച്ചു വച്ചു .... പറയമായിരുന്നില്ലേ ഒരു വാക്ക് എന്നോട് ......... എല്ലാം സഹിച്ചുള്ളിലൊതുക്കിയാണ് അവൾ കഴിഞ്ഞ രണ്ട് ദിവസായിട്ട് നടക്കുന്നതെന്നോർക്കുമ്പോ എന്റെ നെഞ്ച് നീറിപ്പുകഞ്ഞുകൊണ്ടിരുന്നു ..........
""""" രഞ്ജു..., താനിത് അറിഞ്ഞതായിട്ട് നടിക്കണ്ടാട്ടോ... നീ എല്ലാം അറിഞ്ഞെന്നു കൂടി മനസ്സിലായാ അത് ആ പാവത്തിനെ കൂടുതല് വിഷമിപ്പികുകയെ ഉളളൂ... .......... """".................................
'"""" അനൂജയുടെ വാക്കുകളൊന്നും എന്റെ ചെവിയിലേക്ക് കേറുന്നുണ്ടായിരുന്നില്ല , പകരം എന്തോ ഒരു മൂളക്കം മാത്രേ കേട്ടുള്ളൂ .. ആ നിമിഷം തന്നെ എനിക്കെന്റെ പെണ്ണിനെ
💬 Comments
View all comments