Chapter Title : ?രാവണചരിതം 2 [LOVER]
ആ കുട്ടി അത് നിഷേധിക്കുകയും ചെയ്യുന്നു... വേറെ ആരെങ്കിലും നീ കണ്ടു എന്ന് പറയുന്ന കാര്യത്തിന് സാക്ഷിയുണ്ടോ.......... """"............
" പീറ്റർ സാറിന്റെ ചോദ്യത്തിന് ആരെങ്കിലും "" ഉണ്ട് സാർ "" എന്ന മറുപടി പറയണേ എന്ന് സകല ദൈവങ്ങളോടും ഉള്ളുരുകി കരഞ്ഞു പ്രാർത്ഥിച്ചു ഞാൻ അവിടെ നിന്നു................. പക്ഷെ എന്നെ തുണക്കാൻ ഒരീശ്വരന്മാരും തയ്യാറായില്ല........ എല്ലാം എനിക്കെതിര്.......
"" എല്ലാരുടെയും കുറ്റവാളിയെ നോക്കുന്ന പോലെയുള്ള തറപ്പിച്ചുള്ള നോട്ടത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ആകെ തകർന്ന് ഞാൻ നിന്നു.........
"" ആ , ഇതൊക്കെ ബാഗിലാക്കി നേരെ എന്റെ ഓഫീസിലേക്ക് വാ.... "" എന്നും പറഞ്ഞോണ്ട് കാട്ടാളൻ പുറത്തേയ്ക്കിറങ്ങി പോയി ... .
"" വേഗം പോടോ.... എനിക്ക് ക്ലാസ്സ് എടുക്കേണ്ടതാ......... എന്ന് അനിൽ സാറും .
"" തെളിവുകൾ ഒക്കെ എനിക്കെതിരായതു കൊണ്ട് , ഒടുവിൽ ആ മുഷിഞ്ഞ അടിവസ്ത്രവും , ആ ഫൈബർ ലിംഗവും , പിന്നെ ഫോട്ടോസും എന്റെ കൈകൾ കൊണ്ട് തന്നെ ബാഗിലേക്ക് വെക്കേണ്ടി വന്നു.. അതും എന്റെ സ്വന്തം ബാഗിലേക്ക് ......
"" ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി നടക്കുമ്പോഴും എല്ലാരും ഏതോ പുഴുത്ത ജീവിയെ കണ്ടപോലെ നോക്കുന്നുണ്ടായിരുന്നു.....
" എന്നെ അയാളുടെ ഓഫീസിന്റെ വെളിയിലുള്ള കസേരയിൽ മണിക്കൂറുകളോളം അയാളിരുത്തി..
" ചെവിയിൽ മൊത്തത്തിൽ ഒരു മൂളക്കം മാത്രം, കേൾക്കാം , ശരീരം മൊത്തം ഒരു മരവിപ്പ് , കരഞ്ഞു കരഞ് കണ്ണൊക്കെ വീർത്തിരിക്കുന്നു.. എനിക്ക് മുന്നിലൂടെ നടന്ന് പോകുന്ന സാറുമ്മാരൊക്കെ എന്നെ നോക്കി ചിരിക്കുന്നു......
" ആ വാർത്ത ഇതിനോടകം , കാട്ടു തീ പോലെ കോളേജ് മൊത്തം പടർന്നു....
" ടാ ... നിന്നെ സാർ അകത്തേക്ക് വിളിക്കുന്നു.......... "" പ്യൂണിന്റെ ഈ ഒച്ചയാണ് എല്ലാരുടെയും പുച്ഛത്തോടെയുള്ള നോട്ടം സഹിക്കാനാവാതെ തളർന്നു സ്വന്തം മടിയിൽ തലവെച്ചു കിടന്ന എന്നെ ഉണർത്തിയത് ....
"" ഒരു യന്ത്രത്തെ പോലെ ഞാൻ അയാളുടെ റൂമിലേക്ക് കേറി.........
" അകത്തേക്ക് എടുത്ത് വച്ച കാല് അവിടിരിക്കുന്ന ആളെ കണ്ടപ്പോ അവിടെ ഉറച്ചു പോയി........
" അച്ഛൻ...... ""
" ആ കാട്ടാളൻ ഇതിനകം അച്ഛനെ വിളിച്ചു വരുത്തിയിരുന്നു .. ഞാൻ തളർന്ന് കിടന്നതു കൊണ്ട് അച്ഛൻ അകത്തേക്ക് കേറിയത് കണ്ടുമില്ല.....
"" ഞാൻ മുന്നോട്ട് ഒരു പടി എടുത്തു വക്കാൻ കഴിയാതെ ആ ഭിത്തിയും ചാരി നിന്നു.....
💬 Comments
View all comments