Chapter Title : ?രാവണചരിതം 11 [LOVER][Climax]
അപ്പൊ തന്നെ വിനൂനെ എടുത്ത് പൊക്കി .... അല്ലെങ്കി ചെക്കൻ നന്തൂന്റെ കാലിനിട്ട് അസ്സലൊരു കടി കൊടുത്തേനെ .......... """
""" അപ്പഴേ ഇങ്ങനെ നിന്നാ ശെരിയാവൂല ... വന്നേ എല്ലാരും നമുക്ക് തറവാട്ടിലേക്ക് വിടാം.............. """........................ നന്തു തന്നെ ചെന്ന് എല്ലാരേയും അങ്ങോട്ടേക്ക് ക്ഷണിച്ചു ..... ഞങ്ങളെയൊക്കെ ഫേസ് ചെയ്യാനുള്ള ചമ്മല് കാരണം അച്ഛൻ മാത്രം ഒഴിഞ്ഞു . .... പക്ഷെ അമ്മ ഞങ്ങളുടെ കൂടെ വന്നു .......
""" അങ്ങനെ രണ്ട് വണ്ടികളിലായി ഞങ്ങൾ എന്റെ തറവാട്ടിലേക്ക് വിട്ടു ...............
""" ഇത്രയും വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം അവിടെ ചെന്നപ്പോ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീല് .... അവിടെ എത്തിയപ്പോ പണ്ട് ഊഞ്ഞാലിട്ട ആ മുത്തശ്ശിമാവ് ഇപ്പോഴും അവിടെ തന്നെയില്ലേ എന്നുറപ്പ് വരുത്തുകയാണ് ഞാൻ ആദ്യം ചെയ്തത് ..... പണ്ട് അമ്മമ്മയുടെയും അച്ഛന്റെയും കൂടെ ഓടി കളിച്ച ആ മണ്ണിൽ നിക്കുമ്പോൾ അവരുടെ ഓർമ്മകളൊക്കെ ഒരു വിങ്ങലായി എന്റെ ഉള്ളിൽ നിറഞ്ഞു ........
"" ആ പഴയ എട്ട്കെട്ട് മനയുടെ മുഖഛായ തന്നെ ഇപ്പൊ മാറിയിട്ടുണ്ട് .... പഴയ ഓടുകളൊക്കെ മാറ്റി , മുൻവശത്തുള്ള മരത്തിന്റെ കൊത്ത് പണികളൊക്കെ ഒന്ന് മിനുക്കി , പെയിന്റൊക്കെ അടിച്ച് ഭംഗിയാക്കി വച്ചിട്ടുണ്ട് ......
""" ഇതൊക്കെ കണ്ട് അന്തം വിട്ട് നിക്കുമ്പോ , എന്റെ തൊട്ടടുത്ത് ഒരു കൽപ്പരുമാറ്റം.....
""" ഇതാ മോനൂന്റെ തറവാട് ....... ""................ ഞാൻ തിരിയുന്നതിന്റെ മുന്നേ തന്നെ പെണ്ണ് വന്നെന്റെ തോളോട് ചേർന്ന് പെണ്ണ് എന്നെ മുട്ടിയിരുമ്മി നിന്നു......
"""" മ്മ്മ്... ഇനി മുതല് നമ്മുടെ വീട് .... പൊന്നൂസാ ഇനിയിവിടുത്തെ തമ്പ്രാട്ടി..... ""................ ഞാൻ അവളെ ചേർത്ത് നിർത്തി ....
"""" അതേയ് ... തമ്പ്രാട്ടിയും , തമ്പ്രാനും ഒക്കെ അങ്ങട്ട് മാറിയേ... ഞാനീ സാധനങ്ങളൊക്കെ അകത്തേക്ക് വെക്കട്ടെ.......... """............ ദിവ്യേച്ചീടെ ഒച്ച കേട്ടപ്പോഴേക്കും പെണ്ണ് ഞെട്ടി മാറി നിന്നു ......
""""" കയ്യിൽ എന്തോ വലിയ ബോക്സ് ഒക്കെ പിടിച്ചു നിക്കേണ് ചേച്ചി ......
""" അതേയ് ... റൊമാൻസ് ഒക്കെ രാത്രി മതീട്ടോ... ഇപ്പഴേ എന്നെയീ സാധനങ്ങളൊക്കെ എടുത്ത് വക്കാൻ സഹായിച്ചേ .......... """......... എന്നെനോക്കി ഒരു ആക്കിയ ചിരിയോടെ ഇതും പറഞ്ഞ് ചേച്ചി അകത്തേക്ക് കേറിപ്പോയി .... പോയ പോക്കിൽ പെണ്ണിനെയും കൂട്ടിയതോണ്ട് കൊഞ്ചിക്കുഴയാനും പറ്റിയില്ല .....
💬 Comments
View all comments