Chapter Title : ?രാവണചരിതം 11 [LOVER][Climax]
ഞാൻ അടുത്ത പാക്കേജുകളിലേക്ക് തിരിഞ്ഞു .....
° ഗ്യാസ് മാസ്ക് --- സൂപ്പർ ആസിഡ്സ് ഉപയോഗിക്കുമ്പോളുണ്ടാവുന്ന റിയക്ഷൻസ് മൂലം അതിൽ നിന്നും പല തരത്തിലുള്ള വിഷ വാതകങ്ങളും ഉയരും... അത് പോലെ ഇവനിൽ നിന്നും ഉയരുന്ന ഫ്ലൂറിൻ
വാതകം ശ്വാസം വഴി ഉള്ളിൽ ചെന്നാലത് ലങ്സ് ഉൾപ്പെടെയുള്ള ആന്തരീക അവയവങ്ങളുടെ നാശത്തിന് കാരണമാവും....
അതിനെ തടയനായി ഈ ഗ്യാസ് മാസ്ക് കൂടിയേ തീരൂ .... ഇതിലുള്ള ഫിൽറ്ററുകൾ വിഷ വാതകങ്ങളുടെ ശരീരത്തിനകത്തേക്കുള്ള തുളച്ചു കേറ്റത്തിൽ നിന്നും തടയും ....,............... മുഖം മുഴുവൻ മൂടി നിൽക്കുന്ന ഈ ഹെൽമെറ്റിന്റെ കവിളിന്റെ രണ്ട് വശങ്ങളിലേക്കുമായി സ്വല്പം തള്ളി നിക്കുന്ന റെസ്പിറേറ്റർ ഫിൽറ്റർ ഇത് ധരിക്കുന്ന വ്യക്തിക്ക് ഒരു രാക്ഷസ പരിവേഷമാണ് നൽകുന്നത് .............
ഇത്തരത്തിലുള്ള ആസിഡുകളിൽ നിന്ന് മുഖത്തിനെ സംരക്ഷിക്കാനായി സ്പ്ലാശ് പ്രൂഫ് ഗ്ലാസുകളും ഇവയിലുണ്ട് ....
° ലെവൽ എ പ്രൊട്ടക്റ്റീവ് സ്യൂട്ടും ടെഫ്ലോൺ ഗ്ലൗസും ദ്രാവകരൂപത്തിലും, വാതക രൂപത്തിലും ഉണ്ടായേക്കാവുന്ന ഈ ഭീകരന്റെ ആക്രമണത്തിൽ നിന്നും എന്റെ സ്വയരക്ഷക്ക് ....
° പി. ടി. എഫ്. ഇ. / ടെഫ്ലോൺ ഷീറ്റ് -- തൊട്ടതെല്ലാം ദഹിപ്പിക്കുന്ന ഇവന് കോൺക്രീറ്റ് പോലും വിഴുങ്ങാൻ കഴിവുള്ളതിന്റെ പേരില് കുറച്ചധികം ടെഫ്ലോൺ ഷീറ്റ് കുറച്ചധികം തന്നെ കരുതിയിട്ടുണ്ട് ......
"""" ആവശ്യമുള്ള സാധനങ്ങളൊക്കെ കയ്യിൽ എത്തുന്നതിന് മുന്നേ തന്നെ ഞാൻ കൃത്യനിർവാഹണത്തിനുള്ള സ്ഥലവും കണ്ടെത്തിയിരുന്നു ......
അനുദിനം ഓരോ കെട്ടിടങ്ങൾ പടുത്തുയർത്തപ്പെടുന്ന കൊച്ചിയിൽ , നഗരത്തിന്റെ തിരക്കുകളിൽ നിന്ന് അല്പം ഉള്ളിലായി 6-7 മാസത്തോളമായി ഒരു കേസിൽ പെട്ട് പണി പൂർത്തിയാകാതെ കിടന്നിരുന്ന ഒരു കെട്ടിടമായിരുന്നു അവരെ ഈ ഭൂമിയിൽ നിന്നും മായ്ച്ചു കളയാനായി ഞാൻ തിരഞ്ഞെടുത്തത് ...........
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
" അന്ന് മജീദ്ക്കായുമായി ഗോഡൗണിൽ പോയ ദിവസം ,....
വണ്ടി പുറത്ത് നിർത്തിയ ശേഷം , ഷട്ടറ് തുറന്ന് ഇക്ക അകത്തേക്ക് കേറിയപ്പോഴാണ് ഞങ്ങളുടെ ഗോഡൗണിന്റെ തൊട്ട് സൈഡിലുള്ള ഒരു ജിമ്മിൽ നിന്നും അരുണും ടോണിയും ഇറങ്ങി വരുന്നത് ഞാൻ കണ്ടത്......
അവനെന്നെ കാണുന്നതേ ചതുർഥി ആയതിന്റെ പേരില് വെറുതേ അപ്പൊ
💬 Comments
View all comments