0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 1951

അവിടൊരു സീൻ ഉണ്ടാക്കണ്ടല്ലോ എന്ന് വിചാരിച്ചകത്തേക്ക് കേറിപ്പോവുമ്പോ ഞാൻ അറിഞ്ഞിരുന്നില്ല എന്റെ പ്രാണനെ പിച്ചിചീന്താൻ ശ്രമിച്ച ചെന്നായ്ക്കളാണ് എന്റെ മുന്നിലൂടെ പോവുന്നതെന്ന് ......

എല്ലാം അനൂജയിൽ നിന്ന് അറിഞ്ഞ ശേഷം പിന്നീട് സ്ഥിരം സ്റ്റോക്ക് എടുക്കാൻ പോവുമ്പഴൊക്കെ അവരുടെ കണ്ണിപ്പെടാതെ നിന്ന് അവര് ജിമ്മിലേക്ക് പോവുന്ന സമയവും അവിടെ നിന്ന് ഇറങ്ങുന്ന സമയവും എല്ലാം ഞാൻ മനസ്സിലാക്കി വച്ചിരുന്നു ......

""" സമയവും കാലവും സന്ദർഭവും എല്ലാം എനിക്ക് അനുകൂലമായി വന്നപ്പോഴാണ് നന്തുവും അമ്മയും , പെണ്ണിന്റെ വീട്ടുകാരും കൂടി ആ തീയതി തന്നെ ഞങ്ങളുടെ കല്യാണം നിശ്ചയിച്ചുറപ്പിക്കുന്നത്... .....

""""" ലക്ഷ്യം നടപ്പിലാക്കാൻ അടുത്ത സ്റ്റോക്ക് എടുക്കാൻ പോവുന്ന ദിവസം എണ്ണികാത്തിരിക്കുകയായിരുന്ന എന്റെ ചെവിയിലേക്ക് ഇടിത്തീ പോലെയാണ് ഈ വിവരം എത്തുന്നത് ........ അവര് തീരുമാനിച്ചുറപ്പിച്ച കല്യാണ തീയതി മാറാൻ തയ്യാറാവാത്തത് പോലെ എന്റെ കണക്ക് കൂട്ടലുകൾ തെറ്റിക്കാൻ ഞാനും ഒരുക്കമല്ലായിരുന്നു .... വേറെ വഴിയൊന്നുമില്ലാതെ വന്നപ്പോൾ മണിക്കൂറുകൾ നീണ്ട ആലോചനക്കൊടുവിൽ രണ്ടും ഒരു ദിവസം തന്നെ നടത്താൻ ഞാൻ പ്ലാനിട്ടു .......

"""" കല്യാണദിവസം എല്ലാരും പോയിക്കഴിഞ്ഞപ്പോ ഞാൻ ബൈക്കുമായി നേരെ കടയിലേക്ക് ചെന്നു ..............

""""" ഡാ നീയിപ്പൊ എന്തിനാ തിരക്ക് പിടിച്ചിങ്ങോട്ട് വന്നേ ....., ഇവിടത്തെ കാര്യൊക്കെ ഞാൻ നോക്കൂല്ലേ............... ""...................... ഞാൻ അന്ന് തന്നെ ഓടി വരുന്നത് കണ്ട് ജോയി അന്തം വിട്ടു .........

"""" ഇല്ലെടോ ... അത് സീനില്ല ഇന്നല്ലേ നമ്മക്ക് ഗോഡൗണിൽന്ന് സ്റ്റോക്ക് എടുക്കണ്ടത് ..... . ഞാനായിട്ട് മുൻകൈ എടുത്തല്ലേ ഇക്കയെ പറഞ്ഞ് വിട്ടേ .., അപ്പൊ ഞാൻ ഉഴപ്പാൻ പാടില്ലല്ലോ ................. ""............

"""" എന്നാലും മൊതലാളീ.... ഇത്ര ഉത്തരവാദിത്വo ഒന്നും വേണ്ടാട്ടാ ..... ഇന്ന് തത്കാലം ഞങ്ങള് തന്നെ മാനേജ് ചെയ്തോളാ............. നീ വിട്ടേ...... ചെല്ല് .... ചെല്ല് ............ '""................. എത്ര പറഞ്ഞിട്ടും ജോയി അടുക്കുന്ന മട്ടില്ല ........

""""" നീയൊന്ന് ചുമ്മാതിരി ജോയി ... ഇത് കൂടിവന്നാ 1 മണിക്കൂറത്തെ പണിയല്ലേ ഉളളൂ .... ഞാൻ തന്നെ പൊക്കോളാ .....................

💬 Comments

View all comments