Chapter Title : ?രാവണചരിതം 11 [LOVER][Climax]
ആ കരങ്ങൾ എന്റെ മുഖത്ത് പതിപ്പിക്കുന്നതിന് തൊട്ട് മുൻപ് ഞാൻ ഒന്ന് കുനിഞ് സർവ്വ ശക്തിയുമെടുത്ത് തലയും വലത്തേ മുട്ടുകാലും മുന്നോട്ട് ആഞ് ഒറ്റ പൊങ്ങലായിരുന്നു...... മുന്നോട്ടാഞ്ഞ എന്റെ മുട്ട് കാൽ നേരെ ചെന്ന് അവന്റെ അടിവയറ്റിൽ പതിഞ്ഞപ്പോൾ എന്റെ തലയുടെ മുകൾഭാഗം നേരെ ചെന്നിടിച്ചത് അവന്റെ കീഴ്ത്താടിയിലും ..........
""" എന്റെ ആ പ്രയോഗത്തിൽ ഒന്ന് കുഴഞ്ഞുപോയ അവന്റെ ഒച്ച പോലും പുറത്തേക്ക് വന്നില്ല ..... അവൻ ആ പതറി നിക്കുന്ന സമയത്ത് തന്നെ ഞാൻ രണ്ട് കാലുകളും നിലത്തൂന്നി മേലേക്കുയർന്നു പൊങ്ങി അവന്റെ നെഞ്ചും കൂട് നോക്കി തന്നെ ആഞ്ഞൊരു ചവിട്ട് കൊടുത്തതും അടുത്ത നിമിഷം അവൻ നിലം പതിച്ചു ..,......
"""" കൂത്തിച്ചി മോനേ.............. ""......... ഞാൻ അരുണിന്റെ ഇടികൊണ്ട് കിടന്ന് പിടയുന്നത് കാണാൻ നോക്കി നിക്കുവായിരുന്ന ടോണി ചീറിക്കൊണ്ട് എന്റെ അടുത്തേക്ക് ഓടിയെത്തി ....... ആ നീക്കം വളരെ പെട്ടെന്നായിരുന്നതിന്റെ പേരില് അവന്റെ ഇടി എന്റെ നെഞ്ചിന് തന്നെ കൊണ്ടു ....... കിട്ടിയ പ്രഹരത്തിൽ പിന്നിലോട്ട് രണ്ടടി നിക്കേണ്ടി വന്നെങ്കിലും , അവന്റെ എന്റെ മൂക്കിന് നേരെ വന്ന അവന്റെ അടുത്ത ഇടി ഞാൻ തടഞ്ഞിരുന്നു ....... തടഞ്ഞു വച്ച അവന്റെയാ കൈ ഒട്ടും സമയം കളയാതെ തന്നെ ഞാൻ സൈഡിലേക്ക് ആഞ്ഞൊന്ന് തിരിച്ചപ്പോൾ അവൻ മുകളിലേക്ക് നോക്കി നിന്ന് അലറിപ്പോയി ....... ആ നിമിഷം തന്നെ എന്റെ മറുകയ്യാൽ കൊടുത്തു ഞാൻ അവന്റെ തൊണ്ടക്കുഴി നോക്കി ഒരു പഞ്ച് .....
"""" മർമ്മസ്ഥാനത്ത് തന്നെ ഏറ്റ പ്രഹരത്തിന്റെ പകപ്പ് അവനിൽ നിന്ന് വിട്ടു മാറും മുന്നേ ഞാൻ സൈഡിൽ നീക്കിയിട്ടിരുന്ന ഫൈബറിന്റെ കയറു കൊണ്ട് അവന്റെ കൈകൾ രണ്ടും പിന്നിലേക്ക് വലിച്ചു കെട്ടി ...... അതിനിടയിൽ അവനൊന്ന് പിടക്കാൻ നോക്കിയെങ്കിലും മുതുകിൽ മുട്ടുകാല് മടക്കി ഒന്ന് കൊടുത്തപ്പോ അതും നിന്നു ...... പാക്കേജിങ്ന്റെ വെയ്സ്റ്റ് വന്ന കുറച്ച് പ്ലാസ്റ്റിക് കവറുകൾ കൂടി അവന്റെ അണ്ണാക്കിലേക്ക് മടക്കിത്തിരുകി.... അവന്റെ കഴുത്ത് പിടിച്ച് പിന്നിലേക്ക് ആഞ്ഞൊരു തിരി കൂടി തിരിച്ചതും , പിടച്ചിൽ ഒക്കെ
💬 Comments
View all comments