0%
Chapter 1

?രാവണചരിതം 2 [LOVER]

Author : LOVER | Read All Parts | 👁 774 |

?രാവണചരിതം 2? Raavanacharitham Part 2 | Author : Lover | Previous Part


" കഥ സ്വീകരിച്ച എല്ലാർക്കും എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി ഞാൻ അറിയിക്കുന്നു.....

"" എനിക്ക് വേണ്ടപ്പെട്ട ചിലർക്ക് എന്റെ സഹായം ആവശ്യമായ ഒരു ഘട്ടം വന്നിരിക്കുകയാണ്, അതുകൊണ്ട് എഴുത്ത് കുറച്ച് നാളത്തേക് മാറ്റി വക്കുകയാണ് ... ഒരിക്കലും ഈ കഥ പകുതിക്ക് വച് ഇട്ടിട്ട് പോവില്ല.. 2 ആഴ്ച്ചക്ക് ഉള്ളിൽ ഞാൻ ഇതിന്റെ അടുത്ത ഭാഗം എത്തിക്കും ....., ?

"" ഈ കഥയുടെ മെയിൻ ട്രാക്കിൽ എത്താൻ വേണ്ടി ചിലയിടങ്ങളിൽ സ്പീഡ് ചെറുതായി കൂട്ടേണ്ടി വന്നിട്ടുണ്ട്... "" അടുത്ത ഭാഗം മുതൽ അത് ശെരിയാവും എന്ന് ഓർമ്മപ്പെടുത്തുന്നു...... തിരക്കിൻറെ ഇടയിൽ കഥ നിങ്ങളിലേക്ക് എത്തിക്കാൻ വേഗം എഴുതിയതാണ്... അത് കൊണ്ട്... തെറ്റ് കുറ്റങ്ങൾ ഒക്കെ ക്ഷമിക്കണം.........
തീർച്ചയായും നിങ്ങളുടെ അഭിപ്രായം എന്നെ അറിയിക്കണം.......

°°°°°°°°°°°°°°°°°°°°°°°°

പക്ഷെ എന്റെ എല്ലാ സന്തോഷങ്ങളുടെയും അന്തക ആവാൻ പിറവിയെടുത്തവൾ .., ഞാൻ ചേർന്ന ആ കോളേജിൽ എന്നെ കാത്തിരിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞില്ലായിരുന്നു...

"" ആ ദിവസം.....

എന്റെ സന്തോഷവും സമാധാനവും നശിപ്പിക്കാൻ അവൾ തുടക്കമിട്ട ആ ദിവസം..............

" അമ്മാ , ഞാൻ ഇറങാണ് ട്ടാ........................ കോളേജിലേക്ക് ഇറങ്ങാൻ ഷൂ ഇടുമ്പോൾ ഞാൻ വിളിച്ചു കൂവി.....

"" സ്കൂളിൽ പോക്ക് തുടങ്ങിയ അന്ന് മുതലുള്ള ശീലമാണ് ' ഇറങ്ങാൻ നേരം എനിക്ക് അമ്മയെ വാതുക്കൽ കാണണം. "".. അമ്മ വന്ന് എന്നെ ചിരിച്ചോണ്ട് യാത്രയാക്കിയാലെ ഞാൻ ഇറങ്ങൂ..... അത് അമ്മക്ക് നല്ലപോലെ അറിയേം ചെയ്യാ...... അതുകൊണ്ട് എത്ര തിരക്കിലാണെങ്കിലും അമ്മ ഞാൻ ഇറങ്ങാൻ നേരം വാതുക്കൽ ഉണ്ടാവും.........

"" വിളിച്ചു കൂവാതെ , ചെക്കാ ... ഞാൻ ദാ വരുന്ന്..................... ആദ്യമെത്തിയ ഈ ശബ്ദത്തിനു പിന്നാലെ കാല് നിലത്തുറക്കാതെ പകുതി ഓടിയും, പകുതി നടന്നും അമ്മ അങ്ങോട്ടേക്കെത്തി...

"" ആ എത്തിയോ.... അതേ , ഞാൻ വൈകീട്ട് വരാൻ ലേറ്റ് ആവും, ഫ്രണ്ട്‌സ് ഒക്കെ ആയിട്ട് ഒരു ചെറിയ പ്രോഗ്രാം ഉണ്ട്......... . ഷൂ ഇട്ടുകഴിഞ്ഞു ഞാൻ അമ്മയോട് പറഞ്ഞു...

"" ആ,... ലേറ്റ് ആവുന്നതൊക്കെ കൊള്ളാ .... വല്ല കള്ളും കുടിച്ചിങ്ങോട്ട് കേറി വന്നാ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും... പറഞ്ഞില്ലാന്നു വേണ്ടാ.............

"" അത് കേട്ടപ്പോ ഞാൻ ഒന്ന് കിടുങ്ങി.... ഇതെങ്ങനെ ഇത്ര പെട്ടന്ന് അമ്മ അറിഞ്ഞു.... സൂരജിന് ക്ലാസ്സിലുള്ള ബ്യൂട്ടി ക്വീൻ സിത്താര സെറ്റ് ആയി... അതിന്റെ സന്തോഷത്തിനുള്ള വെള്ളമടി പാർട്ടിയാണിന്നു വൈകീട്ട്..... എന്നാലും അമ്മ ഇതെങ്ങനെ അറിഞ്ഞു...... എന്തായാലും പിടി കൊടുക്കാതെ വിഷയം മാറ്റാം.... . """

"" എന്താ രാധികേ..... രാവിലെ തന്നെ ചൂടിലാണല്ലോ........................... അച്ഛന്റെ ശബ്ദവും ഡയലോഗും അനുകരിച്ചു ഞാൻ ഒന്ന് നമ്പറിട്ട് നോക്കി.....

" ഡാ , ഡാ ... നല്ലത് കിട്ടൂട്ടോ എന്റെ കയ്യീന്ന്..... വന്നു വന്ന് ചെക്കനിപ്പോ വയസ്സിനു മൂത്തവരെ ഒരു ബഹുമാനവും ഇല്ലാണ്ടായി................................... എളിക്ക്

💬 Comments

View all comments