0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 1399

കാറ് കിടക്കുന്നുണ്ട്... അത് കണ്ടപ്പഴേ എന്റെ എല്ലാ ധൈര്യവും ചോർന്നു...

" മെല്ലെ വണ്ടിയൊതുക്കി അകത്തേക്ക് കേറി ചെന്നു.. ...

"" അകത്തെ ദിവാനിൽ രണ്ടുപേരും ഇരിക്കുന്നുണ്ട് .. തലയൊക്കെ താഴ്ത്തി....

"' അമ്മാ..... """ ഞാൻ മെല്ലെ വിളിച്ചു....

"" ആരാടാ , നായെ നിന്റെ അമ്മ.... ഇല്ല എനിക്കിങ്ങാനൊരു മകനില്ല...... അത് വരെ നിശ്ശബ്ദയായിരുന്ന അമ്മ ഞാൻ വിളിച്ചതും പുലിയെപ്പോലെ ചീറി...

"" ഞാൻ പറയുന്നതൊന്ന് കേൾക്കമ്മാ.............. ഞാൻ കെഞ്ചി പറഞ്ഞു ...

"" അമ്മ എന്റെ അടുത്തേക്ക് ഓടി വന്നു...,
ഇപ്പോ ഞാൻ പറയുന്നതൊക്കെ കേൾക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി....

"" എന്റെ അരികിൽ വന്നിട്ട് ഒരൊറ്റ അടിയായിരുന്നു വലത്തെ കവിളിൽ... അതിന് ശേഷം ചറപറാ എന്റെ രണ്ട് കവിളത്തും മാറി മാറി അടിച്ചു....

'" എന്റെ ഭഗവാനെ എന്തിനാ ഇങ്ങനൊരു ജന്മത്തിന് നീ എന്റെ വയറ്റിൽ തന്നെ ജന്മം കൊടുത്തത് ..... ഇങ്ങനൊരു അസുര ജന്മം ആയിരിക്കുമിതെങ്കിൽ ഗർഭത്തിൽ വച്ച് തന്നെ ഇല്ലാതാക്കാമായിരുന്നില്ലേ ഇതിനെ.......... അമ്മ സ്വന്തം നെഞ്ചത്തടിച്ചു കരയുകയാണ്.. ..

"" അമ്മയെ തടയാൻ ചെന്ന എന്നെ അമ്മ തലക്ക് പിടിച്ച് ഒരു തള്ളായിരുന്നു......

"" തൊടരുതെന്നേ പിഴച്ചവനെ..... അറപ്പാ എനിക്കിപ്പോ നിന്നോട്..... ഇങ്ങനൊരു വൃത്തികെട്ടവനെയാണല്ലോ ഈശ്വരാ ഇത്രയും കാലവും ഞാൻ വളർത്തിയെ............

അമ്മയുടെ ഓരോ വാക്കുകളും എന്നെ കീറി മുറിക്കുകയായിരുന്നു , ..

നെഞ്ച് തകർന്ന് ഞാൻ നിക്കുമ്പോളും എന്റെ വിഷമം അമ്മ കരയുന്നതോർത്താണ്...
"" ഇല്ലമ്മേ..... അമ്മേടെ മോൻ അത്തരത്തിലുള്ള ഒരു വൃത്തികെട്ടവനല്ല എന്ന് നൂറാവർത്തി എന്റെ മനസ്സ് പറഞ്ഞെങ്കിലും അവ പുറത്തേക്ക് പറയാൻ മാത്രം ശക്തി എന്റെ നാവുകൾക്കില്ലായിരുന്നു.......

"" അങ്ങനെ തകർന്ന് ഞാൻ നിക്കുമ്പോളാണ് വിനു സ്കൂൾ വിട്ട് വരുന്നത്...

"" ഏട്ടാ........ "" വന്നു കേറിയപാടെ അവൻ എന്നെ വന്ന് കെട്ടിപിടിച്ചു......

"" വിനു , വിടടാ അവനെ , "" എന്നലറിക്കൊണ്ട് അമ്മ അവനെ എന്നിൽ നിന്നും വലിച്ച് മാറ്റി.....

"" അമ്മയുടെ പിടി വിടീക്കാൻ വിനു പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അമ്മ അവനെ മുറുക്കി പിടിച്ചിരിക്കുകയാണ്......

"" ഇതൊക്കെ കണ്ട് നിക്കാൻ മാത്രേ എനിക്ക് സാധിച്ചുള്ളു...
" അവനെ എന്റെ അടുത്തുന്ന് പിടിച്ച് മാറ്റുക കൂടി ആയപ്പോ അതുവരെ തളർന്ന് കിടന്ന എന്റെ നാവുകൾക്ക് കുറച്ച് ഭലം വച്ചു....

"" അമ്മാ..... ഞാൻ ആണയിട്ട്

💬 Comments

View all comments