Chapter Title : ?രാവണചരിതം 11 [LOVER][Climax]
അവര് തൊടുന്നെ ............. അല്ല ..., ഞാൻ നിന്നോട് ഇതിന്റെ ഗൗരവം വിശദീകരിക്കണ്ടല്ലോ.... അറിയാലോ നിനക്ക് ......., സേഫ്റ്റി ഒക്കെ ഇട്ടിട്ട് നീ എന്നാന്ന് വച്ചാ കാണിക്ക് ....... ".... ഞാൻ ആ ബോക്സിൽ കൈ വച്ചപ്പോ തുറന്ന വായ അവൻ അടച്ചത് ഞാനത് തിരികെ അകത്തേക്ക് വച്ചപ്പോഴാണ് .................
എന്റെ അടുത്ത് വന്നിരുന്നിട്ട് അവൻ വീണ്ടും പറഞ്ഞ് തുടങ്ങി ........
"""""" അളിയാ .... നീ പറഞ്ഞ പോലെ രണ്ട് ബോക്സിൽ ഐറ്റമുണ്ട്.... ഒന്നില് ലിക്വിടും , മറ്റേതില് ക്രിസ്റ്റലും ....., അവിടെ ഒരു വല്യ പുള്ളിയുണ്ട് അലി സേട്ട് .., ഒരു നാര് പോലിരിക്കുന്ന മനുഷ്യൻ ... അവിടത്തെ ഫ്രണ്ട്സ് വഴി പരിചയപ്പെട്ടതാ .. ആ സ്റ്റേറ്റിലെ ഒട്ടുമിക്ക എല്ലാ ഇൻഡസ്ട്രികളിലും ഇങ്ങേർക്ക് പിടിപാടുണ്ട് ....... എന്റളിയാ ഇമ്മാതിരി ഐറ്റംസ് തൊട്ട് ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വരെ മച്ചാന്റെ കയ്യില് സ്റ്റോക്കുണ്ട് ,.... ബ്ലാക്ക് മാർക്കറ്റിന് ഒരു രൂപമുണ്ടെങ്കില് മോനേ അതയാളാണ്.... നീയൊക്കെ ശരിക്കും പരിചയപ്പെടേണ്ട ഒരു മൊതല് തന്നെ അളിയാ ......... നമ്മക്ക് വേണ്ട റേഷ്യോ പറഞ്ഞ് കൊടുത്തപ്പോ രണ്ടിന്റന്ന് പുള്ളി സാധനം ഒപ്പിച്ചു, കയ്യീത്തന്നു .. ......
ആഹ് .... പിന്നെ നീ പറഞ്ഞ ബ്രാൻഡ് ഗ്യാസ് മാസ്ക് കിട്ടിയില്ല ... പകരം അതിനേക്കാൾ എഫക്റ്റീവ് റെസ്പിറേറ്റർ കേട്രിഡ്ജ് ഉള്ള സംഭവം കിട്ടി .... അതങ്ങനെ ചുമ്മാ എല്ലാർക്കും കിട്ടണ സംഭവല്ല ..... സെയിലിന് പോലും വെക്കാതെ അവര് ഇൻഡസ്ട്രിയൽ പർപ്പസിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന സാധനാ ... പിന്നെ പണക്കൊതിയൻ അലി സേട്ടിന് കുറച്ച് കാശധികം എറിഞ്ഞു കൊടുത്തപ്പോ മൂപ്പര് സാധനം പൊതിഞ്ഞു കെട്ടി ബാഗിലിട്ടു തന്നു ., ........ ഡബിൾ ലെയെർഡ് ടെഫ്ലോൺ ഗ്ലൗസും നീ പറഞ്ഞത്ര ടഫ് പി.ടി.എഫ്.ഈ. ഷീറ്റും ലെവൽ എ പോട്ടെക്റ്റീവ് സ്യൂട്ടും, സർജിക്കൽ നൈഫും എല്ലാം ബാഗിന്റെ ഏറ്റോം അടിയിലുണ്ട് ട്ടാ........... """""....................... അവൻ ഞാൻ പറഞ്ഞതൊക്കെ ഒപ്പിച്ച കഥ എന്നോട് ചുരുക്കി പറഞ്ഞു ... ഇതിന്റെ റേറ്റിനെ കുറിച്ചൊക്കെ ഒരേകദേശ ധാരണ ഉണ്ടായിരുന്നതിന്റെ
💬 Comments
View all comments