0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 1956

കയറ്റുന്ന പോലെ ഓരോ ചാക്ക് കെട്ടും വണ്ടിയിലേക്ക് കയറ്റി ... ഒന്നൂടെയൊന്ന് കണ്ണോടിച്ച് നോക്കിയപ്പോ ആരും എന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പായി .......

""" ഫോണിൽ സമയം നോക്കീപ്പോ 8 മണി ആവുന്നതേ ഉളളൂ ....... , പിന്നെ ഒട്ടും സമയം കളയാതെ വണ്ടി നേരത്തേ ഞാൻ കണ്ട് വച്ചിരുന്ന ആ പണി പൂർത്തിയാകാത്ത കെട്ടിടത്തിലേക്ക് വിട്ടു .., പോവുന്ന പോക്കിൽ 10 ലിറ്ററിന്റെ 2 കാൻ വെള്ളവും വാങ്ങി ഞാൻ വണ്ടിയുടെ മുന്നിൽ വച്ചിരുന്നു ... ... ....... , ഒരു പാടപ്രദേശ ഭൂമി ആയിരുന്നതിന്റെ പേരില് ആ കെട്ടിടത്തോട് ചേർന്ന് തന്നെ വേറെ വീടോ കാര്യങ്ങളോ ഒന്നുമില്ലായിരുന്നു .......
രണ്ട് മൂന്ന് ദിവസം ഞാൻ തുടർച്ചയായി ഈ സമയത്ത്‌ അവിടെ ചുറ്റിപറ്റി നിന്ന്, ആ കെട്ടിടം മുഴുവൻ പരിശോധിച്ച് ആരുമപ്പോ അങ്ങോട്ട് വരില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നു , അങ്ങനെ ഉറപ്പായ ശേഷമാണ് ആ ബാഗ് ഇവിടെ കൊണ്ട് വന്ന് വച്ചത് തന്നെ ...... ........

""""'' ആ 18 നിലകളുടെയും മുകളിലേക്ക് ആ രണ്ട് ചാക്ക് കെട്ടുകളും കയറ്റാൻ എനിക്ക് വിചാരിച്ചതിനേക്കാൾ കൂടുതൽ പാട് പെടേണ്ടി വന്നു ......... ഓരോരുത്തരെയായി മുകളിൽ എത്തിച്ച ശേഷം ഞാൻ വാനിൽ നിന്ന് ആ വെള്ളത്തിന്റെ കണ്ടെയ്നർ കൂടി മുകളിലേക്ക് കൊണ്ട് ചെന്നു ........

'""" ആ കെട്ടിടത്തിന്റെ ഏറ്റവും മേലെ ഏകദേശം പണി തീരാറായ നിലയിൽ ഉണ്ടായിരുന്ന സ്വിമ്മിംഗ് പൂളിന്റെ വലത് ഭാഗത്തായി പൂൾ നിരപ്പിൽ നിന്നും ഉയർന്ന് ഒരു വലിയ ചതുരത്തിലുള്ള മറ്റൊരു ടാങ്ക് കൂടി ഉണ്ടായിരുന്നു, ലക്ശ്വറി സ്റ്റൈലിൽ ഒരു ഫൗന്റൈൻ ആക്കാനായിരുന്നിരിക്കണം ആ ടാങ്കിന്റെ ഉദ്ദേശം..... എന്തായാലും ആ ടാങ്ക് തന്നെ ഞാൻ കൃത്യനിർവണത്തിന് തിരഞ്ഞെടുത്തു .......

" ഒരു മിനിറ്റ് പോലും പാഴാക്കി കളയാതെ ഞാൻ ബാഗ് തുറന്ന് അതിൽ നിന്നും ടെഫ്ലോൺ ഷീറ്റ് പുറത്തെടുത്തു , ഒരു വശം സ്റ്റിക്ക് ചെയ്യാൻ പറ്റുന്ന സെൽഫ് അധെസീവ് ആയ ഷീറ്റ് ആയതിന്റെ പേരില് എനിക്കാ അഞ്ചാടിയോളം നീളം വരുന്ന വരുന്ന ആ ടാങ്കിനകത്ത്‌ ആ

💬 Comments

View all comments