0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 1400

പറയുവാ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല .... ഇവനെ കൂടി എന്റടുത്ത്ന്ന് അകറ്റിയാലുണ്ടല്ലോ..........................

"" ദേഷ്യo കൊണ്ട് വിറച്ച എന്റെ വാക്കുകൾ മുഴുവിക്കുന്നതിന് മുന്നെ അച്ഛന്റെ കാല് എന്റെ വയറ്റിൽ പതിഞ്ഞിരുന്നു....

"" പ്ഫ , എന്റെ വീട്ടിൽ കിടന്ന് കൊരക്കല്ലേട നായേ..... ഇത് വരെ കാണിച്ചു കൂട്ടിയ ഒന്നും പോരാഞ്ഞിട്ട് കിടന്ന് ചെലക്കുന്ന്........ ഇനി നീ ഒരക്ഷരം മിണ്ടിയാ ഞാൻ ഒണ്ടാക്കിയതാണെന്നൊന്നും നോക്കില്ല കൊന്ന് കളയും പെഴച്ചവനെ.......................... """

"" തല്ലിക്കൊ... തല്ലി കൊന്നോ.... പക്ഷെ എനിക്ക് പറയുന്നള്ളത് കൂടി നിങ്ങള് കേൾക്കണം... ...... സത്യായിട്ടും അതെന്റെ അല്ല , ആ പെണ്ണ് എന്റെ ബാഗിൽ ഇട്ടതാ അതൊക്കെ .......................... വീണിടത്തു കിടന്ന് കൊണ്ട് തന്നെ ഞാൻ പറഞ്ഞു...

"" മിണ്ടരുത് , പന്നീ നീ.... നാണമില്ലല്ലോടാ സ്വന്തം കുറ്റം വെറുതെ വല്ലോന്റേം തലയിൽ വച്ച് കൊടുത്ത് രക്ഷപ്പെടാൻ നോക്കാൻ... അല്ല , ഇനി പറയുവാണേൽ വല്ല വിശ്വസിക്കാൻ പറ്റുന്ന കള്ളമെങ്കിലും പറയ്യ്.... നിന്നോട് പൂർവ്വ വൈരാഗ്യം ഉണ്ടായി, ഇതൊക്കെ ചെയ്യാൻ നീ അവളുടെ പണ്ടമോ , പണവോ മറ്റോ കട്ടോണ്ട് പോയാ..... ചുമ്മാ ഒരുത്തി ഇങ്ങനൊക്കെ ചെയ്‌തെന്ന് വിശ്വസിക്കാൻ നിനെപോലെയുള്ള ആണും പെണ്ണും കെട്ട വർഗ്ഗത്തിന്റെ പറ്റൂ............

"" അച്ഛന്റെ വാക്കുകളേക്കാൾ എനിക്ക് വേദനിച്ചത് അന്ന് വിനു എന്നെ നോക്കിയ ആ നോട്ടമായിരുന്നു......
" ഒരുതരം പേടിയോടെ.... """

" പിന്നെയും അവിടെ കിടന്ന് ഞാൻ കരഞ് കെഞ്ചി പറഞ്ഞു എല്ലാരോടും.........
"" ഇല്ല.... ഞാൻ തെറ്റുകാരനല്ല..... അതൊന്നും എന്റെയല്ലാ........... ""

നൂറാവർത്തി തൊണ്ടപൊട്ടി കരഞ് പറഞ്ഞിട്ടും ആരും എന്നെ തിരഞ്ഞു നോക്കിയില്ല.... ആരും എന്നെ വിശ്വസിച്ചില്ല..
.
..

"" അമ്മേ..... നിങ്ങളെങ്കിലും എന്നെ മനസ്സിലാക്ക്..... ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല........."""""""

--

" ടാ , എഴുന്നേൽക്ക് എല്ലാരും കഴിക്കാൻ ഇറങ്ങുന്ന്..........

" അജുവിന്റെ വിളിയാണ് എന്നെ പഴയ കാലത്തിൽ നിന്നും ഉണർത്തിയത്.....

"" എന്താ അളിയാ വല്ലാണ്ടിരിക്കുന്നെ , വയ്യേ നിനക്ക്.................... എന്റെ കണ്ണും മുഖവും ആകെ വിളറിയിരിക്കുന്നതു കണ്ടാണ് അവനത് ചോദിച്ചേ.......

"" പിന്നെയും പഴേതൊക്കെ ഓർത്തിട്ടുണ്ടാവും അല്ലേ മൈ®€€.... നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് വെറുതെ കഴിഞ്ഞതൊക്കെ ഓർത്ത് കിടന്ന് മോങ്ങരുതെന്ന്..........

" ഞാൻ മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോ അവന് കാര്യം മനസ്സിലായി.. "

" അജൂ...., നീ ചെല്ല് ,... ചെന്നു

💬 Comments

View all comments