0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 1381

മൊത്തം മരവിച്ച അവസ്ഥയിൽ ഞാൻ നിന്നു... നാവു പോലും പൊങ്ങുന്നില്ല , ഒന്നും പറയാൻ , അത്രത്തോളം ആ കാഴ്ച എന്നെ തളർത്തിയിരുന്നു.....

"" മ്മ്മ് , ഡ്രഗ്സ് തപ്പി വന്നിട്ട് ഒരു ബീഡികുറ്റി പോലും കിട്ടിയില്ല , പക്ഷെ ദേ കണ്ടില്ലേ ഇവന്റെ തനി കൊണം മനസ്സിലാക്കാൻ പറ്റി ..... """" കാട്ടാളന്റെ ശബ്ദം ഒരു ഇടിമുഴക്കം പോലെയാണ് എന്റെ ചെവിയിൽ പതിച്ചത്....

"" ആർ യൂ ഗേ......, അല്ല ചോദിക്കണ്ട ആവശ്യമില്ലല്ലോ... തെളിവുകളല്ലേ ദേ ഇരിക്കുന്നത്.............

ആ കാട്ടാളൻ വീണ്ടും എന്നെ ജീവനോടെ പോസ്റ്റ്മോർട്ടം ചെയ്തു കൊണ്ടിരുന്നു......

" പെട്ടെന്നാണ് എനിക്ക് അവൾ എന്റെ സീറ്റിന്റെ പരിസരത്ത് ചുറ്റിത്തിരിഞ്ഞത് ഓർമ്മ വന്നത്... ഓ അപ്പൊ ഇതായിരുന്നല്ലേ അവിടെ ചെയ്തോണ്ടിരുന്നത്... ""

"" സാർ, ഞാനല്ല... ഈ നശിച്ചവളാ...... ഇവളാ എന്റെ ബാഗിൽ ഇതൊക്കെ കൊണ്ടിട്ടത്.... ഞാൻ അലറി വിളിച്ച് പറഞ്ഞു......

"" ഡോ.... തന്റെ കള്ളി വെളിച്ചത്തായപ്പോ, എല്ലാരും തിരിച്ചറിഞ്ഞൂന്നായപ്പോ എന്റെ തലേൽ വച്ച് കെട്ടിയാലുണ്ടല്ലോ................................. ഭദ്രകാളിയെ പോലെ നാക്കു കടിച്ച് അവൾ വല്ലാത്തൊരു ഗാമ്പീര്യത്തിൽ അലറി വിളിച്ചു.... അവളുടെ കണ്ണൊക്കെ ചുവന്ന് യക്ഷിയുടേതായി മാറിയിരുന്നു....

"" ഇതൊക്കെ കണ്ടെന്റെ ചോര തിളക്കാൻ തുടങ്ങി.....

" നീയല്ലെടി നായെ , എന്റെ ബാഗിൽ ഇതൊക്കെ കൊണ്ട് ഇട്ടത് .. ............ ഞാൻ അവളുടെ അടുത്തേക്ക് കുതിച്ചു......

"" അവളെ കടിച് കീറാനുള്ള ദേഷ്യത്തോടെ പാഞ്ഞ എന്റെ കഴുത്തിൽ പീറ്റർ സാറിന്റെ കൈ വീണു....

"" ടാ , പെണ്ണുങ്ങൾക്ക് നേരായോ നിന്റെ അക്രമം....

"" ഞാൻ കണ്ടതാ സാറേ ഇവള് എന്റെ ബാഗിന്റെ അടുത്ത് നിന്ന് പരുങ്ങുന്നത്.............. നിസ്സഹാവസ്ഥയിൽ ഞാൻ കരയാറായി........

"" ok, നീ കണ്ടു... ഞാൻ സമ്മതിക്കുന്നു.... പക്ഷെ ആ കുട്ടി എന്താ പറയുന്നതെന്ന് കേൾക്കാണോല്ലോ.....

എന്നിട്ടയാള് അവളുടെ നേരെ തിരഞ്ഞു...

"" അനൂജ, താനാണോ ഇത് ചെയ്തത്.... ഉള്ളത് ഉള്ളതുപോലെ പറഞ്ഞാ കുട്ടിയെ ഇവിടെ ആരും ഒന്നും പറയില്ല, ഞാൻ വാക്ക് തരുന്നു..... പറയു , താനാണോ അത് ചെയ്തത് .............

"" എന്റെ, സാറേ ... എനിക്കെന്താ വട്ടുണ്ടോ ഇയാളുടെ ബാഗിൽ ഇതുപോലത്തെ സാധങ്ങള് കൊണ്ടോയി ഇടാൻ... ഇല്ല സാർ ഞാനത് ചെയ്തിട്ടില്ല .........

"" നിന്ന നിപ്പിൽ അവള് പറയുന്ന കള്ളം കേട്ട് ഞാൻ കണ്ണ് മിഴിച്ചു നിന്നു...

"" കേട്ടല്ലോ.......

💬 Comments

View all comments