Chapter Title : ?രാവണചരിതം 2 [LOVER]
"" ആ........ mr. പ്രഭാകരൻ.... ഇന്ന് ഇവരുടെ ബാച്ചിൽ ആരുടെയോ കയ്യിൽ എന്തോ ഡ്രഗ്സ് ഉണ്ടെന്ന് എനിക്കൊരു ഇൻഫോർമേഷൻ കിട്ടിയിരുന്നു... അതുപ്രകാരം ഞാൻ ആ ക്ലാസ്സിലുള്ള കുട്ടികളുടെ ബാഗുകൾ പരിശോധിച്ചു .. മയക്കുമരുന്നോ , അങ്ങനുള്ള ഒരു വസ്തുക്കളും കണ്ടെടുക്കാൻ കഴിഞ്ഞില്ല.,
പക്ഷെ , ഇവന്റെ ബാഗ് തപ്പിയപ്പോ ഞാൻ കണ്ട കാര്യം..... അത് താങ്കളും അറിഞ്ഞിരിക്കണം എന്ന് എനിക്ക് തോന്നി... അതുകൊണ്ടാണ് നിങ്ങളെ ഇങ്ങോട്ട് വിളിച്ച് വരുത്തിയത്.........
"" ഒരു മുഖവുരയോടെ കാട്ടാളൻ പറഞ്ഞുനിർത്തി..... അച്ഛൻ അപ്പോഴും അയാളെ തന്നെ ശ്രദ്ധിച് ഇരിക്കേണ്....
"" സീ mr. പ്രഭാകരൻ... പറയുന്നതിൽ വിഷമമുണ്ട് , പക്ഷെ പറയാതിരിക്കാനും കഴിയില്ല... താങ്കളുടെ മകൻ... അവനൊരു സ്വവർഗ്ഗാനുരാഗിയാണ്... അങ്ങനുള്ള വസ്തുക്കളാണ് ഇവന്റെ ബാഗിൽ നിന്നു കണ്ടെടുത്തത്... വേറൊരു പുരുഷന്റെ ഉപയോഗിച്ച അടിവസ്ത്രവും , പുരുഷലിംഗവും , പിന്നെ ആരോ പുരുഷരതിയിൽ ഏർപ്പെടുന്ന കുറച്ച് ചിത്രങ്ങളും ആണ് ഇവന്റെ ബാഗിൽ ഉണ്ടായിരുന്നത് ... .................. എന്താ ഞാൻ.............
"" അയാള് പറഞ്ഞു തീർക്കുന്നതിന് മുന്നെ അച്ഛൻ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു....... ഒറ്റ കുതിപ്പിൽ എന്റെ മുന്നിൽ എത്തി......
"" മനുഷ്യനെ , നാണം കെടുത്താൻ ഉണ്ടായ നായെ ....
പിന്നെയും എന്തൊക്കെ അച്ഛൻ എന്നെ വിളിച്ചു , പക്ഷെ ആദ്യം കിട്ടിയ അടിയിൽ എന്റെ ചെവി അടഞ്ഞു പോയിരുന്നു.., അത് കൊണ്ട് എനിക്ക് ഒന്നും വ്യക്തമായില്ല.....
" അച്ഛന്റെ ഒറ്റ അടിക്ക് നിലം പതിച്ച എന്നെ കാലുയർത്തി ചവിട്ടാൻ പോയ അച്ഛനെ കാട്ടാളൻ പിടിച്ച് മാറ്റി...
അല്ലെങ്കിൽ ഞാനാ കിടന്ന കിടപ്പിൽ ചോര തുപ്പിയെനെ .......
"" സീ , mr... ഇവനെ ഇങ്ങനെ തല്ലിച്ചതക്കാൻ അല്ല ഞാൻ നിങ്ങളെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്..... നല്ലൊരു സൈക്യാട്രിസ്റ്റിനെ കാട്ടി ഇവന്റെ പ്രശ്നം തിരുത്താൻ ആണ്........ .
"" കാട്ടാളന്റെ സംസാരം മുഴുവൻ കേൾക്കാതെ...
"" എനിക്കിങ്ങനെ ഒരു മകനില്ല സാർ , എന്നും പറഞ്ഞ് അച്ഛൻ പുറത്തേക്ക് ഇറങ്ങി പോയി.....
" വീണുകിടന്ന ഞാൻ ഞെരങ്ങിഎഴുന്നേറ്റ് പുറത്തേക്ക് പോയപ്പോഴേക്കും അച്ഛൻ കാറും എടുത്ത് പോയിരുന്നു .......
"" ആ നിമിഷം ഈ ഭൂമി പിളർന്നു ഞാൻ താഴേക്ക് പോയിരുന്നെങ്കിൽ ... എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു...
ആ സമയം വീട്ടിലേക്ക് പോവാൻ മനസ്സനുവദിക്കാത്തതു കൊണ്ട് ഞാൻ എന്റെ വണ്ടി പാർക്ക് ചെയ്തിടത്തേക്ക് നടന്നു...
"
💬 Comments
View all comments